കട്ടപ്പന: കൊച്ചറയില്‍ ഉണ്ടായ ഇടിമിന്നലില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് പൊള്ളലേറ്റു. ഒരാള്‍ക്ക് സാരമായ പൊള്ളല്‍. വ്യാഴാഴ്ച വൈകിട്ട് ആറര യോടെയാണ് സംഭവം.
മണിയംപെട്ടി അങ്കണവാടിക്ക് സമീപം താമസിക്കുന്ന മുനിയാണ്ടിയുടെ മകന് ശിവപാണ്ടി(29), മകള്‍ അമുത(25) മരുമകന് മരുത പാണ്ടി(32) അമുതയുടെ മക്കളായ നിവാസ്(7), നിസാന്ത്(5), എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. അമുതയുടെ കാലും ശരീരത്തിന്റെ ഒരു ഭാഗത്തും കാര്യമായ പൊള്ളലേറ്റു. എല്ലാവരും പുറ്റടി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികത്സയിലാണ്. മിന്നലില്‍ വീടിന് പിന്നില്‍ ഉണ്ടായിരുന്ന രണ്ട് ആട്ടിന്‍ കൂടുകളില്‍ ഒന്ന് പൂര്‍ണ്ണമായും തകര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: