തലയോലപ്പറമ്പ്: സര്‍ക്കാര്‍ ഭൂമി കയ്യേറി അനധികൃത കെട്ടിടനിര്‍മ്മാണം അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുന്നതായി നാട്ടുകാര്‍ ആരോപിച്ചു. തലയോലപ്പറമ്പ് പോലീസ് സ്റ്റേഷന് സമീപമാണ് കയ്യേറ്റം.കുറന്തറപ്പുഴയുടെ സംരക്ഷണഭിത്തി തകര്‍ത്ത് കഴിഞ്ഞ അവധി ദിനങ്ങളില്‍ പുഴകയ്യേറിയാണ് സ്വകാര്യ വ്യക്തി കെട്ടിടനിര്‍മ്മാണം നടത്തിയത് സംഭവം കണ്ട നാട്ടുകാര്‍ പഞ്ചായത്ത്,വില്ലേജ്,താലൂക്ക് തലങ്ങളിലുള്ള അധികൃതരെ അറിയിച്ചെങ്കിലും ആരും നിയമ നടപടികള്‍ സ്വീകരിക്കാത്തത് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കി.11 കെ.വി.ലൈനില്‍നിന്നും നിശ്ചിത അകലം പാലിക്കണമെന്നുണ്ടെങ്കിലും ഇതിന് പുല്ലു വിലപോലും നല്‍കാതെയാണ് കെട്ടിടനിര്‍മ്മാണം നടത്തുന്നത്. കഴിഞ്ഞ രണ്ട് ദിവസം രാപകല്‍ തൊഴിലാളികളെ നിര്‍ത്തി കെട്ടിടത്തിന്റെ വാര്ക്കല്പ്പണിവരെ തീര്‍ത്ത നിലയിലാണ്. കുറുന്തറപ്പുഴയുടെ തീരം കയ്യേറി സ്വകാര്യ വ്യക്തികള്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് വ്യാപകമാണ്. അവധിദിനങ്ങളില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി നടത്തിയ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൊളിച്ചു നീക്കാന്‍ അധികൃതര്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനുള്ള നീക്കത്തിലാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: