കൊല്‍ക്കത്ത: കോണ്‍ഗ്രസുമായുള്ള സഖ്യനീക്കം ശരിവച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കോണ്‍ഗ്രസുമായുള്ള സഖ്യം സംബന്ധിച്ച് പ്ലീനത്തിനുശേഷം തീരുമാനമെടുക്കുമെന്നും പശ്ചിമബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കേണ്ടകാര്യം സംസ്ഥാന ഘടകമാണ് പരിശോധിക്കേണ്ടതെന്നും യെച്ചൂരി പറഞ്ഞു. ദേശീയ നേതൃത്വത്തോട് ചര്‍ച്ചചെയ്യാതെ സംസ്ഥാന ഘടകങ്ങള്‍ക്ക് ഇത്തരമൊരു തീരുമാനമെടുക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടി പ്ലീനത്തിന് തുടക്കംകുറിച്ചുകൊണ്ട് കഴിഞ്ഞദിവസം നടന്ന സമ്മേളനത്തില്‍ ബിജെപിയെയും തൃണമൂല്‍ കോണ്‍ഗ്രസിനെയും നിശിതമായി വിമര്‍ശിച്ച യെച്ചൂരിയും മറ്റ് സിപിഎം നേതാക്കളും കോണ്‍ഗ്രസിനെ വിമര്‍ശനത്തില്‍നിന്ന് ഒഴിവാക്കിയിരുന്നു. കോണ്‍ഗ്രസുമായി പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിലും ദേശീയതലത്തിലും ഉണ്ടാക്കാനിടയുള്ള സഖ്യത്തെ മുന്‍നിര്‍ത്തിയാണ് ഇതെന്ന് രാഷ്ട്രീയ നിരീക്ഷകരും മാധ്യമങ്ങളും വിലയിരുത്തുകയുണ്ടായി. ഇതിനെ ശരിവയ്ക്കുന്നതാണ് ഇന്നലെ യെച്ചൂരി നടത്തിയ അഭിപ്രായ പ്രകടനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: