തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിനു സര്‍ക്കാര്‍ വീണ്ടും വിശദീകരണ നോട്ടീസ് അയച്ചു. ചീഫ് സെക്രട്ടറി ജിജി തോംസണാണ് നോട്ടീസ് അയച്ചത്.
അവധിയെടുത്ത് സ്വകാര്യ കോളജില്‍ പഠിപ്പിക്കാന്‍ പോയി ശമ്പളം കൈപ്പറ്റിയതിലാണ് നോട്ടീസ് നല്‍കിയത്. ഇത് മൂന്നാം തവണയാണ് ജേക്കബ് തോമസിനെതിരെ സര്‍ക്കാര്‍ നോട്ടീസ് അയക്കുന്നത്. 15 ദിവസത്തിനകം നോട്ടീസിനു വിശദീകരണം നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
നേരത്തേ, ബാര്‍ കേസിലെ കോടതി വിധിയില്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ മോശമാക്കിയ പ്രസ്താവന സംബന്ധിച്ച് വിശദീകരണം തേടിയാണ് നോട്ടീസ് നല്‍കിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: