കോട്ടയം: ജില്ലയിലെ പ്രധാന റോഡുകളിലൂടെയുള്ള യാത്ര നടുവൊടിയ്ക്കും. ദേശിയ പാത കഞ്ഞിക്കുഴിയില്‍ രൂപം കൊണ്ടിട്ടുള്ള വലിയ കുഴികള്‍ അപകടകെണിയാണ്. റോഡിന്റെ മറ്റുഭാഗങ്ങളില്‍ ടാറിംഗ് ഇളകിയിട്ടില്ലാത്തതിനാല് കുഴികള്‍ ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍ പെടില്ല. രാത്രികാലങ്ങളില്‍ നിരവധി ഇരുചക്രവാഹനങ്ങളാണ് ഈ കുഴികളില്‍ വീണ് അപകടത്തില്‍ പെടുന്നത്.
ഏറ്റുമാനൂര്‍-എറണാകുളം റോഡില്‍ വെട്ടിക്കാട്ട് മുക്ക് ഭാഗത്ത് കുടിവെള്ള പൈപ്പുലൈന്‍ പൊട്ടി റോഡ് തകര്‍ന്ന നിലയിലാണ്. എം.സി. റോഡിന്റെ സ്ഥിതിയും വ്യത്യസ്ഥമല്ല. വീതികൂട്ടി ടാറിംഗ് ഉള്‍പ്പെടെയുളള നിര്‍മ്മാണജോലികള്‍ നടക്കുന്നതുമൂലം ഗതാഗതകുരുക്കില്‍പ്പെടാതെ കിടങ്ങൂര്‍ – ഉഴവൂര്‍ വഴി – അങ്കമാലി ഹൈവേ റോഡിലൂടെ യാത്ര ചെയ്താല്‍ നടുവ് ഒടിയും. റോഡിന്റെ പലഭാഗത്തും വെളളക്കെട്ടുകള്മൂലം റോഡില്‍ വന്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിട്ടും പൊതുമരാമത്ത് വകുപ്പ് കുഴികള്‍ അടയ്ക്കുവാന്‍ താല്‍പ്പര്യം കാണിക്കുന്നില്ലെന്ന് നാട്ടുകാരുടെ പരാതി.
അന്താരാഷ്ട്രനിലവാരത്തില്‍ കോടികള്‍ മുടക്കി നിര്‍മ്മാണം പൂര്‍ത്തീകരിച്ച് റോഡില്‍ നിലവാരമില്ലാതെയാണ് ടാറിംഗ് ജോലികള്‍ നടത്തിയതെന്ന് അന്നേ ആരോപണം ഉയരുകയും സംഭവം സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിന്റെ വിജിലന്‍സ് വിഭാഗം അന്വേഷണം നടത്തുകയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: