പാലാ: വിശ്വഹിന്ദുപരിഷത്ത് പ്രസിദ്ധീകരണമായ ഹിന്ദുവിശ്വ മാസികയുടെ പ്രചരണത്തിന് പൊന്‍കുന്നം ജില്ലയില്‍ ഓഗസ്റ്റ് 2ന് ഹിന്ദുവിശ്വ ദിനമായി ആചരിക്കും.
ആയിരം എണ്ണം ചേര്‍ക്കുവാന്‍ പ്രചാര്‍ പ്രമുഖ് എം.എസ്. തങ്കപ്പന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം തീരുമാനിച്ചു. ഇതിനായി 40 സ്ഥലങ്ങളില്‍ സമ്പര്‍ക്കം ചെയ്യും. യോഗത്തില്‍ എ.കെ. സോമശേഖരന്‍, എം.എന്‍. രാധാകൃഷ്ണന്, പി.കെ. ഗോപിനാഥന്, കെ.എ. ഗോപിനാഥ്, പി.കെ. രതീഷ്, സി.സി. മോഹനന്, റ്റി.ഡി. രാധാകൃഷ്ണന്, ജനാര്ദ്ദനന് നായര്‍ എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: