പാലാ: ശ്രീരാമ രാമ രാമ ശ്രീരാമചന്ദ്രജയ… ശ്രീരാമ രാമ രാമ സീതാഭിരാമ ജയ… കിളിമകളെക്കൊണ്ട് എഴുത്തച്ഛന് ചൊല്ലിച്ച രാമായണശീലുകള്‍ കേട്ടുണരുന്ന കര്‍ക്കിടക മാസമെത്തി. മലയാളിയുടെ ഭവനങ്ങളും ക്ഷേത്രങ്ങളും ആശ്രമങ്ങളും ആത്മീയകേ ന്ദ്രങ്ങളും ഇനിയുളള ഒരു മാസം ശ്രീരാമമന്ത്രങ്ങള്‍ ചൊല്ലിയും ശ്രീരാമ ഗീതങ്ങള്‍ ആലപിച്ചും ആത്മീയ വിശുദ്ധിയില്‍ ലയിക്കും. മനസ്സും ശരീരവും സംസ്കരിക്കപ്പെടുകയും പവിത്രമാക്കപ്പെടുകയും ചെയ്യുന്ന അപൂര്‍വ്വ അനുഭൂതിയുടെ ദിനങ്ങളാണ് ഇനിയുളളത്. സത്സംഗങ്ങള്‍, ഭജന, രാമായണപാരായണം, പ്രഭാഷണം, വൈജ്ഞാനിക മത്സരങ്ങള്‍, സമ്മേളനങ്ങള്‍ എന്നിവ രാമായണമാസാചരണത്തോട് അനുബന്ധിച്ച് വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ നടക്കും. വിശ്വഹിന്ദുപരിഷത്ത്, ബാലഗോകുലം ക്ഷേത്രസംരക്ഷണസമിതി ഹിന്ദുഐക്യവേദി, ക്ഷേത്രസമിതികള്, ഭക്തജനസമിതികള് എന്നിവ രാമായണമാസാചരണത്തിന് നേതൃത്വം നല്‍കും.
ആദര്‍ശത്തിന്റെയും ധര്‍മ്മത്തിന്റെയും പ്രതിരൂപങ്ങളായി ഹൃദയത്തില്‍ പ്രതിഷ്ഠിച്ച ശ്രീരാമസ്വാമിയുടെയും ലക്ഷ്മണസ്വാമിയുടെയും ഭരതസ്വാമിയുടെയും ശത്രുഘ്നസ്വാമിയുടെയും ക്ഷേത്രങ്ങളിലേക്കുള്ള നാലമ്പലദര്‍ശനം കര്‍ക്കിടകത്തില്‍ പ്രധാന്യമുള്ളതായി കണക്കാക്കുന്നു. കോട്ടയം ജില്ലയിലെ രാമപുരം പഞ്ചായത്തില്‍ നാലു കിലോമീറ്ററിനുള്ളില്‍ ഈ നാലു ദേവന്മാരുടെയും ക്ഷേത്രങ്ങള്‍ സ്ഥിതി ചെയ്യുന്നതിനാല്‍ രാമപുരത്തെ നാലമ്പല ദര്‍ശനത്തിന് പ്രധാന്യമേറെയുണ്ട്. കര്‍ക്കിടകമാസത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അന്യസംസ്ഥാങ്ങളില്‍ നിന്നുപോലും ഇവിടേക്ക് ഭക്തജനപ്രവാഹമാണ്. മലയാളിയുടെ മനസ്സിനെ ഏറെ സ്വാധീനം ചെലുത്തിയിട്ടുള്ള ആത്മീയഗ്രന്ഥം രാമായണമാണ്. കുടില്‍തൊട്ട് കൊട്ടാരം വരെ സ്ഥാനംനേടിയിട്ടുള്ള അധ്യാത്മാരാമായണം കേരളീയ പൈതൃകത്തിന്റെ വിശിഷ്ട സൗരഭ്യവുമാണ്.
പാലാ: വലവൂര്‍ ഭാരതമാതാ വിദ്യാലയത്തില്‍ രാമായണമാസാചരണത്തിന്റെ ഉദ്ഘാടനം 20 ന് അരുണാപുരം ശ്രീരാമകൃഷ്ണാശ്രമ മഠാധിപതി സ്വാമി വാമദേവാനന്ദ നിര്‍വ്വഹിക്കും. പ്രിന്‍സിപ്പല്‍ ഓമന നാരായണന്, വിദ്യാലയ ട്രസ്റ്റ് ചെയര്മാന് വി.മുരളീധരന്, ജി. രവീന്ദ്രന് നായര്‍ എന്നിവര്‍ പങ്കെടുക്കും.
തുരുത്തി: പുതുമന ശ്രീമഹാഗണപതി ക്ഷേത്രത്തില്‍ രാമരായണമാസാചരണം ആരംഭിച്ചു. പുലര്‍ച്ചേ 5 ന് അഭിഷേകം, ശ്രീരാമപട്ടാഭിഷേകവും മംഗളാരതിയും നടന്നു. ഗണപതിവന്ദനത്തിന് ശേഷം പുതുമന ഈശ്വര്ദേവ് രാമായണപാരായണം നടത്തി. എല്ലാദിവസവും ഗുരുഗണപതിവന്ദനം, രാമായണപാരായണം എന്നിവയുണ്ടാകും.
ചങ്ങനാശേരി: പുഴവാത് ശ്രീവൈകുണ്ഠേശര സന്താനഗോപാലമൂര്‍ത്തി ക്ഷേത്രത്തില്‍ രാമായണ മാസാചരണം ആരംഭിച്ചു. കേരള ക്ഷേത്രസംരക്ഷണസമിതി ശാഖാ പ്രസിഡന്റ് എ.എന്‍ രാജപ്പന്‍പിള്ളയുടെ അധ്യക്ഷതയില്‍ ജില്ലാ ദേവസ്വം സെക്രട്ടറി പി.ജി സനീഷ് കുമാര്‍ ദീപ പ്രോജ്വലനം നടത്തി. രാമായണ മാഹാത്മ്യത്തെക്കുറിച്ച് ദേവസ്വം സെക്രട്ടറി രാമചന്ദ്രന് നായരും ശാഖാ സെക്രട്ടറി ബൈജുമോന്‍. ബിയും പ്രഭാഷണം നടത്തി. എല്ലാ ദിവസവും രാവിലെ ഒന്‍പതിന് ക്ഷേത്രത്തിലും ഉച്ചയ്ക്ക് മൂന്നിന് ഭവനങ്ങളിലും മാതൃസമിതിയുടെ ആഭിമുഖ്യത്തിലും ഏഴ് മണിക്ക് ശാഖയുടെ ആഭിമുഖ്യത്തിലും രാമായണ പാരായണം നടക്കും.
പാലാ: ബ്രഹ്മകുമാരീസ് വിദ്യാലയത്തിന്റെ പാലാ കടപ്പാട്ടൂര്‍ ശാഖയില്‍ രാമായണപ്രഭാഷണപരമ്പര സംഘടിപ്പിച്ചിരിക്കുന്നു. 19 ന് മൂന്ന് മണിക്ക് രാമായണം എന്ത്, എന്തിന് എന്ന വിഷയത്തിലും 26 ന് 3 ന് ലക്ഷ്മണോപദേശം (ആത്മതത്വം) ആഗസ്റ്റ് 2 ന് 3 ന് വാല്മീകിയുടെ ആത്മകഥ, ആഗസ്റ്റ് 9 ന് മൂന്ന് മണിക്ക് ലക്ഷ്മണോപദേശം (പരമാത്മതത്വം) 14 ന് മൂന്ന് മണിക്ക് ഹനുമാന് യഥാര്ത്ഥമനുഷ്യന്, 15ന് മൂന്ന് മണിക്ക് രാവണന് ആര്, 16 ന് മൂന്നിന് രാജയോഗം എന്നീ പ്രഭാഷണങ്ങള്‍ നടക്കും. വിവരങ്ങള്‍ക്ക് : 9995506765, 8281341865
പ്രതികരിക്കാൻ ഇവിടെ എഴുതുക: