ലോകത്ത് ഒരു പുതിയ വൈറസ് കൂടി അവതരിച്ചിരിക്കുന്നു ‘സിക്കാ വൈറസ്‘. അമേരിക്കയില്‍ ഏകദേശം നാല്‍പ്പത് ലക്ഷത്തോളം പേര്‍ക്ക് രോഗം ബാധിച്ചതായാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. കൊതുക് പരത്തുന്ന ഡെങ്കിപ്പനി, ചിക്കന്‍ഗുനിയ, മഞ്ഞപ്പനി തുടങ്ങിയ മാരക രോഗങ്ങളുടെ പട്ടികയിലാണ് സിക്കയേയും കണക്കാക്കിയിരിക്കുന്നത്. അതിനാല്‍ ഉടന്‍ തന്നെ നമ്മുടെ നാട്ടിലേക്കും ഈ വൈറസ് എത്തിയേക്കാം.
ലാറ്റിനമേരിക്കയില്‍ തുടങ്ങി ഇപ്പോള്‍ ഇരുപത്തഞ്ചോളം രാജ്യങ്ങളിലേക്ക് ഈ വൈറസ് പടര്‍ന്നുകഴിഞ്ഞു. ഡെങ്കിപ്പനിയും ചിക്കന്‍ഗുനിയയും പരത്തുന്ന അതേ ഈഡിസ് ഈജിപ്തി (AEDES EGYPTI) വര്‍ഗ്ഗത്തില്‍പെട്ട കൊതുകുകള്‍ തന്നെയാണ് സിക്കയുടെയും വിതരണക്കാര്‍. അതിവേഗം പടരുന്ന ഈ വൈറസ് ഇപ്പോള്‍ ഭാരതത്തില്‍ ഇല്ലെങ്കില്‍ പോലും, ഈഡിസ് കൊതുകുകളുടെ ഭീകരമായ സാന്നിധ്യം ആശങ്ക ഉളവാക്കുന്നത് തന്നെ. അതുകൊണ്ടുതന്നെ ഈ വൈറസിനെ സംബന്ധിക്കുന്ന അടിസ്ഥാനവിവരങ്ങള്‍ എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണെന്ന് കരുതുന്നു.
1947ല്‍ ഉഗാണ്ടയിലെ കുരങ്ങുകളിലാണ് ഈ വൈറസ് ആദ്യം കണ്ടെത്തിയത്. പിന്നീട് ഇത് മനുഷ്യരിലേക്കും പടര്‍ന്നു. തലച്ചോര്‍ ചുരുങ്ങുക എന്ന് അവസ്ഥയാണ് സിക്ക വൈറസ് ബാധമൂലം സംഭവിക്കുന്നത്. വൈറസ് ബാധയേറ്റ അമ്മമാര്‍ പ്രസവിക്കുന്ന കുഞ്ഞുങ്ങള്‍ വലിപ്പം കുറഞ്ഞ തലച്ചോറോട് കൂടിയാണ് ജനിക്കുക. മാത്രമല്ല കുഞ്ഞുങ്ങളില്‍ ഗുരുതര മാനസികശാരീരിക പ്രശ്നങ്ങള്‍ക്കും സിക വൈറസ് കാരണമാകും.
രോഗത്തിന്റെ ഗുരുതരാവസ്ഥയെ തുടര്‍ന്ന് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ ഗര്‍ഭംധരിക്കുന്നത് നീട്ടിവയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇക്വഡോര്‍, കൊളംബിയ, സാല്‍വദോര്‍ എന്നിവിടങ്ങളിലും കരീബിയന്‍ രാജ്യമായ ജമൈക്കയിലും ജാഗ്രതാ നിര്‍ദ്ദേശം നല്കി. വൈറസ് ബാധമൂലം വൈകല്യമുള്ള കുട്ടികള്‍ ജനിക്കുന്നത് ഒഴിവാക്കാനാണിത്. 2018 വരെ ഗര്‍ഭം ധരിക്കരുതെന്നാണ് സല്‍വദോറില്‍ സ്ത്രീകള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.
സിക്കയെ നേരിടാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഒബാമ ആവശ്യപ്പെട്ടുകഴിഞ്ഞു. വൈറസിനെതിരെ പ്രതിരോധ വാക്സിനുകള്‍ വികസിപ്പിക്കാനുള്ള ഗവേഷണപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്നും ഒബാമ ആഹ്വാനം ചെയ്തു. ഒരു വിധം പുതിയ വൈറസുകളുടെ എല്ലാം പ്രഭവ സ്ഥാനം അമേരിക്കന്‍ CONTINENT ആയിരിക്കും . വ്യക്തമായി പറഞ്ഞാല്‍ ന്യൂ മെക്സികോ. അവിടെയാണല്ലോ യാങ്കികളുടെ ലാബ്. പ്രധാന പരീക്ഷണങ്ങള്‍ നടക്കുന്നത് അവിടെ അല്ലേ , പുതിയ വൈറസ് ഉണ്ടാക്കുന്നതും അവര്‍ അത് എല്ലാവരിലേക്കും പകര്‍ത്തുന്നതും അവര്‍ , അതിനു മരുന്നു കണ്ടു പിടിക്കുന്നതും അവര്‍ , പിന്നെ പ്രതിരോധ കുത്തി വയ്പ്പ് എന്നു പറഞ്ഞു അടുത്ത മരുന്നു കൊണ്ട് വരുന്നതും അവര്‍ തന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: