പൂഞ്ഞാര്‍: നാഷണല്‍ ഗെയിംസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ പൂഞ്ഞാറില്‍ പണി തുടങ്ങിയ ജിവി രാജാ സ്പോര്‍ട്സ് കോംപ്ലക്സ് നിര്‍മ്മാണം പാതിവഴിയില്‍ നിലച്ചു. രണ്ട് വര്‍ഷം മുന്‍പ് തുടങ്ങിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നിലച്ചിരിക്കുന്നത്. മള്‍ട്ടി പര്‍പ്പസ് ഇന്‍ഡോര്‍ സ്റ്റേഡിയവും കോംപ്ലക്സും ഫുട്ബോള്‍ ഗ്രൗണ്ടുമായിരുന്നു പദ്ധതിയിലുണ്ടായിരുന്നത്. ഇതിനായി മൂന്നു കോടി രൂപ വകയിരുത്തിയിരുന്നു. വര്‍ഷങ്ങള്‍ നീണ്ട പരാതികള്‍ക്ക് ശേഷമാണ് പൂഞ്ഞാറില്‍ ജി.വി. രാജ കോംപ്ലസിന്റ നിര്‍മ്മാണത്തിന് തുടക്കമായത്. കേണല്‍ ജി.വി. രാജയുടെ മാതൃവിദ്യാലയമായ പൂഞ്ഞാര്‍ എസ്.എം.വി സ്കുളിന്റെ സ്റ്റേഡിയത്തിനോടനുബന്ധിച്ചാണ് കോംപ്ലക്സ് പണിയുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളാ സ്പോഴ്സ് കൗണ്‍സില്‍ 20 ലക്ഷം രൂപ ചിലവഴിച്ച് ്സ്റ്റേഡിയത്തിനോടനുബന്ധിച്ച് ഗ്യാലറിയും അനുബന്ധ കെട്ടിടവും നിര്‍മ്മിച്ചിരുന്നു. പിന്നീട് നിര്‍മ്മാണത്തിലെ അപാകതകള്‍മൂലം കേടുപാടുകള്‍ സംഭവിച്ച് അപകടാവസ്ഥയിലായതിനെ തുടര്‍ന്ന് പൊളിച്ചു നീക്കുകയായിരുന്നു. പിന്നീട് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച തുകകൊണ്ടാണ് മള്‍ട്ടി പര്‍പ്പസ് ഇന്‍ഡോര്‍ സ്റ്റേഡിയവും കോംപ്ലക്സും പണിതുടങ്ങിയത്. രണ്ടു വര്‍ഷം കൊണ്ട് പകുതിയിലേറെ നിര്‍മ്മാണം കഴിഞ്ഞെങ്കിലും സ്റ്റേഡിയം ഒന്നിനും കൊള്ളാത്ത അവസ്ഥയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: