പൊന്‍കുന്നം: പൊന്‍കുന്നത്തുനിന്നും ഒരു സംഘം പരിസ്ഥിതി പ്രവര്‍ത്തകര്‍ ആലപ്പുഴയിലെത്തി മരങ്ങളുടെ രക്ഷയ്ക്കായി വൃക്ഷകര്സേവന നടത്തി. വൃക്ഷ പരിസ്ഥിതി സംരക്ഷണ സമിതി പ്രവര്‍ത്തകരും വനം വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് ആലപ്പുഴ നഗരത്തിലെ മരങ്ങളില്‍ ആണിയടിച്ച് സ്ഥാപിച്ചിരുന്ന പരസ്യ ബോര്‍ഡുകള്‍ ആണി ഉള്‍പ്പെടെ നീക്കം ചെയ്തു.
കോടതി ഉത്തരവ് ഉണ്ടായിട്ടും മരങ്ങളില്‍ ആണിയടിച്ച് പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനെതിരായാണ് ഇവര്‍ കര്‍സേവ സംഘടിപ്പിച്ചത്. ആലപ്പുഴ വാടക്കനാല്‍ തീരത്തെ 67 മരങ്ങളില്‍ നിന്ന് 132 ഫഌക്സ് ബോര്‍ഡുകളാണ് നീക്കം ചെയ്തത്. മൂന്നര കിലോഗ്രാം ആണി ഇവര്‍ മരങ്ങളില്‍ നിന്നും പറിച്ചു നീക്കി.
വൃക്ഷസംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി കെ. ബിനു, കോ-ഓര്‍ഡിനേറ്റര്‍ എസ്. ബിജു, മോഹന്‍ പുതുപ്പിള്ളാട്ട്, എം.ജി. രാജേഷ് മെത്തായത്തേല്, ജോസ് മാത്യു വായുമറ്റം, പി.റ്റി. ഗോപാലകൃഷ്ണന്, ഫോറസ്റ്റ് ഓഫീസര്‍ എന്‍. മോഹനന് എന്നിവര്‍ കര്‍സേവയ്ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: