ന്യൂദല്‍ഹി : ഭാരത-പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് തലത്തിലുള്ള ചര്‍ച്ച റദ്ദാക്കിയത് നിര്‍ഭാഗ്യകരമായെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ചര്‍ച്ച അത്യാവശ്യമായിരുന്നു, പക്ഷേ പാകിസ്താന് അത് വേണ്ടെന്നുവെച്ചുവെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, ഭാവിയില്‍ പാകിസ്ഥാനുമായി ചര്‍ച്ച നടത്തുന്നത് ആ രാജ്യത്തിന്റെ നിലപാടുകളെ ആശ്രയിച്ചിരിക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
പാകിസ്ഥാന് അടക്കമുള്ള എല്ലാ അയല്‍രാജ്യങ്ങളുമായി നല്ല ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. പാകിസ്ഥാനുമായുള്ള ബന്ധം സാധാരണ നിലയില്‍ ആക്കുന്നതിനുള്ള ശ്രമം ഇന്ത്യ തുടരും. അതേസമയം, ഇരു രാജ്യങ്ങളും അംഗീകരിച്ച ഉഫ അടക്കമുള്ള കരാറില്‍ നിന്ന് പാകിസ്ഥാന് വഴിമാറരുതെന്നും രാജ്നാഥ് സിംഗ് ഓര്‍മിപ്പിച്ചു.
ഭാരത പാക് ചര്‍ച്ചയില്‍ മൂന്നാം കക്ഷി പാടില്ലെന്നും ഭീകരവാദമൊഴികെയുള്ള വിഷയങ്ങളില്‍ ചര്‍ച്ചയില്ലെന്നുമുള്ള ഇന്ത്യയുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് ഇരുരാജ്യങ്ങളുടെയും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ ചര്‍ച്ചയില്‍ നിന്നും ശനിയാഴ്ച പാകിസ്താന് പിന്‍വലിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: