ചെറുപുഴ: മലയോര മേഖലയില്‍ വാഹനാപകടങ്ങള്‍ പെരുകുന്നു. ഒപ്പം പരിക്കുപറ്റി ഗുരുതരാവസ്ഥയിലാകുന്ന യുവാക്കളുടെയും മരണപ്പെടുന്നവരുടെയും എണ്ണം പെരുകുന്നു. കഴിഞ്ഞ ദിവസം പുളിങ്ങോത്തിനടുത്ത് പൊന്‍പുഴ പാലത്തിനടുത്ത് ബൈക്കും ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയായ ജസില്‍ മരണപ്പെടുകയും ഒപ്പമുണ്ടായിരുന്ന സഹപാഠിക്ക് ഗുരുതരമായി പരിക്കേറ്റ് മംഗലാപുരത്ത് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയുമാണ്. കഴിഞ്ഞ ആഴ്ച്ച വാഹനാപകടത്തില്‍ പരിക്കേറ്റ ചെറുപുഴയിലെ ലോട്ടറി സ്റ്റാള്‍ ഉടമ വിജേഷ് ഇന്നലെ രാവിലെ ഏകെജി ആശുപത്രിയില്‍ വച്ച് മരണത്തിന് കീഴടങ്ങി.
ലൈസന്‍സില്ലാതെ അശ്രദ്ധമായി വാഹനമോടിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയാണ് അമിതമായ വേഗതയും അശ്രദ്ധയും മൂലം പൊലിയുന്ന ജീവിതങ്ങളും ജീവിതത്തിനും മരണത്തിനുമിടയില്‍ കഷ്ടപ്പെടുന്നവരുടെയും എണ്ണം വര്‍ദ്ധിക്കുമ്പോഴും ഇവ നിയന്ത്രിക്കുന്നതിനാവശ്യമായ കരുതല്‍ നടപടികളെടുക്കുവാന്‍ അധികൃതര്‍ തെയ്യാറാവുന്നില്ല. ലൈസന്‍സില്ലാതെയും മദ്യപിച്ചും മയക്കുമരുന്ന് ഉപയോഗിച്ചും വാഹനമോടിക്കുന്നവരെ കര്‍ശനമായി നേരിടാന്‍ പോലീസധികൃതരോ തയ്യറാകുന്നില്ല.
ചെറുപുഴ പോലീസ് സ്റ്റേഷന് പരിധിയില്‍ മുന്‍പുണ്ടായിരുന്ന കര്‍ശനമായ പരിശോധനകള്‍ ഇപ്പോള്‍ പേരിനു മാത്രമായി ഒതുങ്ങിയത് നിയമലംഘകര്‍ക്ക് തുണയാവുകയാണ്. ഇനിയൊരു ജീവന് കൂടി പൊലിയാതിരിക്കാന്‍ അധികൃതരുടെ കര്‍ശന നടപടി ഉണ്ടാകണമെന്നാണ് ജനത്തിന്റെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: