കോട്ടയം: തപസ്യ കലാസാഹിത്യവേദി കന്യാകുമാരി മുതല്‍ ഗോകര്‍ണ്ണംവരെ നടത്തുന്ന സാംസ്കാരിക തീര്‍ത്ഥയാത്രയുടെ മുന്നോടിയായി നടത്തുന്ന കോട്ടയം ജില്ലാ സമ്മേളനം ആഗസ്റ്റ് 2ന് 2.30ന് തിരുനക്കര വിശ്വഹിന്ദുപരിഷത് ഹാളില്‍ നടക്കും. ജില്ലാ പ്രസിഡന്റ് കവനമന്ദിരം പങ്കജാക്ഷന് അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന സംഘടനാ സെക്രട്ടറി പി. ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്യും. മേഖലാ സംയോജകന്‍ പി.എന്‍. ബാലകൃഷ്ണന്, ജില്ലാ സെക്രട്ടറി പി.ജി. ഗോപാലകൃഷ്ണന് തുടങ്ങിയവര്‍ ക്ലാസ്സുകള്‍ നയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: