കിടങ്ങൂര്‍: കിടങ്ങൂര്‍ മേഖലയിലെ സദാചാര പോലീസ് ചമഞ്ഞ് ഒരുസംഘം യുവാക്കള്‍ ഭീതി പരത്തുന്നു. ഏതാനും മാസങ്ങള്‍ മുമ്പാണ് രാത്രിയില്‍ കോട്ടയത്ത് നിന്ന് കടപ്ലാമറ്റം വഴി ഇടുക്കിയ്ക്ക് പോയ പ്രവാസി ദമ്പതികളും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു കാറില്‍ തട്ടിയെന്നു പറഞ്ഞ് യുവാക്കളുടെ സംഘം പ്രവാസി മലയാളിയുടെ കയ്യില്‍ നിന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തത്. പോലീസ് വന്നിട്ട് തീരുമാനം എടുക്കാമെന്ന് പ്രവാസി മലയാളി ആവശ്യപ്പെട്ടിട്ടും അതിന് സമയമില്ലെന്ന് പറഞ്ഞാണ് യുവാക്കളുടെ സംഘം പണം തട്ടിയത്. കുറെ നാളുകളായി കിടങ്ങൂര്‍ – കടപ്ലാമറ്റം – മരങ്ങാട്ടുപള്ളി റോഡുകളിലൂടെയും കിടങ്ങൂര്‍ ഗ്രാമപഞ്ചായത്തിന്റെ വിവിധ പോക്കറ്റ് റോഡുകളിലും മന:പൂര്‍വ്വം വാഹനാപകടങ്ങള്‍ സൃഷ്ടിച്ച് വാഹന ഉടമകളില്‍ നിന്ന് പണം തട്ടുന്ന സംഘം ഉണ്ടെന്ന വിവരം നല്‍കിയിട്ടും നടപടിയെടുക്കുവാനോ അന്വേഷിക്കുവാനോ കിടങ്ങൂര്‍ പോലീസ് തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. കിടങ്ങൂര്‍ മേഖലയിലെ സദാചാര പോലീസ് സംഭവങ്ങള്‍ക്ക് നേതൃത്വം നല്കുന്ന നേതാവിന് എതിരെ ഗുണ്ടാ ആക്ട് നിയമപ്രകാരം കേസെടുക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: