കേരളത്തിലെ ചൂട് ക്രമാതീതമായി വര്‍ദ്ധിക്കുകയാണ്. പൊതുജീവിതത്തെ ഇത് സാരമായി ബാധിച്ചു തുടങ്ങി. ചൂട് മൂലം ഉണ്ടാകാവുന്ന അസുഖങ്ങള്‍ വ്യാപതമാവുകയാണ്. എന്നാല്‍ ഇതിന് പ്രാപ്തമായ മരുന്നുകള്‍ ലഭ്യമല്ല. എന്നാല്‍ ഇക്കാര്യത്തില്‍ ഉചിതമായ നടപടികള്‍ എടുക്കാനും മരുന്നുക ളുടെ ഗുണനിലവാരം ഉറപ്പുവരുത്താനും സംസ്ഥാന ഔഷധ നിയന്ത്രണ വിഭാഗം യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.
സര്‍ക്കാര്‍ ആശുപത്രികളില്‍ അടക്കം വിതരണം ചെയ്യുന്നത് ഗുണനിലവാരമില്ലാത്ത മരുന്നുകള്‍. ഔഷധ നിര്‍മാണ കമ്പനികള്‍ അവര്‍ ഉത്പാദിപ്പിച്ചു വിപണനം ചെയ്യുന്ന മരുന്നുകള്‍ സൂക്ഷിക്കേണ്ട താപനിലയും മറ്റും മരുന്ന് ലേബലില്‍ വ്യക്തമാക്കുന്നുണ്ട്. ഇപ്രകാരം മരുന്ന് കമ്പനികള്‍ നിഷ്ക്കര്‍ഷിക്കുന്ന താപനിലയില്‍ അല്ലാതെ മരുന്നുകള്‍ സൂക്ഷിച്ചാല്‍ അവയുടെ ഗുണനിലവാരം നഷ്ടപ്പെടും എന്ന് ഡ്രഗ് കണ്ട്രോളര് തന്നെ വ്യ ക്തമാക്കുന്നു. എന്നാല്‍ ഔഷധ വ്യാപാരികളുടെ സങ്കുചിത താല്പര്യങ്ങള് സംരക്ഷിക്കാന്‍ നില കൊള്ളുന്ന സംസ്ഥാന ഔഷധ നിയന്ത്രണ വിഭാഗം 1940 ല്‍ നിലവില്‍ വന്ന ഡ്രഗ്സ് ആന്‍ഡ് കൊസ്മെടിക്സ് ആക്റ്റ് 62 ബി യുടെ നഗ്നമായ ലംഘനത്തിനു കൊടി പിടിക്കുന്നു. അടിയന്തിരമായി ഇക്കാര്യത്തില്‍ നടപടികള്‍ ഉണ്ടായില്ലെങ്കില്‍ മരുന്ന് കഴിച്ചു മാറാരോഗികള്‍ ആകുന്നവരുടെ യും അകാലത്തില്‍ ജീവിതത്തോട് വിട പറയുന്നവരുടെയും എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കും എന്നതില്‍ യാതൊരു സംശയവുമില്ല.
ചില ഉദാഹരണങ്ങള്‍ കൊളെസ്റെ രോള്‍ നിയന്ത്രിക്കുന്നതിനായി പതിനായിരക്കണക്കിനു രോഗികള്‍ നിത്യവും ഉപയോഗിക്കുന്ന അറ്റൊര്വസ്ടാടിന് ( Atorvastatin ) എന്ന മരുന്ന് സൂക്ഷിക്കേണ്ടത് 30 ഡിഗ്രി താപനിലയില്‍ താഴെയാണ്. രക്ത സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് ഉപയോഗിക്കുന്ന അമലോടിപിന് (Amlodipin), പ്രമേഹ രോഗം നിയന്ത്രിക്കുന്നതിനു ഉപയോഗിക്കുന്ന ഗ്ലിമിപിരൈട്( Glimipiride), പനി, ശരീര താപ നില എന്നിവ കുറയ്ക്കുന്നതിനായി കുഞ്ഞുങ്ങള്‍ക്ക് നല്കുന്ന പരസിറ്റമൊള് സിറപ്പ് (Paracetamol) , മുറിവ് ഉണങ്ങാന്‍ ഉപയോഗിക്കുന്ന ബെറ്റാടിന്‍ ഒയിന്റ്റ് മെന്റ് ( Betadine ), ആസ്തമ , അലര്‍ജി , ശ്വാസം മുട്ടല്‍ നിയന്ത്രിക്കുന്നതിനായി ഉപയോഗിക്കുന്ന സെറോഫ്ലോ (Seroflo) , അസ്താലിന്‍ ( Asthalin) , ഫൊര്മിഫ്ലൊ( Formeflo), എന്നീ ഇന്ഹൈലെര് തുടങ്ങി നിരവധി മരുന്നുകള്‍ 30 ഡിഗ്രി താപനിലയില്‍ സൂക്ഷിക്കേണ്ടവയാണ് . അതുപോലെ തന്നെ പ്രമേഹ രോഗികള്‍ പതിവായി ഉപയോഗിക്കുന്ന ഡയോനില്‍ ഗുളിക (Daonil) , ഗ്യാസ്ട്രബിള്‍ , നെഞ്ചെരി ച്ചില്, തുടങ്ങിയവ നിയന്ത്രിക്കുന്നതിനു ഉപയോഗിക്കുന്ന രാബെപ്രസോള് (Rabeprazole) , റാനി ട്ടിടിന് (Ranitidine) , ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് പ്രതിവിധിയായി ഉപയോഗിക്കുന്ന ക്ലോപിഡോഗ്രേല്‍ ( Clopidogrel) , ശരീര പോഷണത്തിന് ഉപയോഗിക്കുന്ന സിങ്കോവിറ്റ് (Zincovit) അടക്കമുള്ള ടോണിക്കുകള്‍ , മുഖക്കുരു , ചര്‍മ്മ രോഗങ്ങള്‍ തുടങ്ങിയവ ഉന്മൂലനം ചെയ്യാന്‍ ഉപയോഗിക്കുന്ന ക്ലിന്ടമൈസിന്( Clintamycin) . ബെറ്റ്നൊവെറ്റ് .സി ( Betnovate C.) ., ഗപാപ്ടിന്( Gabaptin) , നടുവേദന, ശരീര സന്ധി വേദന എന്നിയ മാറ്റുന്നതിന് ഉപയോഗിക്കുന്ന ഡി.എഫ് .ഓ ജെല്‍( D.F.O.GEL) , ജെല്‍ ഓഡി ( Gel OD ) തുടങ്ങിയ ഒയിന്റ്മെന്റുകള്.കുറുങ്ങള്‍ , ശ്വാസം മുട്ടല്‍ തുടങ്ങിയവ നിയന്ത്രിക്കാന്‍ കുട്ടികള്‍ക്കടക്കം കൊടുക്കുന്ന സാല്ബുടാമോള്( Salbutamol) , മെറ്റാസ്പ്രേ (Metaspray) , ഫോറാ കോര്‍ട്ട്( Foracort), പുകവലി നിറുത്താന്‍ വലിയൊരു വിഭാ ഗം ജനങ്ങള്‍ ഉപയോഗിക്കുന്ന നികൊറ്റെക്സ് തുടങ്ങി നിരവധി മരുന്നുകള്‍ 25 ഡിഗ്രി താപ നിലയില്‍ താഴെ സൂക്ഷിക്കേണ്ടവയാണ്.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി നമ്മുടെ നാട്ടിലെ താപനില ക്രമാതീതമായി പടിപടിയായി കൂടി വരികയാണ് . ജീവന് രക്ഷ ഔഷധങ്ങള്‍ കൈകാര്യം ചെയ്യേണ്ടത് യോഗ്യതയുള്ള ഫാര്‍മസിസ്റ്റ് ആയി രിക്കണം എന്ന് നിയമം അനുശാസിക്കുമ്പോള്‍ കേരളത്തില്‍ ഔഷധ വില്‍പ്പന ശാലകളും ഫാര്‍മ സിയും നടത്താന്‍ അനുവാദം കൊടുക്കുന്നത് കേവലം ഒരു ഫാര്‍മസിസ്റ്റിന്റെ മാത്രം മേല്‍നോട്ടത്തില്‍. ഭൂരിപക്ഷം മരുന്ന് കടകളും പ്രവര്‍ത്തിക്കുന്നത് പത്തു മുതല്‍ 15 മണിക്കൂര്‍ വരെ , ഈ സമയം മുഴുവന്‍ ഫാര്‍മസിസ്റ്റ് സ്ഥാപനത്തില്‍ ഉണ്ടാകണം എന്ന ഉട്ടോപ്പിയന്‍ തത്വം ആണ് അധികാരികള്‍ അടിചെല്പ്പിക്കുന്നത്. ഇത് ഫാര്‍മസി ആക്ട് 1948 ന്റെ 42 ആം വകുപ്പിന്റെ നഗ്നമായ ലംഘനമാണ് . മിക്കവാറും സ്ഥാപനങ്ങള്‍ വൈകുന്നേരം 5 മണിക്ക് ശേഷം പ്രവര്‍ത്തിക്കുന്നത് യോഗ്യതയില്ലാത്ത വ്യക്തികളുടെ മേല്‍നോട്ടത്തില്‍ .ഇത് ഡ്രഗ്സ് ആന്‍ഡ് കൊസ്മെടിക്സ് നിയമത്തിലെ 65(2), 65 (3), (1) വകുപ്പുകളുടെ ലങ്ങനമാണ്. ഇതിനെതിരെ ആരെങ്കിലും പ്രതികരിച്ചാല്‍ അവരെ പ്രതിയാക്കുന്ന സമീപനമാണ് സംസ്ഥാന ഔഷധ നിയന്ത്രണ വിഭാഗം സ്വീകരിക്കുന്നത്.
നമ്മുടെ നാട്ടിലെ പൊതു ഗതാഗത വാഹങ്ങളില്‍ രണ്ടോ അതില്‍ അധികമോ ഡ്രൈവറും കണ്ടക്ടറും ഇല്ലാതെ നിയമാനുസരണം അവ കൃത്യമായി സേവന നിരതമാക്കന് കഴിയില്ല എന്ന് മനസ്സിലാക്കി അത് നടപ്പിലാക്കുന്ന ഗതാഗത വകുപ്പിന്റെ നയം പൊതു ജനത്തിന്റെ ജീവന് സംരക്ഷിക്കേണ്ട മരുന്നുകള്‍ കൈകാര്യം ചെയ്യുന്നതിന് മേല്‍നോട്ടം വഹിക്കുന്ന ആരോഗ്യ വകുപ്പിനെ സംബന്ധിച്ച് ബാധകമല്ല. യോഗ്യതയുള്ള ഫാര്‍മസിസ്റ്റ് വേണമെന്ന നടപ്പിലാക്കാതെ അനധികൃത വ്യാപാരത്തിന് കൂട്ട് നില്ക്കുന്നു.
ഫാര്‍മസിസ്റ്റിനു അസുഖം വരാന്‍പാടില്ല. എന്തെങ്കിലും അത്യാവശ്യത്തിനുപോലും അവധിയെടുക്കാന്പാടില്ല. അവധിയെടുതാല് നിയമനടപടി. പീഡനം.. രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണി വരെമാത്രം തൊഴിലെടുക്കുന്ന ഔഷധനിയന്ത്രണ വിഭാഗം ഉദ്ധ്യോഗസ്ഥര്‍ സ്വകാര്യ സ്ഥാപങ്ങളില്‍ ജോലിചെയ്യുന്ന ഫാര്‍മസിസ്റ്റുകള്‍ സ്ഥാപനം തുറന്നു പ്രവര് ത്തിക്കുന്ന സമയം മുഴുവന്‍ 365 ദിവസവും തോഴിലെടുക്കണം എന്ന് വാശി പിടിക്കുന്നു. സംസ്ഥാന പൊതുഗജനാവില്നിന്നും വാങ്ങുന്ന മാസവേതനത്തിന് പുറമേ ഔഷധവ്യാപാരി കളുടെ കിമ്പളം ആവോളം കൈപറ്റുന്ന ഈ ഉദ്ധ്യോഗസ്ഥര്‍ നമ്മുടെ നാട്ടിലെ തൊഴില്നിയ മങ്ങളെ ത്രിണവല്ഗനിക്കുന്നു. നിയമങ്ങള്‍ ഫാര്‍മസിസ്ടുകളുടെ മേല്‍ അടിചെല്പ്പിക്കുന്നു. അടിയന്തിരമായി എല്ലാ ഔഷധവിതരണ സ്ഥാപനങ്ങളിലും കുറഞ്ഞതു രണ്ടു ഫാര്‍മസിസ്റ്റ് ഉണ്ടെന്നു ഉറപ്പുവരുത്തുന്നതിനു നടപടികള്‍ സ്വീകരിക്കണം. അതിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഉദ്ധ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം . കേരളത്തിലെ മുഴുവന്‍ ഔഷധവിതരണ ശാലകളിലും കൃത്യമായ ശീതീകരണ സംവിധാന ങ്ങള് നടപ്പിലാക്കാന്‍ അടിയന്തിരനടപടി ഉണ്ടാകണം. മാരകമായ കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ ബാധിച്ചു നമ്മുടെ രാജ്യത്തു ദിനം പ്രതി 5 ലേറെ കുഞ്ഞുങ്ങള്‍ മരണപ്പെടുന്നു എന്ന വാര്‍ത്ത! കൂടി ഇതോടൊപ്പം ചേര്‍ത്ത് വായിക്കുമ്പോള്‍ ആണ് ഇതിന്റെ തീവ്രത മനസ്സിലാകുകയുള്ളൂ.
കേരള ഫാർമസിസ്റ്റ്സ് ഓർഗനൈസേഷന് സെക്രട്ടറിയാണ് ലേഖകൻ
പ്രതികരിക്കാൻ ഇവിടെ എഴുതുക: