67ാമത് റിപ്പബ്ലിക്ദിനത്തിന്റെ പൂര്‍വസന്ധ്യയില്‍, ഇന്ത്യയിലും വിദേശത്തുമുള്ള എല്ലാവര്ക്കും എന്റെ ഊഷ്മളമായ ആശംസകള്‍. നമ്മുടെ സായുധസേനകള്‍, അര്‍ദ്ധസൈനിക സേനകള്‍, ആഭ്യന്തരസുരക്ഷാസേനകള് എന്നിവയിലെ അംഗങ്ങളെ ഞാന്‍ പ്രത്യേകം ആശംസകള്‍ അറിയിക്കുന്നു. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാനും നിയമവ്യവസ്ഥ ഉയര്‍ത്തിപ്പിടിക്കാനുമായി തങ്ങളുടെ ജീവന് പോലും ബലിയര്‍പ്പിച്ച ധീര യോദ്ധാക്കള്‍ക്ക് ഞാന്‍ ശ്രദ്ധാഞ്ജലിയര്‍പ്പിക്കുന്നു.
1950 ജനുവരി 26 ന് നമ്മുടെ രാഷ്ട്രം റിപ്പബ്ലിക്കായി. ആ ദിവസം നാം നമുക്കായിഭരണഘടന നല്കി. കൊളോണിയലിസം മറികടന്ന് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യം സ്ഥാപിക്കുന്നതിനുള്ള നമ്മുടെ അനന്യസാധാരണക്കാരായ നേതാക്കളുടെ തലമുറയുടെ ചരിത്ര സമരം ഈ ദിവസം അതിന്റെ പരിപൂര്‍ണ്ണതയിലെത്തി. ഇന്ത്യയുടെ വിസ്മയിപ്പിക്കുന്ന വൈവിധ്യത്തെ ഒരുമിച്ചുചേര്‍ത്ത് അവര്‍ ദേശീയ ഐക്യം നിര്‍മ്മിച്ചു, അതാണ് നമ്മെ ഇതുവരെ നയിച്ചതും. അവര്‍ സ്ഥാപിച്ച ശാശ്വതമായ ജനാധിപത്യ സ്ഥാപനങ്ങള്‍ പുരോഗതിയുടെ പാതയില്‍ നമുക്ക് തുടര്‍ച്ച സമ്മാനിച്ചു. ഇന്ത്യ ഇന്ന് ഉദിച്ചുയരുന്നൊരു ശക്തിയാണ്, ശാസ്ത്രം, സാങ്കേതികവിദ്യ, കണ്ടുപിടുത്തം, സ്റ്റാര്‍ട്ട് അപ്പുകള്‍ എന്നീ മേഖലകളില്‍ ലോകത്തിന്റെ നായകസ്ഥാനത്തേത്ത് അതിവേഗം അത് ഉയര്‍ന്നുകൊണ്ടിരിക്കുന്നു, അതിന്റെ സാമ്പത്തിക വിജയം ലോകത്തിന് അസൂയ ഉളവാക്കുന്നതാണ്.
2015 വെല്ലുവിളികളുടെ വര്‍ഷമായിരുന്നു. ഈ വര്‍ഷം ആഗോള സമ്പദ് വ്യവസ്ഥ മാന്ദ്യത്തില്‍ തന്നെ തുടര്‍ന്നു. ചരക്കുകമ്പോളത്തില് പ്രവചനാതീതമായ സ്ഥിതിയായിരുന്നു. സ്ഥാപനങ്ങളുടെ പ്രതികരണങ്ങളില്‍ അനിശ്ചിതത്വം രേഖപ്പെടുത്തി. അത്തരം പ്രശ്ന പരിതസ്ഥിതിയില്‍ ഒരു രാഷ്ട്രത്തിനുപോലും വികസനത്തിന്റെ മരുപ്പച്ചയാവാനായില്ല. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥപോലും തിരിച്ചടികള്‍ നേരിട്ടു. ഇന്ത്യന്‍ നിക്ഷേപകരുടെ ദുര്‍ബലമായ മനോവികാരം ഇന്ത്യയുള്‍പ്പെടെ രാജ്യങ്ങളിലെ കമ്പോളങ്ങളില്‍നിന്ന് പണം പിന്‍വലിക്കുന്നതിലേക്കും, രൂപയുടെ സമ്മര്ദ്ദമുണ്ടാക്കുന്നതിലേക്കും നയിച്ചു. നമ്മുടെ കയറ്റുമതി ക്ലേശകരമായി. നമ്മുടെ ഉദ്പാദനമേഖലയാകട്ടെ ഇതുവരെ പൂര്‍വ്വസ്ഥിതി കൈവരിച്ചിട്ടുമില്ല.
2015ല്‍ പ്രകൃതിയുടെ ഔദാര്യവും നമുക്ക് നിഷേധിക്കപ്പെട്ടു. ഇന്ത്യയുടെ വലിയൊരു പ്രദേശം ഗുരുതരമായ വരള്‍ച്ചയുടെ പിടിയിലാകുകയും, മറ്റു പ്രദേശങ്ങള്‍ വിനാശകരമായ വെള്ളപ്പൊക്കത്തില്പ്പെട്ടുഴലുകയും ചെയ്തു. പതിവിന് വിപരീതമായി കാലാവസ്ഥ സാഹചര്യങ്ങള്‍ നമ്മുടെ കാര്‍ഷിക ഉല്പാദനത്തെ ബാധിച്ച ഗ്രാമപ്രദേശങ്ങളിലെ തൊഴിലിനെയും വരുമാനത്തെയും ബാധിച്ചു.
ഈ വെല്ലുവിളികളെക്കുറിച്ച് ബോധ്യം ഉള്ളതിനാല്‍ നമുക്ക് അവയെ നേരിടാനും കഴിയും. ഒരു പ്രശ്നത്തെ മനസ്സിലാക്കാന്‍ കഴിയുന്നതും, അതിനെ പരിഹരിക്കാന്‍ കഴിയുന്നതും ഒരു മേന്മയാണ്. ഈ വര്‍ഷം 7.3 ശതമാനം വരള്‍ച്ചാ നിരക്കോടെ ഇന്ത്യ ഏറ്റവും വേഗത്തില്‍ വളര്‍ച്ച പ്രാപിക്കുന്ന വലിയ സാമ്പത്തിക ശക്തിയായി മാറാന്‍ തയ്യാറായിക്കൊണ്ടിരിക്കുകയാണ്. ആഗോള എണ്ണവിലയിലുണ്ടായ കുറവ് ബാഹ്യമേഖലകളില് സ്ഥിരത കാത്തുസൂക്ഷിക്കാനും, ആഭ്യന്തര വിലനിലവാരം നിയന്ത്രിക്കാനും സഹായിച്ചിട്ടുണ്ട്. വല്ലപ്പോഴും ഉണ്ടായ തിരിച്ചടികള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ഈ വര്‍ഷത്തെ വ്യാവസായികവളര്‍ച്ച വളരെ ശക്തമായിരുന്നു.
തൊണ്ണൂറ്റി ആറ് കോടി ജനങ്ങള്‍ അംഗങ്ങളായുള്ള ആധാര്‍ പദ്ധതി സുതാര്യത ഉറപ്പു വരുത്താനും ചോര്‍ച്ചകള്‍ തടയാനും, സേവനങ്ങള്‍ ജനങ്ങളിലേയ്ക്ക് നേരിട്ട് എത്തിക്കാനും സഹായകമാകുന്നു. സാമ്പത്തിക ഉള്‍പ്പെടുത്തലിനു വേണ്ടിയുള്ള ലോകത്തെ ഏറ്റവും വലിയ പദ്ധതിയായി കണക്കാക്കപ്പെടുന്ന പ്രധാന്‍മന്ത്രി ബീമാ യോജന വഴി 19 കോടിയിലേറെ ബാങ്ക് അക്കൗണ്ടുകള്‍ തുറക്കാന്‍ കഴിഞ്ഞു. സന്‍സദ് ആദര്‍ശ് ഗ്രാമ യോജന വഴി മാതൃക ഗ്രാമങ്ങള്‍ സൃഷ്ടിക്കുവാന്‍ ലക്ഷ്യമിടുന്നു. രാജ്യത്തെ ഇന്റര്‍നെറ്റ് ലഭ്യതയുടെ വിടവുകള്‍ നികത്തുവാനായി രൂപീകരിച്ച പരിപാടിയാണ് ഡിജിറ്റല്‍ ഇന്ത്യ. പ്രധാനമന്ത്രി ഫസല്‍ ബീമാ യോജനാ കര്‍ഷകരുടെ ക്ഷേമം ലക്ഷ്യമിടുന്നു. എം.ജി.എന്‍.ആര്.ഇ.ജി.എ. പോലുള്ള പരിപാടികള്‍ക്ക് കൂടുതല്‍ തുക വകയിരുത്തുക വഴി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും അങ്ങനെ ഗ്രാമീണ സാമ്പത്തിക മേഖലയെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നു.
ആഭ്യന്തര വ്യവസായത്തിന്റെ മത്സരക്ഷമത വര്‍ദ്ധിപ്പിക്കുകയും വ്യാപാരം സുഗമമായി നടത്തുവാന്‍ അവസരമൊരുക്കുകയും വഴി ഇന്ത്യയില്‍ നിര്‍മ്മിക്കു പരിപാടി രാജ്യത്തെ നിര്‍മ്മാണ മേഖലയെ പ്രോത്സാഹിപ്പിക്കുന്നു. സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ പദ്ധതി നൂതന കണ്ടുപിടിത്തങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും സംരംഭകത്വം വളര്‍ത്തുകയും ചെയ്യുന്നു. 2022 ഓടെ 300 ദശലക്ഷം യുവാക്കള്‍ക്ക് ദേശീയ നൈപുണ്യ വികസന ദൗത്യം വഴി നൈപുണ്യ പരിശീലനം നല്കാന് ലക്ഷ്യമിടുന്നു.
നമുക്കിടയില്‍ പലപ്പോഴും സംശയാലുക്കളും പ്രശ്നക്കാരുമുണ്ടാകാം. നമുക്ക് തുടര്‍ന്നും പരാതിപ്പെടാം, ആവശ്യപ്പെടാം, എതിര്‍ക്കാം. ഇതും ജനാധിപത്യത്തിന്റെ ഒരു മേന്മയാണ്. പക്ഷേ നമ്മുടെ ജനാധിപത്യത്തിന്റെ നേട്ടങ്ങളെ നാം പുകഴ്ത്തുകയും വേണം. അടിസ്ഥാന സൗകര്യം, നിര്‍മ്മാണം, ആരോഗ്യം, വിദ്യാഭ്യാസം, ശാസ്ത്ര സാങ്കേതിക വിദ്യ എന്നിവയിലെ നിക്ഷേപത്തിലൂടെ, അടുത്ത പത്തോ, പതിനഞ്ചോ വര്‍ഷം കൊണ്ട് ദാരിദ്ര്യം തുടച്ച് നീക്കാവുന്ന ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് കൈവരിക്കാന്‍ പര്യാപ്തമായ തലത്തില്‍ നാം നമ്മെ ഭദ്രമായി എത്തിച്ച്കൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ കാലത്തെ ആദരിക്കുക എന്നതു ദേശീയതയുടെ ആവശ്യ ഘടകങ്ങളില്‍ ഒന്നാണ്. നമ്മുടെ ഉല്‍കൃഷ്ട പൂര്‍വാര്‍ജ്ജിത സമ്പത്തായ ജനാധിപത്യ സ്ഥാപനങ്ങള്‍ എല്ലാ പൗരന്മാര്ക്കും നീതി, തുല്യത, ലിംഗപരവും സാമ്പത്തികവുമായ സമത്വം എന്നിവ ഉറപ്പ് നല്കുന്നു. നമ്മുടെ രാഷഷ്ട്രത്തിന്റെ കാതലായ ഇത്തരം പ്രഖ്യാപിത മൂല്യങ്ങളുടെ നേരെ കടുത്ത അക്രമങ്ങള്‍ ഉണ്ടാകുമ്പോള്‍ അവ ഗൗരവമായി തന്നെ കാണേണ്ടതാണ്.അക്രമത്തിന്റെയും അസഹിഷ്ണുതയുടെയും യുക്തിരാഹിത്യത്തിന്റെയും ശക്തികള്‍ക്കെതിരെ നാം കരുതിയിരിക്കണം.
വളര്‍ച്ചയുടെ ശക്തികള്‍ക്ക് പുതു ജീവന് നല്കാന് നമുക്ക് പരിഷ്കാരങ്ങളും, പുരോഗനമപരമായ നിയമ നിര്‍മ്മാണങ്ങളും വേണം. അത്തരം നിയമങ്ങള്‍ വേണ്ടത്ര ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും ശേഷമാണ് നിര്‍മ്മിക്കപ്പെടുന്നുവെന്ന് ഉറപ്പ് വരുത്തേണ്ടത് നിയമ നിര്‍മ്മാതാക്കള്‍ അവശ്യം നിര്‍വഹിക്കേണ്ട കര്‍ത്തവ്യമാണ്. തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ഒത്തു തീര്‍പ്പിന്റെയും, സഹകരണത്തിന്റെയും സമവായം സൃഷ്ടിക്കലിന്റെയും മനോഭാവം ആയിരിക്കണം കൈക്കൊള്ളേണ്ടത.് തീരുമാനമെടുക്കുന്നതിലും അവ നടപ്പിലാക്കുന്നതിലും ഉള്ള കാലതാമസം വികസന പ്രക്രിയയ്ക്ക് ദോഷം മാത്രമേ വരുത്തുകയയുള്ളു.
നമ്മുടെ യുക്തിസഹമായ ചേതനയുടെയും സദാചാര പ്രപഞ്ചത്തിന്റെയും അടിസ്ഥാനലക്ഷ്യം സമാധാനം ആയിരിക്കണം. അത് സംസ്കാരത്തിന്റെ ആധാരശിലയും സാമ്പത്തിക പുരോഗതിയ്ക്ക് അനിവാര്യവുമാണ്. എങ്കിലും ഒരു ലഘുവായ ചോദ്യത്തിന് നമുക്ക് ഇതുവരെയും ഉത്തരം കണ്ടെത്താനായിട്ടില്ല:”എന്തു കൊണ്ടാണ് സമാധാനം ഇപ്പോഴും പിടി തരാതെ വഴുതി മാറുന്നത്”? കലഹം വഷളാക്കുന്നതിനേക്കാള്‍ വേഗത്തില്‍ സമാധാനം കൈവരിക്കാന്‍ ബുദ്ധിമുട്ടുന്നതു എന്തു കൊണ്ടാണ്?
ശാസ്ത്ര സാങ്കേതിക വിദ്യകളില്‍ ഗണനീയമായ വിധത്തില്‍ വിപ്ലവം കുറിച്ചുകൊണ്ടാണ് ഇരുപതാം നൂറ്റാണ്ട് അവസാനിച്ചത് എന്നതിനാല്‍, അഭിവൃദ്ധി നേടിയെടുക്കുന്നതിലൂടെ കടുത്ത ദാരിദ്ര്യമെന്ന തീരാശാപത്തെ ആദ്യമായി നിര്‍മാര്‍ജ്ജനം ചെയ്യുന്നതിന് ജനങ്ങളുടെയും, രാഷ്ട്രങ്ങളുടെയും ഊര്‍ജ്ജം പ്രതിജ്ഞാബദ്ധമായിരിക്കുമെന്ന ശുഭപ്രതീക്ഷയ്ക്ക് ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ വകയുണ്ടായിരുന്നു. ഈ നൂറ്റാണ്ടിന്റെ ആദ്യ പതിനഞ്ചു വര്‍ഷങ്ങള്‍ ആ ശുഭാപ്തി വിശ്വാസത്തിന് മങ്ങലേല്‍പ്പിച്ചു. പ്രദേശിക അസ്ഥിരതകളുടെ ആപത്കരമായ വര്‍ദ്ധനവിനാല്‍ നിരവധി പ്രദേശങ്ങള്‍ മുമ്പില്ലാത്ത വിധം പ്രക്ഷുബ്ധമായിത്തീര്‍ന്നു. ഭീകരവാദം എന്ന വിപത്ത് യുദ്ധങ്ങളെ തീര്‍ത്തും അപരിഷ്കൃതമായ രീതിയിലേക്ക് രൂപമാറ്റം ചെയ്തു. ഒരിടവും ആ നിഷ്ഠുര സത്വത്തില്‍ നിന്നും സുരക്ഷിതമാണെന്ന് ഇപ്പോള്‍ കരുതാനാവില്ല.
ഭ്രാന്തമായ ലക്ഷ്യങ്ങളാല്‍ പ്രചോദിതമാണ് തീവ്രവാദം, നിലയില്ലാത്ത വിദ്വേഷത്താല്‍ ആവേശിതവും, നിഷ്കളങ്കരുടെ കൂട്ടക്കൊലയിലൂടെ സംഹാരത്തില്‍ വന്‍തോതില്‍ നിക്ഷേപം നടത്തുന്ന പാവക്കൂത്തുകാരാല് പ്രേരിതവുമാണത്. അത് എല്ലാ പ്രമാണങ്ങള്ക്കുമതീതമായ യുദ്ധമാണ്, ദൃഢമായ കത്തിയാല്‍ ശസ്ത്രക്രിയ ചെയ്യേണ്ട അര്‍ബുദവും. നല്ലതും, ചീത്തയുമായ തീവ്രവാദമില്ല, തികഞ്ഞ തിന്മ മാത്രമാണത്.
സഹപൗരന്മാരേ,
എല്ലാ കാര്യങ്ങളെയും രാഷ്ട്രങ്ങള്‍ ഒരിക്കലും അംഗീകരിക്കില്ല, പക്ഷേ ഇന്നത്തെ വെല്ലുവിളി അസ്തിത്വപരമാണ്. നയതന്ത്ര സുസ്ഥിരതയുടെ അടിസ്ഥാനമായ അംഗീകൃത അതിര്‍ത്തികളെ തള്ളിക്കളഞ്ഞുകൊണ്ട് ഭീകരവാദികള്‍ ക്രമസമാധാനത്തെ തകിടം മറിക്കാന്‍ വഴി തേടുന്നു. അതിര്‍ത്തികള്‍ ഇല്ലാതാക്കാന്‍ നിയമലംഘകര്‍ക്ക് സാധിച്ചാല്‍, കൂട്ടക്കുഴപ്പത്തിന്റെ നാളുകളിലേക്കാവും നമ്മള് നീങ്ങുക. രാജ്യങ്ങള്‍ക്കിടയില്‍ തര്‍ക്കങ്ങളുണ്ടാകും, അറിയുന്ന പോലെ തന്നെ, ഒരു അയല്‍രാജ്യത്തോട് എത്ര അടുത്തു നില്ക്കുന്നോ, തര്‍ക്കത്തിനുള്ള പ്രവണത അത്രയും കൂടുതലായിരിക്കും. വിയോജിപ്പുകള്‍ പരിഹരിക്കാന്‍ പരിഷ്കൃത രീതികളുണ്ട്; സംഭാഷണം, മാതൃകാപരമായ ഒരു തുടര്‍ ഇടപെടല്‍ രീതിയായിരിക്കും. പക്ഷെ വെടിയുണ്ടകള്‍ ചീറിപ്പായുമ്പോള്‍ നമുക്ക് സമാധാനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനാവില്ല.
അത്യാപത്തിന്റെ കാലഘട്ടത്തില്‍ ലോകത്തിന് അപായ സൂചനയേകാന് നമ്മുടെ ഉപഭൂഖണ്ഡത്തിന് ചരിത്രപരമായ അവസരമുണ്ട്്. സമാധാനപരമായ സംഭാഷണങ്ങളിലൂടെ അയല്‍രാജ്യങ്ങളുമായുള്ള വൈകാരികവും, ഭൂമിശാസ്ത്രപരവും, രാഷ്ട്രീയപരവുമായ പൈതൃകത്തിന്റെ സങ്കീര്‍ണ്ണ വശങ്ങള് പരിഹരിക്കുന്നതിന് നാം ശ്രമിക്കണം, മനുഷ്യരെ നന്നായി നിര്‍വചിച്ചിരിക്കുന്നത് മനുഷ്യത്വം കൊണ്ടാണെന്നും, ദുഷ്പ്രവണതകളാലല്ലെന്നും തിരിച്ചറിഞ്ഞ് പരസ്പര സമൃദ്ധിയ്ക്കായി നിക്ഷേപമര്പ്പിക്കണം. സൗഹാര്‍ദ്ദത്തിന്റെ ഉത്സുകമായ ആവശ്യത്തെക്കുറിച്ച് ലോകത്തിന് സ്വന്തം നിലയ്ക്കുള്ള സന്ദേശമാകാന്‍ നമ്മുടെ മാതൃകയ്ക്കാവും.
നാം ഓരോരുത്തര്‍ക്കും ഇന്ത്യയില്‍ ആരോഗ്യകരവും, സന്തോഷകരവും, ഉത്പാദനക്ഷമവുമായ ഒരു ജീവിതം നയിക്കാനുള്ള അവകാശമുണ്ട്. മലിനീകരണം അപകടകരമായ തലത്തിലെത്തിയ ഇടങ്ങളില്‍, പ്രത്യേകിച്ച് നമ്മുടെ നഗരങ്ങളില്‍ ഈ അവകാശം ലംഘിക്കപ്പെട്ടിരിക്കുന്നു. കണക്കുകളില്‍ താപനില ഏറ്റവുമുയര്‍ന്ന വര്‍ഷമായി 2015 മാറിയപ്പോള്‍ കാലാവസ്ഥാ വ്യതിയാനത്തിന് യഥാര്‍ത്ഥ അര്‍ത്ഥം കൈവന്നിരിക്കുന്നു. വിവിധ തലങ്ങളിലുള്ള ബഹുതല ഉപായങ്ങളും കര്‍മ്മപരിപാടികളും അത്യാവശ്യമായിത്തീര്‍ന്നിരിക്കുന്നു. നഗരാസൂത്രണത്തിലെ നൂതന പരിഹാരങ്ങളും, ശുദ്ധോര്ജ്ജത്തിന്റെ ഉപയോഗവും, ജനങ്ങളുടെ മാനസികാവസ്ഥയിലുള്ള മാറ്റങ്ങളും എല്ലാ തത്പരകക്ഷികളുടെയും സജീവ പങ്കാളിത്തം ആവശ്യപ്പെടുന്നു. അത്തരം മാറ്റങ്ങളുടെ സ്ഥിരത, ജനങ്ങള്‍ ആ മാറ്റങ്ങള്‍ അവരുടേതാക്കി മാറ്റിയാല്‍ മാത്രമേ ഉറപ്പുവരുത്താനാകൂ.
ഒരാളുടെ മാതൃഭൂമിയോടുള്ള സ്നേഹമാണ് എല്ലാ പുരോഗതിയുടെയും അടിസ്ഥാനം. വിദ്യാഭ്യാസം, അതിന്റെ ബോധദീപ്തമായ പ്രഭാവത്തോടെ, മാനവ പുരോഗതിയിലേക്കും അഭിവൃദ്ധിയിലേക്കും നയിക്കുന്നു. നഷ്ട പ്രതീക്ഷകളെയും അവഗണിക്കപ്പെട്ട മൂല്യങ്ങളെയും പുനര്ജീവിപ്പിക്കാനുള്ള ജീവചൈതന്യ ശക്തികളെ വികസിപ്പിക്കാന്‍ അത് സഹായിക്കുന്നു. ഡോ. സര്‍വേപ്പള്ളി രാധാകൃഷ്ണന് പറഞ്ഞത് ഞാന്‍ ഉദ്ധരിക്കുന്നു: ‘ വിദ്യാഭ്യാസത്തിന്റെ അന്തിമോത്പന്നം ചരിത്രപരമായ സാഹചര്യങ്ങളോടും പ്രകൃതിയുടെ വിപത്തുകളോടും പടപൊരുതാന്‍ കഴിയുന്ന ഒരു സ്വതന്ത്ര സര്‍ഗ്ഗാത്മക മനുഷ്യനായിരിക്കണം.'(ഉദ്ധരണി അവസാനിപ്പിക്കുന്നു) ‘നാലാം വ്യവസായ വിപ്ലവത്തിന്റെ’ ആവിര്‍ഭാവം ഈ സ്വതന്ത്ര സര്‍ഗ്ഗാത്മക മനുഷ്യന്, സംവിധാനത്തിലും സമൂഹങ്ങളിലും ആഴ്ന്നിറങ്ങുന്ന വിള്ളലുകളെ ഉള്‍ക്കൊള്ളുംവിധം മാറ്റത്തിന്റെ ഗതിവേഗത്തെ കീഴടക്കണമെന്നു കൂടി ആവശ്യപ്പെടുന്നു.
വിമര്‍ശന ചിന്തയെ പരിപോഷിപ്പിക്കുന്നതും, അധ്യാപനത്തെ ബുദ്ധിപരമായി ഉന്മേഷദായകമാക്കിത്തീര്ക്കുകയും ചെയ്യുന്ന ഒരു ആവാസവ്യവസ്ഥ അത്യന്താപേക്ഷിതമാണ്. അത് വൈജ്ഞാനികതയെ പ്രചോദിപ്പിക്കുകയും, അറിവിനോടും അധ്യാപകരോടുമുള്ള വിലങ്ങുകളില്ലാത്ത ആദരവിനെ പ്രോത്സാഹിപ്പിക്കുകയും വേണം. ഒരു വ്യക്തിയുടെ ആജീവനാന്തമുള്ള സാമൂഹിക പെരുമാറ്റത്തെ നയിക്കും വിധത്തില്‍ സ്ത്രീകളോട് ആദരവിന്റെ ആത്മസത്തയെ മനസ്സില്‍ പതിപ്പിക്കുന്നതാകണം അത്.
അത് ആഴത്തിലുള്ള ചിന്തയുടെ സംസ്കാരത്തെ വളര്‍ത്തുകയും, ധ്യാനത്തിന്റെയും ആന്തരിക സമാധാനത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കുകയും വേണം. ഉള്ളില്‍നിന്നു തന്നെ പ്രസരിക്കുന്ന ആശയങ്ങളുടെ വിശാല വര്ണ്ണരാജിയോടുള്ള തുറന്ന സമീപനത്തിലൂടെ നമ്മുടെ അക്കാദമിക സ്ഥാപനങ്ങള്‍ ലോകോത്തരമാകണം. ഉന്നത വിദ്യാഭ്യാസ രംഗത്തെ രണ്ട് ഇന്ത്യന്‍ സ്ഥാപനങ്ങള്‍ രാജ്യാന്തര റാങ്കിന്റെ ആദ്യ ഇരുനൂറില്‍ ഇടം പിടിച്ചു കൊണ്ട് ഒരു തുടക്കമിട്ടു കഴിഞ്ഞു.
തലമുറകളുടെ മാറ്റം സംഭവിച്ചു കഴിഞ്ഞു. ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനായി യുവത്വം അരങ്ങിന്റെ മധ്യത്തിലേക്കെത്തിയിരിക്കുന്നു. നുതന്‍ യുഗേര് ഭോറിലെ ടാഗോറിന്റെ വാക്കുകളുമായി നമുക്ക് മുന്നോട്ട് നടക്കാം:
‘ചൊലായ് ചൊലായ് ബാജ്ബെയ് ജോയെര് ഭേരീ പായെര്‍ ബെഗേയി പോത് കെടേയ് ജായ്, കോറിഷ് നേയ് ആര് ദേരി” മുന്നോട്ട് പോകൂ, പെരുമ്പറ മുഴക്കം നിങ്ങളുടെ വിജയ പ്രയാണത്തെ പ്രഖ്യാപിക്കുന്നു;
മഹിമയാര്‍ന്ന ചുവടുകളോടെ, നിങ്ങള്‍ക്ക് നിങ്ങളുടേതായ പാത തെളിക്കാം;
അമാന്തമരുത്, അമാന്തമരുത്, ഒരു പുതു യുഗം പുലരുന്നു. ‘
നന്ദി.
ജയ് ഹിന്ദ്!
പ്രതികരിക്കാൻ ഇവിടെ എഴുതുക: