കോട്ടയം: മഴ കനത്തതോടെ നഗരത്തിലെ റോഡുകള്‍ അപകടക്കുഴികളുണ്ടാകുന്നു. ദിനംപ്രതി നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന എംസി റോഡിലാണ് വലിയ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. നാഗമ്പടം- ചൂട്ടുവേലി റോഡില്‍ യാത്രക്കാരുടെ ജീവന് ഭീഷണിയുയര്ത്തുംവിധമാണ് കുഴികള്‍. മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുന്നതിനാല്‍ വിദ്യാര്‍ത്ഥികളും ഉദ്യോഗസ്ഥരും ദുരിതത്തിലാകുന്നു. ഇരുചക്രവാഹനയാത്രക്കാര് അപകടത്തില്‍പ്പെടുന്നത് നിത്യസംഭവമാണ്.
ഭാരവണ്ടികള്‍ കൂടുതല്‍ കടന്നുപോകുന്നതിനാല്‍ ഗതാഗതക്കുരുക്കില്‍പ്പെട്ട് വാഹനങ്ങളുടെ നീണ്ട നിരതന്നെ ഉണ്ടാകുന്നു. നാഗമ്പടം- നെഹ്റു സ്റ്റേഡിയം ഡിവൈഡറിന്റെ ഭാഗത്തും ബേക്കര്‍ ജങ്ഷനിലേക്കുള്ള വഴികളിലുമാണ് കുഴികള്‍ ഏറെയും. ബേക്കര്‍ ജങ്ഷന് മുതല്‍ നാഗമ്പടം വരെയുള്ള ഭാഗങ്ങളില്‍ ഓടനിര്‍മ്മാണവും നടന്നുവരികയാണ്. എന്നാല്‍ രാത്രി കാലങ്ങളില്‍ വഴിവിളക്കു തെളിയാത്തത് ഈ റോഡില്‍ അപകടങ്ങള്‍ പതിവാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: