രാമപുരം: കരള്‍ രോഗ ബാധയെത്തുടര്‍ന്ന് കഷ്ടതയനുഭവിച്ച അമ്പലപ്പുറത്ത് അജേഷിനെയും സഹോദരങ്ങളായ അലീന, അജീഷ എന്നിവര്‍ക്കുവേണ്ടി രാമപുരം പഞ്ചായത്തിലെ ജനങ്ങളൊന്നാകെ കൈകോര്‍ത്തു. ഇവരുടെ ചികിത്സയ്ക്കായി 30 ലക്ഷം രൂപ ആവശ്യമായതിനെത്തുടര്‍ന്ന് ഗ്രാമപഞ്ചായത്തും, ജനപ്രതിനിധികളും, വിവിധ രാഷ്ട്രീയ സാമൂഹിക പ്രസ്ഥാനങ്ങളും, ചങ്ങനാശ്ശേരി പ്രത്യാശയും, സന്നദ്ധപ്രവര്‍ത്തകരും, നാട്ടുകാരും, കുടുംബശ്രീ പ്രവര്‍ത്തകരും ചേര്‍ന്ന് രൂപീകരിച്ച ജീവന് രക്ഷാസമിതിയുടെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ മുതല്‍ ഉച്ചവരെ പഞ്ചായത്തിന്റെ മുഴുവന്‍ പ്രദേശങ്ങളിലും ധനസമാഹരണം നടത്തി. രാമപുരത്തെ ജനങ്ങള്‍ മുഴുവനും ധനസമാഹരണത്തില്‍ രംഗത്തിറങ്ങിയതോടെ അമ്പത്താറുലക്ഷത്തി അമ്പത്തി ഏഴായിരം രൂപ സമാഹരിക്കാന്‍ സാധിച്ചു. പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും മെമ്പര്‍മാരുടെ നേതൃത്വത്തില്‍ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് പ്രവര്‍ത്തകര്‍ ഭവന സന്ദര്‍ശനം നടത്തി. സംസ്ഥാനത്തിന്റെ വിവിധ പഞ്ചായത്തുകളില്‍ നിന്നും എത്തിയ ജനപ്രതിനിധികളടക്കമുള്ളവും പ്രത്യാശയുടെ 200 പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്നാണ് ധനസമാഹരണം നടത്തിയത്. ഉച്ചയ്ക്ക് ശേഷം ഓരോ വാര്‍ഡില്‍ നിന്നും സമാഹരിച്ച തുക കാനറ ബാങ്കിലെ ഉദ്യോഗസ്ഥര്‍ എണ്ണി തിട്ടപ്പെടുത്തി. ചങ്ങനാശ്ശേരി പ്രത്യാശ ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ പുന്നശ്ശേരി, മാത്യു ഏബ്രഹാം, സണ്ണി പൊരുന്നക്കോട്ട്, അലക്സി തെങ്ങുംപിള്ളിക്കുന്നേല്, ബൈജു ജോണ്‍ പുതിയിടത്തുചാലില്‍, ബെന്നി ഏബ്രഹാം തെരുവത്ത്, പി.എം. മാത്യു, ബിജു പുന്നത്താനം, സെല്ലി ജോര്‍ജ്ജ്, ബെന്നി കുളക്കാട്ടോലിക്കല്, ബിജി ഗോവിന്ദ്, കെ.കെ. ശാന്താറാം, ലിസമ്മ മത്തച്ചന്, ബൈനി സന്തോഷ്, ഏബ്രഹാം സ്കറിയ, കനകലത സലീം, ഡെയ്സി ബേബി, ജോണി പള്ളിയാരടി, ചെറിയാന് ആഗസ്തി, മോളി പീറ്റര്‍, അമ്മിണി തോമസ്, സാവിത്രി രാജു, ഡി. പ്രസാദ് ഭക്തിവിലാസ്, എം.എ. ജോസ്, ജാന്റിഷ് എം.റ്റി., പയസ് രാമപുരം, സാന്‍ജോ പൊരുന്നക്കോട്ട്, വിശ്വന് രാമപുരം, തോമസ് മൈലയ്ക്കല്‍, സണ്ണി കാഞ്ഞിരത്താംകുന്നേല്‍, സജി മിറ്റത്താനിവിജയകുമാര് ചിറയ്ക്കല്‍, പി.ജെ. ജോണ്‍ പുതിയിടത്തുചാലില്‍, വി.സി. ചാക്കോ വട്ടുകുന്നേല്‍, സിബി ഏബ്രഹാം തുടങ്ങിയവര്‍ ധനസമാഹരണത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: