കോട്ടയം: വിദ്യാഭ്യാസം കൊണ്ട് വ്യക്തിയുടെ സമഗ്രമായ പുരോഗതിയാണ് ലക്ഷ്യമിടുന്നതെന്ന് ഗവര്‍ണര്‍ ജസ്റ്റീസ് പി.സദാശിവം പറഞ്ഞു. വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കോട്ടയം ബി.സി.എം കോളേജ് നടപ്പാക്കുന്ന സ്നേഹക്കൂട്, വൈഖരി പരിപാടികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം .സ്ത്രീ വിദ്യാഭ്യാസം മുന്‍കാലത്തേക്കാള്‍ ഏറെ പുരോഗമിച്ചു. ഭരണഘടന സ്ത്രീകള്‍ക്കു കുട്ടികള്‍ക്കും പ്രത്യേക അവകാശങ്ങള്‍ അനുവദിക്കുന്നുണ്ട്. സ്ത്രീ ഒന്നു കൊണ്ടും പുരുഷനു പിന്നിലല്ല. സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ ഒട്ടേറെ നിയമങ്ങള്‍ പ്രാബല്യത്തിലുണ്ട്.കേവലം അറിവുനേടുകമാത്രമല്ല സംസ്കാരവും വിവേകവും ,കാരുണ്യവും ജീവിതത്തിലെ പ്രതിസന്ധികള്നേരിടാനുള്ള മനക്കരുത്തും കൂടി നേടുകയാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം.
കേരളത്തില്‍ ഏറ്റവും മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന സര്‍വ്വകലാശാലയ്ക്ക് 5 കോടിരൂപ നല്‍കും. വിദ്യാഭ്യാസ വകുപ്പ് അഡീഷ്ണല്‍ ചീഫ് സെക്രട്ടറി ,മുന്‍ വൈസ് ചാന്‍സലര്‍മാര്‍,ഐ.ഐ.എം ലെ നാല് വിദഗ്ദ്ധരായ അദ്ധ്യാപകര്‍ എന്നിവരടങ്ങുന്ന കൗണ്‍സില്‍ തയ്യാറാക്കിയിട്ടുള്ള മാര്‍ഗനിര്‍ദ്ദേശക രേഖകളുടെ അടിസ്ഥാനത്തിലാകും മികച്ച സര്‍വ്വകലാശാലയെ തെരഞ്ഞെടുക്കുക. സര്‍വ്വകലാശാലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോളേജുകളുടെ അക്കാദമിക നിലവാരത്തിനുപുറമേ കോളേജുകള്‍ അനുവര്‍ത്തിക്കുന്ന ടൈംടേബിള്‍ , ഭരണ നൈപുണ്യം ,അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും അവരുടെ മാതാപിതാക്കളും തമ്മിലുള്ള ബന്ധം തുടങ്ങിയ കാര്യങ്ങള്‍ കൂടി തെരഞ്ഞടുപ്പിന് പരിഗണിക്കും .
ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് അദ്ധ്യക്ഷത വഹിച്ചു .ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി, കളക്ടര്‍ യു.വി.ജോസ് , മഹാത്മാഗാന്ധി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ബാബു സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: