രാമപുരം: നാലമ്പലങ്ങളില്‍ ഭക്തജനത്തിരക്കേറുന്നു. ദിനംപ്രതി ഭക്തസഹസ്രങ്ങളാണ് ദര്‍ശനത്തിനായി എത്തുന്നത്. പുലര്‍ച്ചെ 4 മണിയോടെ നാലു ക്ഷേത്രങ്ങളിലും നിര്‍മ്മാല്യ ദര്‍ശനത്തിനായി നടതുറന്നു.. 4 മണിക്കു മുമ്പുതന്നെ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ ഭക്തജനങ്ങളുടെ നീണ്ട നിര ദൃശ്യമായിരുന്നു. രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലും കൂടപ്പുലം ലക്ഷ്മണസ്വാമി ക്ഷേത്രത്തിലും അമനകര ഭരതസ്വാമി ക്ഷേത്രത്തിലും മേതിരി ശത്രുഘ്നസ്വാമി ക്ഷേത്രത്തിലും ദര്‍ശനം നടത്തിയ ഭക്തജനങ്ങള്‍ വീണ്ടും ശ്രീരാമസ്വാമി ക്ഷേത്രത്തിലെത്തിയാണ് ദര്‍ശനം പൂര്‍ത്തിയാക്കുന്നത്. അമനകര ഭരതസ്വാമി ക്ഷേത്രത്തില്‍ രാവിലെ 8 മണി മുതല്‍ അന്നദാനം ആരംഭിച്ചു ചലച്ചിത്ര താരം ഹരിശ്രീ അശോകന് കുടുംബാംഗങ്ങളോടൊപ്പം നാലമ്പല ദര്‍ശനം നടത്തി. അമനകര ഭരതസ്വാമി ക്ഷേത്രത്തില്‍ മലര്‍പ്പറ നിറച്ച് വഴിപാടും നടത്തി. ഭരതസ്വാമി ക്ഷേത്രം ഭാരവാഹികളായ സോമനാഥന് നായര്‍ അക്ഷയ., പി.പി. രാജേന്ദ്രന്, അജിത്കുമാര്‍ കുന്നുംപുറത്ത് എന്നിവര്‍ ചേര്‍ന്ന് ഹരിശ്രീ അശോകനെ ക്ഷേത്രത്തിലേയ്ക്ക് സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: