വെള്ളൂര്‍: വികസനസാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ അധികൃതര്‍ തയ്യാറാകുന്നെല്ലന്ന് ബിജെപി. ഗതാഗതം, ടൂറിസം, കായികരംഗം തുടങ്ങിയ മേഖലകളില്‍ നിലവിലുള്ള സാധ്യതകള്പ്രയോജനപ്പെടുത്തുന്നതില് പഞ്ചായത്ത് അധികൃതര്‍ പരാജയപ്പെട്ടു. ഗതാഗത-യാത്ര രംഗത്ത് റയില്‍വേ നല്കുന്ന സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിന് കഴിയുന്നില്ല. റയില്‍വേ സ്റ്റേഷനിലെത്തുന്നവര്‍ക്ക് സമീപപ്രദേശങ്ങളായ പിറവം, കുത്താട്ടുകുളം, ആരകുന്നം, അരയന്‍കാവ്, ബ്രഹ്മമംഗലം, വൈക്കം, തലയോലപ്പറമ്പ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുന്നതിന് ആവശ്യമായബസ് സൗകര്യമേര്പ്പെടുത്തുവാന് നടപടിയില്ല. വെളുപ്പിന് 5 മുതല്‍ 6.30 വരെ പിറവംറോഡ് റയില്‍വേസ്റ്റേഷനില്‍ സ്റ്റോപ്പുള്ള 4 ട്രയിനുകളാണെത്തുന്നത്. ഈസമയത്ത് ബസുകളൊന്നും ഇല്ലാത്തതുമൂലം യാത്രകാര്‍ക്ക് റയില്വേസ്റ്റേഷനിലെത്തുന്നതിന് മാര്‍ഗ്ഗമില്ല. വൈകിട്ട് അങ്കമാലിയില്‍ നിന്നുള്ള ഡെമു 7.30 നാണ് പിറവംറോഡിലെത്തുന്നത്. ഈ സമയത്ത് വെള്ളുരില്‍ നിന്നും പുറത്തുപോകുന്നതിന് ബസ്സ്സൗകര്യമില്ല. ട്രയിന്‍ യാത്രക്കാര്‍ അനുബന്ധയാത്ര സൗകര്യങ്ങളില്ലാത്തതിനാല്‍ ഏറെ വിഷമിക്കുകയാണ്.
മൂവാറ്റുപുഴയാര്‍ പ്രയോജനപ്പെടുത്തിയുള്ള ടൂറിസം വികസനത്തിനും പഞ്ചായത്തിന് യാതൊരു പദ്ധതിയുമില്ല. മോദി സര്‍ക്കാര്‍ മൂവാറ്റുപുഴയാറിനെ ദേശീയജലപാതയായി പ്രഖ്യാപിച്ചതോടെ സാധ്യതകള്‍ ഏറെയാണ്.
പഞ്ചായത്തിലുള്ള ഏകഹൈസ്കൂളായ കെഎംഎച്ച് എസില്‍ സ്പോര്‍ട്ട്സ് അതോറിറ്റിയുടെ സബ്സെന്റെര്‍ തുടങ്ങിയിരുന്നു. മുപ്പതോളം വിദ്യാര്‍ത്ഥികളാണ് സംസ്ഥാന -ദേശീയഫുട്മ്പോള് ടീമിലേക്ക് തെരഞ്ഞടുക്കപ്പെട്ടത്. ഈതാരങ്ങള്ക്ക് പരിശീലനത്തിന് അനുയോജ്യമായ സ്റ്റേഡിയം നിര്‍മ്മിക്കുന്നതിന് പഞ്ചായത്ത് തയ്യാറായിട്ടില്ലെന്നും ബിജെപി മേഖലാകമ്മറ്റി ആരോപിച്ചു. മേഖലപ്രസിഡന്റ് പി.സി. ബിനേഷ്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ ്പ്രസിഡന്റ് പി.ജി. ബിജുകുമാര്‍, റ്റി.കെ. സുനില്‍ കുമാര്‍, പി.ഡി. സുനില്‍ ബാബു, കെ.എ. പ്രദീപ്കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: