രാജ്യത്തിന്റെ ഏറ്റവും താഴെ തട്ടില്‍ കിടക്കുന്നവരെയും അധസ്ഥിതരെയും ഉന്നതിയിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെ മോദി സര്‍ക്കാര്‍ സമഗ്രമായ പദ്ധതികളാണ് ആവിഷ്കരിക്കുന്നത്. കേന്ദ്രത്തില്‍ അധികാരത്തിലിരുന്ന മറ്റൊരു സര്‍ക്കാരും ഇത്തരത്തിലുള്ള ജനകീയ പദ്ധതികള്‍ക്ക് രൂപം നല്‍കിയിരുന്നില്ല. അഥവാ ഉണ്ടായിരുന്നവ ആകട്ടെ യഥാവിധി നടപ്പാക്കുന്നതില്‍ പരാജയവുമായിരുന്നു. അതിനാല്‍ത്തന്നെ മിക്ക പദ്ധതികളും പരിപൂര്‍ണ പരാജയത്തിലാണ് കലാശിച്ചത്. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്ഥമായി മോദി സര്‍ക്കാര്‍ ഏറ്റവും ഒടുവിലായി ആവിഷ്ക്കരിച്ചിട്ടുള്ള പ്രധാന് മന്ത്രി മുദ്രായോജന പദ്ധതി ഏറെ വിഭാഗം ആളുകള്‍ക്ക് ഉപകാരപ്രദമായി തീരുന്നു.
പദ്ധതി നടപ്പാക്കുന്നതിന് മുമ്പ് തന്നെ അതിനെക്കുറിച്ചുള്ള വിശദീകരണങ്ങള്‍ രാജ്യത്തെമ്പാടും നടന്നിരുന്നു. മുദ്രാ പദ്ധതി ആര്‍ക്കാണ് പ്രയോജനം, എങ്ങനെയാണത് ഉപയോഗിക്കേണ്ടത്, അതിന്റെ തിരിച്ചടവ് എങ്ങനെ, തിരിച്ചടച്ചില്ലെങ്കിലുള്ള ദോഷങ്ങള്‍ എന്തെല്ലാം എന്നിവയെ കുറിച്ചെല്ലാം ഉപഭോക്താക്കളെ പറഞ്ഞ് മനസിലാക്കിയിരുന്നുവെന്നതാണ് ഏറെ ശ്രദ്ധേയം. ഇതിന് അനുഗുണമായി ബാങ്കുകളും രംഗത്ത് എത്തിയിട്ടുണ്ട് എന്നത് ആശാവഹമാണ്.
ചുരുങ്ങിയ സമയത്തിനകം പദ്ധതി ലക്ഷ്യത്തിലേയ്ക്ക് കയറി എത്തുന്നതായാണ് കണക്കുകള്‍ സൂക്ഷിക്കുന്നത്. ഇതിനകം ഏകദേശം ഒന്നേ മുക്കാല്‍ കോടി ആളുകള്‍ പദ്ധതി ഉപയോഗപ്പെടുത്തിയതായാണ് അറിയുന്നത്. ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോഴേയ്ക്ക് അത് രണ്ട് കോടിയിലേയ്ക്ക് എത്തിയേക്കും. ഒരു ലക്ഷം കോടി രൂപയോളം വിതരണം ചെയ്തു കഴിഞ്ഞു. ചെറുകിട വ്യവസായങ്ങള്‍ക്കാണ് ഇത് കൂടുതലും ഉപയോഗിച്ചിട്ടുള്ളത്. നൂതന സംരംഭങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുകയെന്നതും ഇതിന്റെ ലക്ഷ്യമാണ്.
ലക്ഷക്കണക്കിന് ഭാരതീയര്‍ വിദേശത്ത് ജോലി ചെയ്യുന്നു. പല കാരണങ്ങളാലും ഇവരില്‍ പലരും ഇങ്ങോട്ട് തിരിച്ചു വരികയാണ്. ഇത്തരത്തില്‍ രാജ്യത്ത് തിരിച്ചെത്തുന്നവര്‍ക്ക് വ്യവസായ സംരംഭങ്ങളിലൂടെ അവരുടെ ജീവിതത്തിന് ഒരു അടിത്തറ ഇടുക എന്നതു കൂടി ഇതിന്റെ ലക്ഷ്യമാണ്. അതിലൂടെ തൊഴിലില്ലായ്മ നല്ലൊരു ശതമാനം പരിഹരിക്കാനും സാധിക്കും. സര്‍ക്കാരും സംരംഭകരും ഒന്നിച്ചു നിന്നാല്‍ മുദ്രാ യോജന പദ്ധതി അതിന്റെ പരിപൂര്‍ണ ലക്ഷ്യത്തില്‍ എത്തുക തന്നെ ചെയ്യും.
.
ചെറുകിട സംരംഭകര്‍ക്ക് 10 ലക്ഷം രൂപവരെ മുദ്ര ബാങ്കില്‍നിന്നു വായ്പ ലഭിക്കും. 50,000 രൂപവരെ വായ്പ നല്കുന്ന ശിശു, അഞ്ചു ലക്ഷംവരെ വായ്പ ലഭ്യമാക്കുന്ന കിഷോര്‍, പത്തുലക്ഷം വരെ വായ്പ ലഭ്യമാക്കുന്ന തരുണ്‍ എന്നീ പദ്ധതികളാണ് മുദ്ര ബാങ്ക് തുടക്കത്തില്‍ പ്രഖ്യാപിച്ചിരുന്നത്. സംരംഭകര്‍ക്കുള്ള സഹായ വിതരണംകൂടാതെ രാജ്യത്തെ മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളുടെ നിയന്ത്രണവും മുദ്ര ബാങ്കിനായിരിക്കും. ഭാരതത്തിന്റെ GDP യുടെ 50 ശതമാനത്തിലധികവും സംഭാവന ചെയ്യുന്ന ഈ ചെറുകിട സംരംഭകരെ മാത്രം ഉദേശിച്ചു വ്യക്തമായ നയപരിപാടികളോടെ നയരൂപീകരണം ചെയ്ത പദ്ധതിയുടെ പ്രഥമ ലക്ഷ്യം 2016 മാര്‍ച്ചിനു മുന്‍പ് 1.2 ലക്ഷം കോടി രൂപ ചെറുകിട സംരംഭകര്‍ക്ക് വേണ്ടി ധന സഹായം വായ്പയായി നല്‍കുക എന്നതായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: