കൊല്ലം: ചര്‍ച്ചകളും വിശകലനവും ദൈനംദിനം നടക്കുന്നതിപ്പോള്‍ ഊര്‍ജ്ജ സംരക്ഷണത്തെക്കുറിച്ചാണ്. എങ്കില്‍ അത് ആദ്യം തുടങ്ങേണ്ടത് സ്വന്തം വീടുകളില്‍ നിന്ന് തന്നെയെന്ന് കാട്ടിതരികയാണ് ആരതിയും ശ്രീക്കുട്ടിയും. മണ്‍കലവും അലുമിനിയം പാത്രവുമായി ശാസ്ത്രമേളയില്‍ പങ്കെടുത്ത ഇവരെ ആരും ഗൗരവമായി എടുത്തില്ല. പക്ഷേ ഇത് എന്താ എന്ന് ചോദിക്കുന്നവരുടെ മുന്നില്‍ മിടുക്കിമാരായി കാര്യങ്ങള്‍ അവതരിപ്പിച്ചു ഇവര്‍. വീട്ടില്‍ അടുക്കളയുണ്ടോ അവിടെ നിന്നാണ് ഊര്‍ജ്ജ സംരക്ഷണം വേണ്ടതെന്ന് തെളിയിക്കുകയായിരുന്നു ഇവര്‍.
ഒരു ദിവസം നാം ഭക്ഷണം പാകം ചെയ്യുന്ന അടുക്കളയിലുണ്ടാവുന്ന ഊര്‍ജ്ജനഷ്ടം വളരെ വലുതാണെന്നത് ഇവര്‍ ബോധ്യപ്പെടുത്തി. ഇതിന് കാരണം നാം ഭക്ഷണം ചെയ്യാന്‍ ഉപയോഗിക്കുന്ന പാത്രവും ആധുനികഅടുപ്പുകളുമാണെന്ന് ഇവര്‍ പറയുന്നു. പണ്ട് കാലത്ത് ഉപയോഗിക്കുന്ന മണ്‍പാത്രങ്ങള്‍ ഊര്‍ജ്ജനഷ്ടം കുറയ്ക്കുന്നുവെന്ന് ഇവര്‍ തെളിയിക്കുന്നു. കോണ്‍കേവും ഫഌറ്റുമായ പാത്രങ്ങള്‍ ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്താല്‍ ഊര്‍ജ്ജനഷ്ടം ഒഴിവാക്കാമെന്നും അതേ മോഡലിലൂള്ള പാത്രങ്ങളും ഇവര്‍ ശാസ്ത്രപ്രദര്ശനത്തില് അണിനിരത്തി. മണ്കലമാണെങ്കില് വളരെ നന്നായിരിക്കുമെന്നും ഇവര്‍ പറയുന്നു.
ഭക്ഷണം പാകം ചെയ്യുന്ന പാത്രത്തിന് പുറമേ ഊര്‍ജ്ജ സംരക്ഷണത്തിനാവശ്യമായ അടുപ്പും ഇവര്‍ കാണിക്കുന്നു. എറണാകുളം നോര്‍ത്ത് പരവൂര്‍ ശ്രീനാരായണ ഹയര്‍സെക്കന്ററി സ്കൂളില്‍ നിന്നും ശാസ്ത്രപ്രദര്ശനത്തിനെത്തിയ ഇവര്‍ ജഡ്ജസിന്റെ പ്രശംസ പിടിച്ചുപറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: