ചങ്ങനാശേരി: കേന്ദ്ര സര്‍ക്കാരിന്റെ ദീന്‍ദയാല്‍ ഉപാദ്ധ്യായ ഗ്രാമജ്യോതി യോജന പദ്ധതി പ്രകാരം ചങ്ങനാശേരി മണ്ഡലത്തിലെ വിവിധ കെഎസ്ഇബി സെക്ഷനുകളില്‍ വൈദ്യുത ലൈനുകള്‍ വലിക്കുന്നതിനും ട്രാന്‍സ്ഫോമറുകള്‍ സ്ഥാപിക്കുന്നതിനും സിങ്കിള്ഫേസ് ലൈനാക്കി മാറ്റുന്നതിനും കേടായ 900 വൈദ്യുത മീറ്ററുകള്‍ മാറ്റി സ്ഥാപിക്കുന്നതിനും പദ്ധതി തയ്യാറാക്കി. ചങ്ങനാശേരി, കുറിച്ചി, തെങ്ങണ, തൃക്കൊടിത്താനം, വാകത്താനം, മണിമല, പത്തനാട്, കറുകച്ചാല്‍ സെക്ഷനുകളിലാണ് പ്രസ്തുത ജോലികള്‍ നടപ്പില്‍ വരുത്തുന്നത്.
17 കിലോമീററര്‍ നീളത്തില്‍ 11കെവി ലൈന്‍ വലിക്കുക, 18 കിമീ, 11കെവി ലൈന്‍ എബിസി ഉപയോഗിച്ചു വലിക്കുക, 1.5 കിമീ 11കെവി ലൈന്‍ കണ്ടക്ടര്മാറ്റിയിടുക, 19 ട്രാന്‍സ്ഫോമറുകള്‍ സ്ഥാപിക്കുക, 6.3 കിമീ എല്‍ടി ലൈന്‍ വലിക്കുക, 15 കിമീ സിങ്കിള്‍ ഫേസ് ലൈന്‍ ത്രീഫേസ് ലൈനാക്കി മാറ്റുക, 15കിമീ എല്‍ടി ലൈന്‍ എബിസി ഉപയോഗിച്ച് വലിക്കുക, 52 കിമീ എല്‍ടി ലൈന കണ്ടക്ടര്‍ മാറ്റിയിടുക, 273 വീടുകള്‍ക്ക് വൈദ്യുത കണക്ഷന് നല്‍കുക, 900 കേടായ മീറ്ററുകള്‍ മാറ്റിവയ്ക്കുക എന്നിവയാണ് പദ്ദതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിയമസഭയില്‍ സി.എഫ്. തോമസിന്റെ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: