കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ അക്രമബഹുലമായ ഹൈദരാബാദില്‍ നുഴഞ്ഞുകയറിയ കമ്മ്യൂണിസ്റ്റുകാര്‍ ആദ്യം സ്റ്റേറ്റ് കോണ്ഗ്രസ്സിനോപ്പം ആയിരുന്നെങ്കിലും കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഉണ്ടായിരുന്ന നിരോധനം നീക്കിയതിന് നന്ദി സൂചകമായി നൈസാമിനോട് ചേര്‍ന്ന് സ്വതന്ത്ര ഹൈദരാബാദ് എന്ന് ആക്രോശിക്കാന്‍ തയ്യാറായി.
ഭാരത വിരുദ്ധത മുഖ മുദ്രയാക്കിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി റസാക്കര്‍മാര്‍ക്കൊപ്പം ചേര്‍ന്ന് ഹിന്ദുക്കളെയും ഭാരതത്തെ അനുകൂലിച്ച മുസ്ലീങ്ങളെയും കൂട്ടക്കൊലചെയ്തു. ചരിത്രത്തിലെ ഏറ്റവും വലിയ ഹിന്ദു വംശ ഹത്യയില്‍ പങ്കാളികളായി.
ഇതിനെ പറ്റിയുള്ള ഏറ്റവും വലിയ സൂചന നമുക്ക് ലഭിക്കുന്നത് അന്നത്തെ ഉപ പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായിരുന്ന സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേലിന്റെ വാക്കുകളില്‍ നിന്നാണ്. കമ്മ്യൂണിസത്തിന്റെ ശക്തിയെ പറ്റിയും അതിനെ ചെറുക്കാന്‍ സര്‍ക്കാര്‍ എന്താണ് ചെയ്യുന്നത് എന്നുമുള്ള ചോദ്യത്തിന് പട്ടേലിന്റെ സ്ഫുടമായ മറുപടി ഇപ്രകാരമായിരുന്നു
‘കമ്യൂണിസത്തിനു ഭാരതത്തില്‍ വലിയ ശക്തിയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.
രാജ്യം മുഴുവന്‍ വിദേശികളോട് യുദ്ധം ചെയ്യുമ്പോള്‍ അവര്‍ വിദേശ സര്‍ക്കാരിനെ പിന്തുണച്ചു. നൈസാമിന്റെ പിന്തുണയുള്ള റസാക്കര്‍മാര്‍ അവര്‍ക്ക് ചില ആയുധങ്ങള്‍ നല്‍കിയിട്ടുണ്ട് . പക്ഷെ അവര്‍ക്ക് അതുകൊണ്ട് കാര്യമായി എന്തെങ്കിലും ചെയ്യാന്‍ കഴിയും എന്ന് ഞാന്‍ കരുതുന്നില്ല. അവരെ കൈകാര്യം ചെയ്യാന്‍ നാം ശേഷിയുള്ളവരാണ് . അവരുടെ ലക്ഷ്യം രാജ്യത്ത് അസ്ഥിരതയും തടസ്സവും ഉണ്ടാക്കുക എന്നതാണ്. പക്ഷെ സര്‍ക്കാരിനെ തകര്‍ക്കാനുള സംഘടിത ബലപ്രയോഗങ്ങളെ നമുക്ക് അനുവദിക്കാന്‍ സാധ്യമല്ല. ‘
സ്വാതന്ത്ര്യ സമര കാല ഘട്ടത്തിലും അതിനു ശേഷവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉദ്ദേശ്യങ്ങളും പ്രവര്‍ത്തനങ്ങളും എന്തായിരുന്നു എന്നതിലേക്ക് കൂടി അദ്ദേഹത്തിന്റെ വാക്കുകള്‍ വെളിച്ചം വീശുന്നു.
ഹൈദരാബാദിലെ പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തിനു നേര് വിപരീതമായ ധാരണ പില്ക്കാല തലമുറയ്ക്ക് ഉണ്ടാക്കാന്‍ വേണ്ടി ചരിത്രം പുനര്‍ നിര്‍മ്മിക്കുക കൂടി ചെയ്തു പാര്‍ട്ടി !
പില്ക്കാല പ്രവര്‍ത്തനങ്ങള്‍
എല്ലാ ക്രൂരതകളുടെയും പ്രഭവ കേന്ദ്രമായ മജ്ലിസ് ഇ ഇത്തെഹാദ് ഉല് മുസ്ലിമീന് പില്ക്കാലത്ത് മജ്ലിസ് ഇ ഇത്തെഹാദ് എന്ന് പേര് സ്വീകരിച്ചു. അതിനു ശേഷം മജ്ലിസ് ഇ ഇത്തെഹാദുല്‍ മുസ്ളമിന് എന്ന പേരില്‍ രാഷ്ട്രീയ പാര്‍ട്ടി ആയി. പാര്‍ലമെന്റ് അംഗം കൂടിയായ അസാദുദ്ദിന്‍ ഒവൈസിയാണ് ഇന്ന് അതിന്റെ പരമോന്നത നേതാവ്. മത തീവ്രവാദത്തിന്റെ , വംശ വിദ്വേഷത്തിന്റെ, ദേശ വിരുദ്ധതയുടെ ജീനുകള്‍ ഒട്ടും മൂല്യശോഷണം സംഭവിക്കാതെ ഒവൈസിയിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടിരിക്കുന്നു. അയാള്‍ ഇന്നും മത തീവ്രവാദ തീ തുപ്പിയില്ലെങ്കിലെ അദ്ഭുതപ്പെടാനുള്ളൂ. ദേശ വിരുദ്ധ മനോഭാവം കാണിച്ചില്ലെങ്കിലേ , ഭാരത് മാതാ കി ജയ് എന്ന് വിളിച്ചാലേ അദ്ഭുത പ്പെടാനുള്ളൂ .
അതുപോലെ തന്നെ സ്വാതന്ത്ര്യ സമരക്കാലത്തും അതിനുശേഷവും ഭാരത വിരുദ്ധത ശീലമാക്കിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും . കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കുന്ന പാരമ്പര്യം രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന പാര്‍ട്ടി അവസരം കിട്ടുമ്പോഴെല്ലാം ഭാരതത്തെ തള്ളിപ്പറയാനും ഇവിടുത്തെ ഭരണകൂടത്തെ അട്ടിമറിക്കാനും ശ്രമിച്ചില്ലെങ്കിലെ അദ്ഭുതപ്പെടാനുള്ളൂ.
പില്ക്കാലത്ത് ഭാരത ചൈനാ യുദ്ധസമയത്തടക്കം എപ്പോഴെല്ലാം ഭാരതം പ്രതി സന്ധിയെ നേരിട്ടുവോ അപ്പോഴെല്ലാം ശത്രു പക്ഷത്ത് നിന്നും നിരുത്തരവാദ പരമായ , കരുതിക്കൂട്ടിയുള്ള ചെയ്തികളിലൂടെ ഇവിടുത്തെ ഭരണ കൂടത്തെ പ്രതിരോധത്തിലാക്കാനും പാര്‍ട്ടി ശ്രമിച്ചു. അതേ ശ്രമങ്ങള്‍ ഇന്നും തുടരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: