രാഷ്ട്രീയ പ്രചാരണ യാത്രകള്‍ അവ നയിക്കുന്ന വ്യക്തിത്വങ്ങളെ തിരിച്ചറിയാനുള്ളതുകൂടിയാകുന്നു. വ്യക്തിത്വങ്ങളാകട്ടെ അവര്‍ പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങളുടെ സ്വഭാവവും പ്രസക്തിയും ജനങ്ങളെ ബോധ്യപ്പെടുത്തുകയും ചെയ്യും. അതുകൊണ്ടുതന്നെ കുമ്മനം രാജശേഖരന് നയിക്കുന്ന വിമോചന യാത്രയ്ക്ക് മറ്റു നേതാക്കളുടെ രാഷ്ട്രീയ പ്രചാരണ യാത്രയില്‍നിന്ന് ഏറെ വ്യത്യസ്തയുണ്ട്.
വ്യക്തിശുദ്ധിയുള്ളവര്ക്കേ സമൂഹത്തെ നേര്‍വഴിക്കു നയിക്കാന്‍ യോഗ്യതയുണ്ടെന്ന് അവകാശപ്പെടാനാവൂ. നിര്‍ണ്ണായക സന്ദര്‍ഭങ്ങളില്‍ രാജ്യവിരുദ്ധ കാര്യങ്ങള്‍ക്കോ സാമൂഹ്യ വിരുദ്ധ പ്രവണതകള്‍ക്കോ വഴങ്ങുന്നവരല്ലെന്ന വിശ്വാസം ജനങ്ങള്‍ക്കു നല്കാനാകുമ്പോഴേ അവരുടെ വ്യക്തിത്വങ്ങള്‍ തിളക്കമുള്ളതാകൂ. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പു പശ്ചാത്തലമാക്കി കേളത്തില്‍ നടക്കുന്ന മൂന്നു പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെ കേരള യാത്രകളെ വിലയിരുത്തേണ്ടത് അതു നയിക്കുന്നവരുടെ യോഗ്യത നോക്കിത്തന്നെയാകണം.
യാത്രകള്‍ ഏതായാലും പുതിയവ കണ്ടെത്താനുള്ള അവസരങ്ങളാണ്. ശ്രീ ബുദ്ധന് ജീവിത ദുഃഖങ്ങളും അവയ്ക്കു ശാശ്വത പരിഹാരങ്ങളും കണ്ടെത്തിയത് കൊട്ടാരത്തില്നിന്നിറങ്ങി ജനങ്ങള്‍ക്കിടയില്‍ യാത്ര നടത്തിയപ്പോഴാണ്. രണ്ടല്ല, എല്ലാം ഒന്നാണെന്ന അദ്വൈത സിദ്ധാന്തം ശ്രീ ശങ്കരന് സ്ഥാപിക്കാന്‍ അറിവു നേടിയത് യാത്രകളിലൂടെയായിരുന്നു. അവ ദിഗ്വിജയമാവുകയായിരുന്നു. സ്വാമി വിവേകാനന്ദന് ബംഗാള്‍ മുതല്‍ കന്യാകുമാരിവരെയും അവിടെനിന്ന് ലോകം മുഴുവനും നടത്തിയ യാത്രതന്നെയാണ് ലോകത്തെ അറിയാനും ഭാരതമാണ് ഏറ്റവും മഹത്തരമെന്ന് ലോകത്തെ അറിയിക്കാനും ഇടനല്‍കിയത്.
യാത്രകളാണ് പല കണ്ടെത്തലുകളുടെയും അടിത്തറ. പുതിയ രാജ്യങ്ങളും ജനപഥങ്ങളും പഴയ ചരിത്രവും സംസ്കാരവും എല്ലാം കണ്ടെത്താനും തിരിച്ചറിയാനും യാത്രകള്‍ സഹായകമായിട്ടുണ്ടെന്നത് ലോക ചരിത്രം. ആധുനിക കാലത്തെ രാഷ്ട്രീയ യാത്രകള്‍ ഇങ്ങനെ ജനവികാരങ്ങളുടെ കണ്ടെത്തലുകള്‍ക്ക് സഹായകമാകുന്നു, ഒപ്പം വ്യക്തിത്വങ്ങളെ തിരിച്ചറിയാന്‍ ജനങ്ങള്‍ക്ക് അവസരവുമാകുന്നു.
കേരളം രാഷ്ട്രീയയാത്രകള്ക്ക് കേള്‍വികെട്ട സംസ്ഥാനമാണ്. മഹാത്മാ ഗാന്ധിയാണ് ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ യാത്ര ചെയ്ത് ജനങ്ങളുമായി നേരിട്ടു സംവദിച്ചിട്ടുള്ള ജനനേതാവ്. അതു കഴിഞ്ഞാല്‍ നിരന്തര യാത്രകളിലൂടെ ജനസമ്പര്‍ക്കം നടത്തിയിട്ടുള്ളത് ബിജെപി നേതാവ് ലാല്‍ കൃഷ്ണ അദ്വാനി. ഒരു സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ യാത്രകളിലുടെ ജനസമ്പര്‍ക്ക പരിപാടികള്‍ നടത്തിയിട്ടുള്ള നേതാവ് കാന്‍ഷി റാമായിരുന്നു, യുപിയില്‍. കുറഞ്ഞ കാലം കൊണ്ട് കൂടുതല്‍ ജനങ്ങളുമായി നേരിട്ടു സംവദിച്ചതിന്റെ റിക്കാര്‍ഡ് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കാണ്, കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍. യാത്രകളെല്ലാം സ്വയം അറിയാനും തന്നെ മറ്റുള്ളവര്‍ക്ക് അറിയിക്കാനുമുള്ള അവസരങ്ങളുംകൂടിയാണ്. യാത്രകള്‍ ജനങ്ങളെ അറിയാന്‍ നേതാക്കള്‍ക്കും നേതാക്കളെ തിരിച്ചറിയാന്‍ ജനങ്ങള്‍ക്കും അവസരമാകുമെന്നതിനാല് രാഷ്ട്രീയമായി നോക്കുമ്പോള്‍ ഏറെ പ്രയോജനകരമാണ്.
യാത്രകളിലൂടെ അറിയുന്ന നേതാക്കളുടെ വ്യക്തിത്വമാണ് അവരെ ജനസ്വീകാര്യരാക്കുന്നത്. കേരളത്തിലെ മൂന്നു പ്രധാന യാത്രകളെ അങ്ങനെ വിശകലനം ചെയ്തു നോക്കുമ്പോള്‍ ഏറെ കൗതുകകരമാണ്. കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ വി.എം. സുധീരന് നയിക്കുന്ന ജനരക്ഷായാത്ര കേരളത്തിന്റെ പകുതിപിന്നിട്ടിരിക്കുന്നു. ഫെബ്രുവരി ഒമ്പതിന് അത് സമാപിക്കും. സിപിഎം നേതാവ് പിണറായി വിജയന് നയിക്കുന്ന നവകേരള യാത്രയാണ് മറ്റൊന്ന്. അത് ഫെബ്രുവരി 14-ന് സമാപിക്കും. ബിജെപി നേതാവ് കുമ്മനം രാജശേഖരന് നയിക്കുന്ന വിമോചന യാത്ര ജനുവരി 20-ന് തുടങ്ങി, ഫെബ്രുവരി 10-ന് തലസ്ഥാനത്തു സമാപിക്കുന്നു. മൂന്നു പ്രധാന പാര്‍ട്ടികളുടെ മൂന്നു പ്രമുഖ നേതാക്കളാണ് യാത്ര നയിക്കുന്നത്.
മുന്നണിയില്ല, കോണ്‍ഗ്രസും;
സുധീരന് ഒറ്റയ്ക്ക്
കോണ്‍ഗ്രസ് ഒരു മുന്നണി നയിക്കുകയാണ് കേരളത്തില്‍. ആ മുന്നണിയാണ് സംസ്ഥാനത്തെ ഭരണം നയിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി, ആ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍ നടത്തുന്ന പ്രചാരണ പരിപാടിയാണ് ഈ യാത്രയെങ്കില്‍ അതു നടത്തേണ്ടത് മുന്നണിയല്ലേ? അതു നയിക്കേണ്ടത് മുന്നണി നയിക്കുന്ന നേതാവല്ലേ? അതിനു നേതൃത്വം കൊടുക്കേണ്ടത് ഒരു പാര്‍ട്ടിയുടെ നേതാവു മാത്രമാണോ? അതോ കോണ്‍ഗ്രസിന്റെ മാത്രം യാത്രയാണോ? എങ്കില്‍ യാത്രയില്‍ പറല്പേണ്ടത് കോണ്‍ഗ്രസിന്റെ നയവും നിലപാടുമല്ലേ? സര്‍ക്കാര്‍ നിലപാടും നയവും ഒരു മുന്നണിയുടെ കൂട്ടായ പ്രവര്ത്തനത്തിന്റേതല്ലേ? അപ്പോള്‍ എങ്ങനെ അതു കോണ്‍ഗ്രസിന്റെ നേട്ടമായി പറയാനാവും? അതോ മുന്നണിയിലെ മറ്റു കക്ഷികള്‍ കോണ്‍ഗ്രസിന്റെ വെറും പിണിയാളുകള്‍ മാത്രമാണോ? (അങ്ങനെയല്ലെന്ന കാര്യം ജനങ്ങള്‍ക്ക് മുഴുവന്‍ ഇതിനകം ബോധ്യപ്പെട്ടിട്ടുള്ളതുമാണല്ലോ) അപ്പോള്‍ എന്തുകൊണ്ട് സുധീരന് യാത്ര നയിക്കുന്നു? എന്തുകൊണ്ട് മുന്നണി നേതാക്കള്‍ യാത്രയിലില്ല? സര്‍ക്കാര്‍ കൂട്ടുത്തരവാദിത്തത്തിലല്ലേ? മുന്നണി ഇനി മത്സരിക്കാന്‍ പോകുന്നത് ഈ മുന്നണിയായിട്ടല്ലേ?
തീരുന്നില്ല ചോദ്യങ്ങള്‍. എന്തുകൊണ്ട് മുന്നണിയുടെ നേതാവ് യാത നയിച്ചില്ലെന്നതു നില്ക്കട്ടെ. എന്തുകൊണ്ട് കോണ്‍ഗ്രസിലെ മറ്റു പ്രമുഖ നേതാക്കളെ മാറ്റി നിര്‍ത്തിയപ്പോള്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ യാത്രയുടെ തുടക്കത്തില്‍ വേദിയില്‍ പ്രമുഖസ്ഥാനം നല്കിയിരുത്തി? മുന്‍ അദ്ധ്യക്ഷനെന്ന നിലയിലായിരുന്നെങ്കില്‍ മറ്റ് മുന്‍ അദ്ധ്യക്ഷന്മാരെന്തുകൊണ്ടു വന്നില്ല, അല്ലെങ്കില്‍ ക്ഷണിച്ചില്ല? എന്തുകൊണ്ട് യാത്രയുടെ പ്രചാരണ പോസ്റ്ററുകളില്‍ പോലും ആ മുഖങ്ങള്‍ കാണാനില്ല. അതായത് കോണ്‍ഗ്രസ് നേതാക്കളില്‍ പ്രമുഖനായ മുന്‍ കേന്ദ്ര മന്ത്രിയും കെപിസിസി, എഐസിസി നേതാവുമായ മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞതുതന്നെയാണ് വാസ്തവം.
ഇത് സര്‍ക്കാര്‍ നടപടി പ്രചാരണ യാത്രയല്ല, ഇത് കോണ്‍ഗ്രസ് പ്രചാരണ യാത്രയല്ല, മറിച്ച് പാര്‍ട്ടിയിലെ വി.എം. സുധീരന് യാത്രയാണ്. പുതിയ ഗ്രൂപ്പുണ്ടാക്കാനുള്ള യാത്ര. അതില്‍ ചെന്നിത്തല ഗ്രൂപ്പിന്റെ ആശീര്‍വാദം നേടാനാണ് ആഭ്യന്തര മന്ത്രിയെന്ന റോളില്‍ യാത്രത്തുടക്കത്തില് ചെന്നിത്തലയ്ക്കും വേദിയില്‍ ഇടം കൊടുത്തത്. അതായത് യാത്ര നയിക്കുന്ന നേതാവിന്റെ ഗുണവും വ്യക്തിത്വവുംതന്നെയാണ് യാത്ര പ്രതിഫലിപ്പിക്കുന്നത്.
സുധീരന് മുഖ്യമന്ത്രിയാകാനുള്ള മോഹത്തിലാണ് യാത്ര. സുധീരന് പാര്‍ട്ടി അദ്ധ്യക്ഷനായി തുടരാനുള്ള ആഗ്രഹത്തിലാണ് യാത്ര. കേരളം വളര്‍ത്താനല്ല യാത്ര. ഉമ്മന്‍ ചാണ്ടിയെന്ന എതിരാളിയെ വീഴ്ത്താനാണ് യാത്ര. അല്ലെങ്കില്‍ സ്വന്തം പാര്‍ട്ടിയുടെ സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ആ പാര്‍ട്ടി കേരളത്തിലെ ജനങ്ങളെ രക്ഷിക്കാനെന്ന് പേരിട്ട് സംസ്ഥാനത്ത് പ്രചാരണ യാത്ര നടത്തുമോ എന്ന ചിന്തയ്ക്ക് പ്രസക്തി ഏറെയാണ്.
ഇടതു മുന്നണി എവിടെ?
എന്തുകൊണ്ട് പിണറായി?
എന്തുകൊണ്ട് സിപിഎം നവകേരള യാത്ര നടത്തുന്നു? എന്തുകൊണ്ട് ഇടതു മുന്നണിയുടേതല്ല ആ യാത്ര? എന്തുകൊണ്ട് എല്‍ഡിഎഫ് നേതാവ് വൈക്കം വിശ്വന് യാത്രാനായകനായില്ല? ഇനി സിപിഎംയാത്രയാണെങ്കില് എന്തുകൊണ്ട് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് യാത്ര നയിക്കുന്നില്ല? സര്‍ക്കാരിനെതിരേ പ്രതിപക്ഷത്തിന്റെ യാത്രയാണെങ്കില്‍ എന്തുകൊണ്ട് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് യാത്ര നയിക്കുന്നില്ല? എന്തുകൊണ്ട് പിണറായി വിജയന്? ഈ ചോദ്യത്തിനു പ്രസക്തി ഏറെയാണ്.
നിലവിലുള്ള മുന്നണി ആയിരിക്കില്ലേ അടുത്ത തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണി? ഇങ്ങനെയൊരു യാത്രയ്ക്ക് മുന്നണിയിലെ മറ്റു കക്ഷികള്‍ ആരെങ്കിലും എതിര്‍പ്പുയര്‍ത്തിയിരുന്നോ? മുന്നണിയ്ക്കുവേണ്ടി യാത്ര നയിക്കാന്‍ പിണായി വിജയന് അയോഗ്യനാണെന്ന് ഘടകകക്ഷികള്‍ ആരെങ്കിലും പറഞ്ഞിരുന്നോ?
കാര്യങ്ങള്‍ വ്യക്തമാണ്. എല്‍ഡിഎഫ് എന്ന മുന്നണിയാണെങ്കിലും അവിടെ ഘടകകക്ഷികള്‍ എല്ലാം സിപിഎമ്മിന്റെ വെറും അടിമകളാണ്. (അങ്ങനെയാണെന്ന് സഭയിലും സമര വേദികളിലും നിരന്തരം തെളിയിച്ച് ജനങ്ങള്‍ക്കു ബോധ്യപ്പെട്ടിട്ടുള്ളതാണല്ലോ) സിപിഎമ്മാണ് യത്ര നടത്തുന്നതെങ്കിലും പാര്‍ട്ടിയിലെ ഒരു ഗ്രൂപ്പാണ് അത് നയിക്കുന്നത്. വിഎസ് ഗ്രൂപ്പിനെയും തോമസ് ഐസക് പക്ഷത്തേയും എം.എ. ബേബി വിഭാഗത്തേയും അടക്കം എല്ലാ എതിരാളികളേയും മൂലയ്ക്കൊതുക്കാന്‍ പിണറായി വിജയന് ആസൂത്രണം ചെയ്തതാണ് യാത്ര. അത് നവകേരളമല്ല അവതരിപ്പിക്കാന്‍ ശ്രമിുന്ന്. പുതിയൊരു പിണറായിയെയാണ്.
പ്രകടമാകുന്നത് പിണറായിയുടെ മുഖ്യമന്ത്രിപദ മോഹമാണ്, നഷ്ടമായെങ്കിലും പാര്‍ട്ടിയില്‍ നലനിര്ത്താനാ്രഗഹിക്കുന്ന സ്ഥാനമോഹമാണ്. കോടിയേരി ബാലഷകൃഷ്ണനെന്ന പാര്‍ട്ടി സെക്രട്ടറിക്ക് ആ സ്ഥാനത്ത് സൈ്വരമായി തുടരാന്‍ പിണറായിയുടെ ബ്ലാക്മെയിലിങ്ങിന് കൂട്ടു നില്‍ക്കാതെ വയ്യെന്ന സ്ഥിതിയാണ് പാര്‍ട്ടി സെക്രട്ടറിക്ക്!! കമ്മ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്ട്ടിയിലാണിതെല്ലാമെന്നോര്ക്കണം!!!
വ്യക്തികളും ആദര്‍ശവും
ആദര്‍ശ ധീരനെന്ന് സ്വയം പ്രചരിപ്പിക്കുന്ന വി.എം. സുധീരന്റെ കപട വ്യക്തിത്വം പ്രകടമാക്കാനേ ഈ യാത്ര സഹായകമാകുന്നുള്ളു. സിപിഎമ്മിന്റെ ക്രൂരമുഖങ്ങളില് ഒന്നായി മുദ്രകുത്തപ്പെട്ട തന്റെ മുഖം മിനുക്കാനുള്ള പരിശ്രമമാണ് പിണറായി യാത്രയിലൂടെ ലക്ഷ്യമിട്ടത്. പക്ഷേ, ദിനംപ്രതി ജനങ്ങള്‍ക്കു മുന്നില്‍ സ്വയം അനാവൃതനാകുകയാണ് പിണറായി. വ്യക്തിത്വം കപട വസ്ത്രംകൊണ്ട് അലങ്കരിച്ചെടുക്കാവുന്നതല്ല. ഈ വ്യക്തിത്വങ്ങളുടെ താരതമ്യങ്ങള്ക്കാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്റെ വിമോചന യാത്ര. പാര്‍ട്ടിയുടെ പുതിയ അദ്ധ്യക്ഷനായി ഉത്തരവാദിത്തമേറ്റ കുമ്മനം രാജശേഖരന് ജനങ്ങളുടെ വികാരമറിയാന്‍, ജനങ്ങള്‍ക്കു മുന്നില്‍ അവര്‍ക്കു വിലയിരുത്താന്‍ സ്വയം ഇറങ്ങാന്‍ തീരുമാനിച്ചതിന്റെ ഫലമാണ് ഈ യാത്ര. അതുകൊണ്ടുതന്നെ പാര്‍ട്ടിയുടെ നയം പറയാന്‍, നിലപാടറിയിക്കാന്‍, സ്വയം ജനങ്ങള്‍ക്കിടയില്‍ അവതരിപ്പിക്കാന്‍ കുമ്മനം നടത്തുന്ന യാത്രയ്ക്ക് സ്വന്തം അണികള്‍ക്കിടയില്‍ രഹസ്യ അജണ്ട നടപ്പാക്കാന്‍ ലക്ഷ്യമില്ല. പാര്‍ട്ടിയില്‍ ആരുടെയെങ്കിലും മേല്‍ അധീശത്വം നേടുക ലക്ഷ്യമല്ല. പാര്‍ട്ടിയില്‍ വിഭാഗീയതകള്‍ സൃഷ്ടിക്കുക ഉദ്ദേശ്യമേയല്ല. മറിച്ച്, ഒറ്റക്കെട്ടായ ഒരു പാര്‍ട്ടിയും അതിനെ സഹായിക്കാന്‍ ഒട്ടേറെ അനുബന്ധ സംഘടനകളുമുണ്ടെന്ന സന്ദേശം ജനങ്ങളില്‍ എത്തിക്കാനാണ് യാത്ര.
കാല് നൂറ്റാണ്ടിലേറെ ഭരണാവസരം കിട്ടിയിട്ടും പുതിയ കേരളം സൃഷ്ടിക്കാത്തവര്‍ നവകേരളം സൃഷ്ടിക്കാന്‍ യാത്ര നടത്തുന്നു! അതിലേറെ കാലം ഭരണ സാരഥ്യം സംസ്ഥാനത്തും കേന്ദ്രത്തിലും കിട്ടിയിട്ടും ജനരക്ഷ ചെയ്യാത്തവര്‍ ജനരക്ഷാ യാത്ര നടത്തുന്നു!! എന്നാല്‍, ഈ കപട വാഗ്ദാനക്കാര്ക്കിടയില്നിന്ന് കേരളജനതയെ വിമോചിപ്പിക്കാനാണ് കുമ്മനത്തിന്റെ യാത്ര.
മൂന്നു യാത്രാ നായകന്മാർ
വ്യക്തികളെ നോക്കി വിലയിരുത്തിയാൽ ഈ മൂന്നു യാത്രാ നായകന്മാരിൽ കുമ്മനത്തിനും പാർട്ടിയിൽ ബിജെപിക്കും ഒപ്പമായിരിക്കും ജനമനസ്സെന്ന കാര്യത്തിൽ സംശയമുണ്ടാവില്ല.
അഴിമതിയില്ലാത്ത ഭരണം എന്ന് കുമ്മനം പറയുമ്പോൾ അദ്ദേഹത്തിന്റെ ജീവിതകാലത്തിനിടെ അത്തരത്തിൽ ഒരു ആരോപണം പോയിട്ട് സംശയം പോലും ആർക്കും ചൂണ്ടിക്കാണിക്കാനാവില്ല. സംസ്ഥാന സർക്കാരിന്റെ നേട്ടം പറഞ്ഞ് യാത്ര നടത്തുന്ന സുധീരന് അഴമതി തീണ്ടാത്ത ഒരു സർക്കാർ നടപടിയെക്കുറിച്ചു മിണ്ടാനാവില്ല. മദ്യനയം അഭിമാനകരമായ നേട്ടമെന്നു സുധീരൻ പറയുമ്പോൾ ജനമനസ്സു സഞ്ചരിക്കുന്നത് ബാർകോഴക്കേസിലും മന്ത്രിമാണിയുടെ രാജിയ്ക്കിടയാക്കിയ സംഭവങ്ങളിലേക്കുമാണ്. അഴിമതി അലങ്കാരമാക്കിയിരിക്കുന്ന ഉമ്മൻ ചാണ്ടിസർക്കാർ വലതു ചിറകാണെങ്കിൽ കേരളത്തിനെ അഴിമതിയുടെ ഇരുട്ടിലേക്കു പറത്തുന്ന ഇടത്തു ചിറകാണ് നവ കേരള യാത്ര നടത്തുന്ന പിണറായി വിജയന്റെ പാർട്ടി നയിക്കുന്ന പ്രതിപക്ഷം. ഭരണത്തിലിരിക്കെ പിണറായി നടത്തിയ അഴിമതിയാണ് ലാവ്ലിൻ കേസിന്റെ ആധാരം. ഇരുകൂട്ടർക്കും അഴിമതിക്കാര്യത്തിൽ ഒന്നും പറയാനാവില്ല. അതേ സമയം വ്യക്തിശുദ്ധികൊണ്ട് ഭസ്മംപോലെ പവിത്രമായ വ്യക്തിത്വമാണ് കുമ്മനത്തിന്റേത്. കുമ്മനത്തിനു മാതൃക പറയാനുള്ള കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാർ 20 മാസം ഭരണം പിന്നിടുമ്പോൾ ഇതുവരെ ഭരണതലത്തിൽ അഴിമതിയെന്ന ആക്ഷേപം ആർക്കും വ്യാജമായിപ്പോലും ആരോപിക്കാനായിട്ടില്ലെന്നത് അഭിമാനമാണ്.
യാത്രകളുടെ മുദ്രാവാക്യങ്ങൾ വിലയിരുത്തിയാലും കാര്യങ്ങൾ ബോധ്യമാകും. വ്യക്തമായ പദ്ധതിയില്ലാത്ത വെറും മുദ്രാവാക്യങ്ങളായി മറ്റുള്ളവ രണ്ടും മുഴച്ചു നിൽക്കുമ്പോൾ വിമോചന യാത്ര പറയുന്നു, വെള്ളം, മണ്ണ്, അന്നം, എല്ലാവർക്കും തുല്യ നീതി. ഈ വിഷയങ്ങളിലെല്ലാം നിലപാടിൽ തിരുത്തൽ വേണ്ടാത്ത പാർട്ടിയാണ് ബിജെപി, അഭിപ്രായം മാറ്റേണ്ടതില്ലാത്ത വ്യക്തിയാണ് കുമ്മനം. അന്നവും വെള്ളവും മണ്ണും സംരക്ഷിക്കാൻ ആറന്മുളയിൽ കുമ്മനം നടത്തിയ പോരാട്ടം മതി ആ വ്യക്തിയുടെ ദൃഢനിശ്ചയവും ആത്മാർത്ഥയുമറിയാൻ. ആറന്മുളയിൽ വമ്പൻ കോർപ്പറേറ്റുകൾക്കു കൂട്ടുനിന്ന സുധീരനും സംഘവും ആ വിഷയത്തിൽ ആടിക്കളിച്ച പിണറായി വിജയനും ഈ വിഷയത്തിൽ കുമ്മനവുമായി തട്ടിച്ചു നോക്കിയാൽ ജനങ്ങൾക്ക് അസ്വീകാര്യർതന്നെയാണ്.
നദികളും മണ്ണും സംരക്ഷിക്കാൻ, അതിലൂടെ അന്നവും അന്നമുൽപ്പാദിപ്പിക്കുന്ന കൃഷിയെയും കർഷകരേയും രക്ഷിക്കാൻ നിയമനിർമ്മാണങ്ങളും എണ്ണമറ്റ പദ്ധതികളും അവതരിപ്പിച്ച് നടപ്പാക്കുന്ന കേന്ദ്ര സർക്കാരും അതു നയിക്കുന്ന ബിജെപിയും പറയുന്ന സുവ്യക്ത നയമാണ് കുമ്മനത്തിനു പറയാനുള്ളത്. അതേ സമയം കൃഷിനിലം നികത്തുന്നവർക്കും വനം കൈയേറുന്നവർക്കും കൂട്ടു നിൽക്കുന്ന നിയമം നിർമ്മിക്കുന്ന കോൺഗ്രസ് സർക്കാർ നയമേ സുധീരനു പറയാൻ കഴിയൂ. പരിസ്ഥിതി സംരക്ഷണം പറയുകയും കണ്ടൽക്കാടു വെട്ടി കെട്ടിടം നിർമ്മിക്കുകയും നെൽപ്പാടം നികത്തി പാർട്ടി ഓഫീസ് പണിയുകയും കുടിവെള്ളം ദുരുപയോഗം ചെയ്ത് അമ്യൂസ്മെന്റപാർക്ക് നിർമ്മിക്കുകയും ചെയ്യുന്ന സിപിഎം നയമാണ് പിണായിക്കു വിശദീകരിക്കാനുള്ളത്. ഇക്കൂട്ടരെ താരതമ്യം ചെയത് ജനം തിരിച്ചറിയുമെന്നതാണ് ഈ യാത്രകൾകൊണ്ടുള്ള പ്രയോജനവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: