കൊച്ചി: വീട്ടില്‍ കെട്ടിയിട്ട് വളര്‍ത്തുന്ന പശുവിനെ കൊച്ചി കോര്പ്പറേഷന് സെക്രട്ടറിയുടെ നിര്‍ദ്ദേശാനുസരണം പിടിച്ച് കൊണ്ടുപോകാനെത്തിയ പോലീസ് സംഘത്തേയും ഹെല്‍ത്ത് ഇന്‍സ്പെക്ടറേയും നാട്ടുകാരും ബിജെപി പ്രവര്‍ത്തകരും ചേര്‍ന്ന് മടക്കിയയച്ചു.
സെക്രട്ടറിയുടേയും കൗണ്‍സിലറുടേയും അനധികൃത നടപടിക്കെതിരെ ബിജെപി പ്രവര്‍ത്തകര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഓഫീസ് ഉപരോധിച്ചു. പച്ചാളത്ത് 50 വര്‍ഷമായി പശുവളര്‍ത്തി പാല്‍വിതരണം നടത്തിയിരുന്ന രാധനിവാസില് മുത്ത് സ്വാമിയുടെ പശുക്കളെയാണ് ഇന്നലേ രാവിലെ ഒരു വണ്ടി പോലീസുമായെത്തിയ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അഴിച്ച് കൊണ്ടുപോകാന്‍ ശ്രമിച്ചത്. പ്രദേശത്ത് തടിച്ച് കൂടിയ നാട്ടുകാര്‍ ഇത് തടഞ്ഞു. രണ്ട് പശുക്കളാണ് മുത്ത് സ്വാമിക്ക് സ്വന്തമായുള്ളത്. ഇതിന്റെ പാല് വിറ്റാണ് ഇവരും കുടുംബവും ഉപജീവനം നടത്തുന്നത്.
പശുവിന്റെ ചാണകം ഉപയോഗിച്ച് ബയോഗ്യാസ് പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. ഇതിന്റെ സ്ലെറി അയല്‍വാസികള്‍ കൃഷിക്ക് ഉപയോഗിച്ച് വരികയുമാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് തമിഴ്നാട്ടില്‍ നിന്ന് കുടിയേറിയതാണ് ഈ കുടുംബം. തമിഴ്കുടുംബം എന്ന പേരില്‍ ഈ പ്രദേശത്തെ ക്രീസ്തീയ വിഭാഗത്തിലെ ഒരു സംഘം ഇവരെ തുരത്തുന്നതിനും, സ്ഥലം തട്ടിയെടുക്കുന്നതിനും ശ്രമം നടത്തിവരികയാണ്. ഇതിന് പിന്നില്‍ എം.എല്‍.എ യും, കൗണ്‍സിലറുമടങ്ങുന്ന സംഘം പ്രവര്‍ത്തിക്കുന്നതായി വീട്ടുകാര്‍ പറഞ്ഞു.
പ്രദേശത്തെ ഇതര വിഭാഗങ്ങള്‍ക്ക് പശുവളര്ത്തുന്നതില് യാതൊരു വിധ മാലിന്യ പ്രശ്നവുമുണ്ടാക്കുന്നില്ല. വര്‍ഷങ്ങളായി തൊടു ന്യായങ്ങള്‍ പറഞ്ഞ് ഒരു പ്രത്യേക ക്രിസ്തീയ വിഭാഗം നിരന്തരം ഇവര്‍ക്കെതിരെ കേസ് കൊടുക്കുകയും ബുദ്ധിമുട്ടിക്കുകയും പതിവാണ്. പശു മാംസത്തിനെതിരെ ഭാരതത്തില്‍ ഉയര്‍ന്ന് വരുന്ന പ്രതിക്ഷേധത്തിനെതിരെ ഇവരെ മോഡലാക്കി ദ്രോഹിക്കുന്ന നയമാണ് ജന പ്രതിനിധികളുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്.
പ്രദേശത്ത് പശുവളര്‍ത്തി ഉപജീവനം നടത്തുന്നവര്‍ക്കെതിരെ അടുത്തകാലത്ത് വ്യാപകമായ എതിര്‍പ്പ് ഉയര്ത്തികൊണ്ടുവരുന്നതായി നാട്ടുകാര്‍ പരാതിപെട്ടു. ഒരു വീട്ടില്‍ അഞ്ച് പശുക്കള്‍ വരെ വളര്‍ത്തുന്നതിന് ലൈസന്‍സ് ആവശ്യമില്ലെന്നാണ് നിയമം. എന്നാല്‍ രണ്ട് പശുക്കള്‍ മാത്രം വളര്‍ത്തുന്ന മുത്ത് സ്വാമിക്കെതിരെ കോര്പ്പറേഷന് സെക്രട്ടറി നടപടിയെടുത്തത് ദുരൂദ്ദേശപരമാണെന്ന് ബിജെപി പറഞ്ഞു.
പ്രദേശത്ത് യാതൊരു മാലിന്യ പ്രശ്നവുമില്ലെന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബേബി ജന്മഭൂമിയോട് പറഞ്ഞു. സെക്രട്ടറിയുടെ ഉത്തരവ് നടപ്പാക്കുകമാത്രമാണ് താന്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ഉപരോധസമരത്തില്‍ ബിജെപി മണ്ഡലം സെക്രട്ടറി അബിജു സുരേഷ്, വൈസ് പ്രസിഡന്റ് ദിലീപ്, മഹിളമോര്‍ച്ച ജില്ലാ ഉപാദ്ധ്യക്ഷ ഡോ.ജലജ ആചാര്യ എന്നിവര്‍ പ്രസംഗിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: