രാമപുരം: കഴിഞ്ഞ ദിവസം കുറിഞ്ഞി കോട്ടമലയില്‍ ഭീമന് കല്ല് പതിച്ച് കൃഷിയിടങ്ങള്‍ നശിച്ച പ്രദേശം വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. നാശനഷ്ടങ്ങളെക്കുറിച്ച് വിലയിരുത്തി. കുറിഞ്ഞി കോട്ടമലയില്‍ പാറമടലോബികള് മണ്ണ് മാറ്റി നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്നത് നാട്ടുകാരുടെയും രാഷ്ട്രീയക്കാരുടെയും ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് നിറുത്തിവച്ചിരുന്നു. പാറ പൊട്ടിയ്ക്കുന്നതിനുടയില് ഉണ്ടായ നടുക്കത്തില്‍ കല്ലുകള്‍ വീണതാണെന്നാണ് കരുതുന്നത്. ഇനിയും പാറകള്‍ വീഴാന്‍ സാദ്ധ്യതയുള്ളതിനാല്‍ സമീപവാസികള്‍ ഭയാശങ്കയിലാണ്. തച്ചൂര് ജോണി, വടക്കേല്‍ രവി, ഇരുവേലിക്കുന്നേല്‍ ജസ്റ്റിന്, വടക്കേല്‍ നാരായണന് തുടങ്ങിയവരുടെ വീടുകള്‍ക്ക് ഭീഷണിയായാണ് കല്ല് വന്ന് നില്‍ക്കുന്നത്. തോമസ് ഉപ്പുമാക്കല്‍, അനില്‍ നിരപ്പേല്‍, മണി ആലയ്ക്കാക്കുന്നേല്, പാറത്താഴത്ത് ജോസഫ്, പുളിയാര്‍ മറ്റത്തില്‍ ഏബ്രഹാം, കാവിന്‍പുറത്ത് ശശീന്ദ്രന് നായര്‍ എന്നിവരുടെ വീടുകളും ഭീഷണിയില്‍ ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: