ഭോപ്പാല്‍ : കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികളുടെ ആരോപണം തള്ളിക്കളഞ്ഞ ജനങ്ങള്‍ മധ്യപ്രദേശിലെ 16 കോര്‍പ്പറേഷനുകളും ബിജെപിക്ക് സമ്മാനിച്ചു. സംസ്ഥാന ചരിത്രത്തില്‍ മുമ്പുണ്ടായിട്ടില്ലാത്തത്ര വലിയ വിജയത്തോടെയാണ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനുകൂലമായ വിധിയെഴുത്ത്. കോണ്‍ഗ്രസിന്റെ കൈവശമിരുന്ന 8 കോര്‍പ്പറേഷനുകള്‍ ബിജെപി പിടിച്ചെടുത്തു. വ്യാപം അഴിമതിയുമായി ബിജെപിയെ ബന്ധിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ ദയനീയമായി പരാജയപ്പെട്ടു.
മധ്യപ്രദേശിലെ ജനങ്ങളെ കോണ്‍ഗ്രസ് അപമാനിച്ചതിന്റെ മറുപടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാന് പറഞ്ഞു. എത്ര ദുഷ്പ്രചരണം നടത്തിയാലും ജനങ്ങള്‍ പാര്‍ട്ടിക്കൊപ്പമാണെന്ന് തെരഞ്ഞെടുപ്പ് തെളിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
മധ്യപ്രദേശിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം സന്തോഷം നല്‍കുന്നതാണെന്നും ബിജെപിയിലുള്ള വിശ്വാസം വീണ്ടും തെളിയിച്ച ജനങ്ങള്‍ക്ക് നന്ദിപറയുന്നതായും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. വിജയത്തിനായി പ്രവര്‍ത്തിച്ച കാര്യകര്‍ത്താക്കളെയും പാര്‍ട്ടി നേതാക്കളെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.
നേരത്തെ തെരഞ്ഞെടുപ്പ് നടന്ന ജബല്‍പൂര്‍, ഇന്‍ഡോര്‍, ചിന്ദ്വാര എന്നീ കോര്‍പ്പറേഷനുകളില്‍ ബിജെപി വിജയിച്ചിരുന്നു. ആഗസ്ത് 12 ന് രണ്ടാംഘട്ട തെരഞ്ഞെടുപ്പിന്റെ ഫലമാണ് ഇന്നലെ പുറത്തുവന്നത്. രണ്ടാംഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടന്ന ഉജ്ജയിന്‍,
മൊറേന,വിദിശ,ഛത്തര്പൂര്,സത്നയിലെ കോട്ടാര്‍,റേവയിലെ ഛക്ഗട്ട്,മാണ്ട്സൗറിലെ സുവാഷ്ര,ഹര്‍ദ നദര്‍ എന്നിവിടങ്ങളിലെ നഗരസഭാ ഭരണം ബിജെപി പിടിച്ചെടുത്തു. ബിജെപി നേതാവ് മീണ ജോന്വാള് ആണ് ഉജ്ജയിന്‍ മേയര്‍. അശോക് അര്‍ഗാള്‍ മൊറേനയിലെ മേയറായി. രാജ്ഗട്ട് ജില്ലയിലെ സാംരംഗ്പൂര് നഗര്‍ പരിഷത്ത് സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ജയിച്ച രുപല്‍ പട്ടേല്‍ മാത്രമാണ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികളില്‍ വിജയം കണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: