ആര്‍പ്പൂക്കര: ആര്‍പ്പൂക്കര എന്‍എസ്എസ് കരയോഗ മന്ദിരം അടിച്ചു തകര്‍ത്തതില്‍ പ്രതിഷേധിച്ച് പ്രകടനവും സമ്മേളനവും നടക്കും. കഴിഞ്ഞ ദിവസം ഗാന്ധിനഗര്‍ എസ്എംഇ കോളേജിലെ എസ്എഫ്ഐ പ്രവര്‍ത്തകരാണ് കരയോഗ മന്ദിരം അടിച്ചുതകര്‍ത്തത്. സംഭവത്തിലെ പ്രതികളായ എസ്എഫ്ഐ നേതാക്കളെ അറസ്റ്റ് ചെയ്തിരുന്നു. കരയോഗ മന്ദിരത്തിന് ഒരു ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി ഭാരവാഹികള്‍ പറഞ്ഞു. അതിക്രമത്തില്‍ ആര്‍പ്പൂക്കര മേഖല എന്‍എസ്എസ് കരയോഗങ്ങളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും സമ്മേളനവും നടത്തും. മേഖല കണ്‍വീനര്‍ മോഹന്‍കുമാര്‍, കെ.വി. കാര്ത്തികേയന് നായര്‍, പ്രമോദ് ചന്ദ്രന് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: