കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ കളരിപ്പയറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 58-ാമത് കേരള സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ കണ്ണൂര്‍ ജില്ലയെ പ്രതിനിധീകരിച്ച് മത്സരിച്ച് വിജയിച്ച വിജയികളെ 21ന് ആദരിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വൈകിട്ട് 3ന് മട്ടന്നൂര്‍ ഗവണ്മെന്റ് യുപി സ്കൂളില്‍ നടക്കുന്ന ചടങ്ങ് മന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്യും.
മട്ടന്നൂര്‍ നഗരസഭാ ചെയര്മാന് ഭാസ്കരന് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിക്കും. ചടങ്ങില്‍ നാഷണല്‍ കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിനിധീകരിച്ച് മത്സരിച്ച് വിജയിച്ച ജില്ലയിലെ മത്സരാര്‍ത്ഥികളേയും ഇവരെ പരീശീലിപ്പിച്ച ഗുരുക്കന്മാരേയും ആദരിക്കും. തുടര്‍ന്ന് കെ.രവീന്ദ്രന് ഗുരുക്കള്‍ കളരി മര്‍മ്മ ചികിത്സാ ക്യാമ്പ് നടത്തും. വാര്‍ത്താസമ്മേളനത്തില്‍ പി.ശശീന്ദ്രന് ഗുരുക്കള്‍, വി.കെ. രവീന്ദ്രന് ഗുരുക്കള്‍, പി.ഇ.ശ്രീജയന്‍, സുജിത് ഗുരുക്കള്‍, സോമന് ഗുരുക്കള്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: