ജിഷ എന്ന ദളിത് പെണ്‍കുട്ടി പെരുമ്പാവൂരില്‍ അതിക്രൂരമായ പീഡനത്തിനിരയായി കൊല ചെയ്യപ്പെട്ടിരിക്കുന്നു. മനുഷ്യ മനസാക്ഷിയെ മരവിപ്പിച്ച ഈ സംഭവം ഞെട്ടലോടെയാണ് കേരളം കേട്ടത്. കൊച്ചിയില്‍ പത്തു വയസുകാരനെ കുത്തികൊലപ്പെടുത്തിയതിന്റെ നടുക്കം മാറും മുമ്പാണ് കേരളജനത വീണ്ടും മറ്റൊരു ദുരന്തത്തിന് കൂടി സാക്ഷ്യം വഹിച്ചത്. ആരുടേയും കരളലയിപ്പിക്കുന്ന വാര്‍ത്ത. ബിജെപി ഭരിക്കുന്നിടങ്ങളിലോ മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലോ ഉണ്ടാകുന്ന ചെറിയ പ്രശ്നങ്ങള്‍ക്ക് പോലും, പരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കെതിരെ ആസൂത്രിതമായി ആരോപണങ്ങള്‍ ഉന്നയിക്കപ്പെടുമ്പോള്‍ മാത്രം സടകുടഞ്ഞെണീക്കുന്ന മനുഷ്യാവകാശങ്ങളും കമ്മീഷനും എന്തേ കേരളത്തില്‍ ഇരട്ടത്താപ്പ് നടത്തുന്നൂ?
മുന്‍ കാലങ്ങളില്‍ സ്കൂളിലും കോളേജിലും പോയിവരുമ്പോള്‍ പതിവ് സമയത്ത് കണ്ടില്ലെങ്കില്‍ എന്തേ വൈകിയെന്ന് സ്നേഹത്തോടെയും ശാസനയോടെയും തിരക്കിയിരുന്ന ബന്ധുക്കളും അയല്‍ക്കാരും ഉണ്ടായിരുന്നു. ഈ ജാഗ്രത നമ്മുടെ സമൂഹത്തിന് നഷ്ടമായോ? അല്ലെങ്കില്‍ ജിഷയ്ക്ക് ഇങ്ങനെ സംഭവിക്കുമായിരുന്നോ?
ദല്‍ഹിയില്‍ നടന്ന കൂട്ടമാനഭംഗത്തിന് സമാനമായ രീതിയിലാണ് പെരുമ്പാവൂരിലും യുവതിക്കു നേരെ അതിക്രമം നടന്നത്. ഏപ്രില്‍ 28ന് കുറുപ്പംപടി വട്ടോളിപ്പടി കുറ്റിക്കാട്ടില്‍ രാജേഷിന്റെ മകള്‍ ജിഷയെ (30) അതിക്രൂരമായാണ് പീഡിപ്പിച്ച് കൊലപ്പെടുത്തിയത്.
സംഭവം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും പോലീസിനു പ്രതിയെക്കുറിച്ച് ഒരുതുമ്പും ലഭിച്ചിട്ടില്ല. വീട്ടിനുള്ളില്‍ നിന്ന് പ്രതിയുടേതെന്ന് കരുതുന്ന തലമുടി ലഭിച്ചിട്ടുണ്ട്. ഇത്രയും ക്രൂരമായ കൊലപാതകം നടന്നിട്ടും പോലീസ് അന്വേഷണത്തിലെ നിസ്സംഗതക്കക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. ഇതിനൊന്നിനും സംസ്ഥാന സര്‍ക്കാര്‍ ഉത്തരം പറയണമെന്ന് ഒരു സാംസ്കാരിക പുംഗവനോ മാധ്യമ ഹിജഡകളോ ഓരിയിടുന്നത് കാണാനാവില്ല. ഒരാളും ഒരു ഔദ്യോഗിക സ്ഥാനങ്ങളും രാജിവച്ചതുമില്ല.
അടുത്ത കാലത്ത് കേരളത്തില്‍ അരും കൊല ചെയ്യപ്പെട്ട എത്ര ദളിത് യുവതികള്‍ ഏതെങ്കിലും കേസില്‍ ഒരാളെയെങ്കിലും അറസ്റ്റു ചെയ്യുക ഉണ്ടായോ? കൊല്ലത്ത് കെട്ടിയിട്ട് പീഡിപ്പിച്ച പെണ്‍കുട്ടി ദളിത്. തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജില്‍ ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി ദളിത്. എം.ജി സര്‍വ്വകലാശാലയില്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി ദളിത്. കണ്ണൂരില്‍ ആത്മഹത്യ ചെയ്ത പെണ്‍കുട്ടി ദളിത്. ഇപ്പോള്‍ പെരുമ്പാവൂരില്‍ ക്രൂരമായി പീഡിപ്പിച്ച് കൊന്ന പെണ്‍കുട്ടിയും ദളിത്. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ദളിത് പെണ്‍കുട്ടികള്‍ക്ക് ജീവിക്കണ്ടെ..?
രോഹിത് വെമുലക്ക് വേണ്ടി ശബ്ദിച്ചവര്ക്ക് കേരളത്തിലെ പാവം ദളിത് പെണ്‍കുട്ടിക്ക് വേണ്ടി അവരുടെ നാവ് അനക്കാനാവില്ല. അവാര്‍ഡ് വാപ്പസികള്‍ അരങ്ങേറില്ല. എന്നാല്‍ ചോരയിറ്റു വീഴുന്ന കോന്ത്രന്പല്ലുമായി ക്രൗര്യം തിളയ്ക്കുന്ന കണ്ണുകളുമായി ഇക്കൂട്ടര്‍ ഇവിടെത്തന്നെയുണ്ട് .അവസരം പാര്‍ത്ത്, ഇര കള്‍ക്ക് മേല്‍ ചാടി വീഴാന്‍. അസഹിഷ്ണുത , ഫാസിസം എന്നിങ്ങനെ അലറി വിളിച്ച് സത്യത്തിന്റെ കഴുത്തില്‍ തങ്ങളുടെ കൂര്‍ത്ത പല്ലുകളിറക്കാന്.
അഞ്ച് വര്‍ഷം കൂടുമ്പോഴും ഇടതനും വലതനും മാറി മാറി ഭരിച്ച് സ്വര്ഗമാക്കിയെന്നു അവകാശപ്പെടുന്ന സാക്ഷര സുന്ദര കേരളം. ദൈവത്തിന്റെ സ്വന്തം നാടെന്നു ഊറ്റം കൊള്ളുന്ന നമ്മള്, ഇവിടെ നടക്കുന്ന ഇത്തരം പൈശാചികമായ ക്രൂരകൃത്യങ്ങളെ എങ്ങനെ വിലയിരുത്തും. ഉത്തര്‍പ്രദേശിലെ ദാദ്രിക്ക് വേണ്ടി ഇവിടെ ബീഫ് ഫെസ്റ്റ് നടത്താം, ഹൈദ്രാബാദില്‍ ‘ദളിതനല്ലാതെ’ ആത്മഹത്യ ചെയ്ത രോഹിത് വെമുലയെ ദളിതനാക്കി പ്രതിഷേധം നടത്താം. ജെഎന്‍യുവിലെ രാജ്യദ്രോഹികള്‍ക്ക് വേണ്ടി ഇവിടെ പ്രതിക്ഷേധിക്കാം. ജാര്‍ഖണ്ടിലെ കൊലപാതകത്തിനും ഇവിടെ പ്രതിക്ഷേധം നടത്താം. നമ്മുടെ സ്വന്തം വീട്ടിലെ ദളിത് പെണ്‍കുട്ടികളെ മൃഗീയമായി കൊല ചെയ്തപ്പോള്‍ പ്രതിഷേധിക്കാന്‍ എന്തേ മടിക്കുന്നു?
പ്രതികരിക്കാൻ ഇവിടെ എഴുതുക: