സാന്‍ ബെര്‍ണാഡിനോ : കാലിഫോര്‍ണിയയിലെ സാന്‍ ബെര്‍നാര്‍ ഡിനോയിലെ ഭിന്നശേഷിയുള്ളവര്‍ക്കായുള്ള ഇന്‍ലാന്‍ഡ് റീജിയണല്‍ സെന്ററില്‍ വെടിവയ്പ്പ് നടത്തിയത് പാക്കിസ്ഥാന് സ്വദേശികളാണെന്ന് എഫ്ബിഐ വെളിപ്പെടുത്തി.
സയ്യിദ് റിസ്വാന് ഭാര്യ തഷ്ഫീന്‍ മാലിക് എന്നിവരാണ് ആക്രമണം നടത്തിയത്. ഇവര്‍ക്ക് ആറുമാസം പ്രായമുള്ള പെണ്‍കുഞ്ഞുമുണ്ട്. ഈ കുഞ്ഞിനെ ഉപേക്ഷിച്ചിട്ടാണ് ഇവര്‍ ആക്രമണത്തിനിറങ്ങിയത്. അക്രമികളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 12 പൈപ്പ് ബോംബുകളും വന്‍ ആയുധ ശേഖരവും പോലീസ് കണ്ടെത്തി.
ഇരുവരും ചേര്‍ന്ന് നടത്തിയ വെടിവെപ്പില്‍ പതിനാല് പേരാണ് കൊല്ലപ്പെട്ടത്. 21 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസുമായി നടന്ന ഏറ്റുമുട്ടലില്‍ സയ്യിദ് ഫറൂഖും തഷ്ഫീന്‍ മാലിക്കും കൊല്ലപ്പെടുകയും ചെയ്തു.
ഇടത്തരം കുടുംബത്തില്‍പ്പെടുന്ന സയ്യിദ് റിസ്വാനും ഭാര്യ തഷ്ഫീന്‍ മാലിക് ശാന്തമായ സന്തുഷ്ടജീവിതം നയിക്കുകയാണെന്നാണ് അയല്‍വാസികള്‍ കരുതിയിരുന്നത്. എന്നാല്‍ ഇവിടെ നിന്നും ആയുധ ശേഖരം കണ്ടെത്തിയതോടെ അയല്‍ക്കാരും സുഹൃത്തുക്കളും ഞെട്ടി.
രണ്ടു വര്‍ഷം മുമ്പാണ് സയ്യിദ് റിസ്വാന് ഫറൂഖും തഷ്ഫീന്‍ മാലിക്കും വിവാഹിതരായത്. ഒരു മുസ്ലീം ഡേറ്റിംഗ് സൈറ്റില്‍ നല്കിയ പരസ്യത്തിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നത്. മാലിക് ഗര്‍ഭിണിയായതിനെ തുടര്‍ന്നാണ് ഇരുവരും വിവാഹിതരായത്. ആക്രമണത്തിന് ഇവരെ പ്രേരിപ്പിച്ചത് എന്താണെന്ന് ഇനിയും പോലീസിന് വ്യക്തമായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: