പറവൂര്‍: അന്തരിച്ച ചലച്ചിത്രനടന്‍ പറവൂര്‍ ഭരതന് ജന്മനാട് കണ്ണീരില്‍ കുതിര്‍ന്ന വിടചൊല്ലി. ബുധനാഴ്ച വാവക്കാട്ടെ വീട്ടിലായിരുന്നു അന്ത്യം. ഇന്നലെ രാവിലെ 10.30 ന് വീട്ടുവളപ്പില്‍ സംസ്കാരം നടത്തി. രണ്ടാമത്തെ മകന് മധു ചിതക്ക് തീകൊളുത്തി.
പറവൂര്‍ ഭരതന്റെ മരണവിവരമറിഞ്ഞ് നാടിന്റെ നാനാഭാഗത്തു നിന്നുള്ളവര്‍ അന്ത്യദര്‍ശനത്തിന് വാവക്കാട്ടെ വസതിയിലെത്തിയത്. മന്ത്രിമാരായ രമേശ് ചെന്നിത്തല, കെ. ബാബു, കെ.പി. മോഹനന്, ചലച്ചിത്രതാരങ്ങളായ ദിലീപ്, ഹരിശ്രീ അശോകന്, കാവ്യാമാധവന്, ദേവന്, ഇടവേള ബാബു, സായ്കുമാര്, ബിന്ദുപണിക്കര്‍, ആല്വിന് ആന്റണി, സംവിധായകന് രഞ്ജിത്ത്, എംഎല്‍എമാരായ വി.ഡി. സതീശന്, എസ്. ശര്‍മ്മ, ജോസ് തെറ്റയില്‍, അന്‍വര്‍സാദത്ത്, ഡൊമിനിക് പ്രസന്റേഷന്, ഷൈബി ഈഡന്, മുന്‍ എംഎല്‍എ എ. ചന്ദ്രശേഖരന്, മുന്‍ കളക്ടര്‍ കെ. ആര്. വിശ്വംഭരന്, എഡിഎം പി. പത്മകുമാര്‍, തഹസില്‍ദാര്‍ കെ. ടി. സന്ധ്യാദേവി, വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് കാര്‍ത്യായനി സര്‍വ്വാന്‍ എന്നിവര്‍ വസതിയിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു. താരസംഘടനയായ അമ്മക്കുവേണ്ടി സെക്രട്ടറി ഇടവേള ബാബുവും നിരവധി സംഘടനകളും പുഷ്പ ചക്രം സമര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: