റാഞ്ചി: പശ്ചിമബംഗാളിലെ ബര്‍ദ്വാനിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ടു ബംഗ്ലാദേശ് സ്വദേശി പിടിയില്‍. താരിഖുള് ഇസ്ലാം എന്ന സാദിഖ് ആണു പിടിയിലായത്. ജാര്‍ഖണ്ടിലെ റാഞ്ചിയില്‍ നിന്നാണു സാദിഖ് പിടിയിലായത്.
എന്‍ഐഎയുടെ നിര്‍ദേശത്തെ തുടര്‍ന്നു ജാര്‍ഖണ്ട് ആന്റി ടെററിസ്റ്റ് യൂണിറ്റാണ് ഇയാളെ പിടികൂടിയത്.
2014 ഒക്ടോബര്‍ രണ്ടിനാണു ബുര്‍ദ്വാനിലെ ഒരു വീട്ടില്‍ സ്ഫോടനമുണ്ടായത്. സംഭവത്തില്‍ രണ്ടു ജമാഅത്ത് ഉല് മുജാഹിദ്ദീന്‍ പ്രവര്‍ത്തകര്‍ മരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: