കോട്ടയം: സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മേല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ മതിലിടിഞ്ഞ് വീണ്് കുട്ടികള്‍ക്ക് ഗുരുതര പരിക്ക്. പുന്നത്തറ കവലയ്ക്ക് സമീപം കറ്റോട് പുന്നത്തറ വെസ്റ്റ് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ മതിലിടിഞ്ഞ് വീണാണ് പുന്നത്തറ ഗവ. ജെ.ബി.എല്‍ പി യുപി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക്് പരിക്കേറ്റത്. പുന്നത്തറ കറ്റോട് ഏനാച്ചേരില് ബിജുവിന്റ മകന് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായ അലന് (10), കണിയാംകുന്നേല്‍ ഷാജിയുടെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ മകന് അഭിനന്ദ് (11) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് നാലിനാണ് സംഭവം.
സ്കൂളില്‍ നിന്ന് പ്രാഥമികാരോഗ്യ കേന്ദ്രത്തിലൂടെയുള്ള എളുപ്പ വഴിയിലൂടെ വീട്ടിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ത്ഥികളുടെ മുകളിലേക്ക് ഗേയിറ്റ് അടക്കമുള്ള മതിലിന്റ ഭാഗങ്ങള്‍ വന്ന് വീഴുകയായിരുന്നു. കുട്ടികളുടെ നിലവിളി കേട്ട് ഓടി കൂടിയ സമീപവാസികളാണ് .മതിലിന്റെ കല്ലുകള്ക്കിടയില്പെട്ട കുട്ടികളെ രക്ഷപ്പെടുത്തിയത്. ആദ്യം സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച കുട്ടികളെ പ്രാഥമിക ശുശ്രൂഷ നല്കിയ ശേഷം മെഡിക്കല്‍ കോളേജ് ആശുപതിയിലേക്ക് മാറ്റി. തലയ്ക്ക് ഗുരതരമായി പരിക്കേറ്റ അലനെ ട്രോമാ കെയര്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചു. അമ്പതോളം വര്‍ഷം പഴക്കം വരുന്ന മതില് വെട്ടുകല്ലും മണ്ണും കുമ്മായവും ഉപയോഗിച്ച് പണിതതായിരുന്നു. കനത്ത മഴയില്‍ കുതിര്‍ന്നിരുന്നതാണ് അപകടത്തിന് പെട്ടെന്ന് കാരണമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: