ഒരു പ്രണയം തളിര്‍ക്കാന്‍ എത്ര നേരം?
ആമുഖമില്ലാതെ
ഭയമറിയാതെ
വര്ണമവിസ്മയങ്ങള്‍ തേടാതെ
നിറവും കുലവുമറിയാതെ
കണ്ണില്‍ താരകള്‍ മിന്നിച്ചു
കവിളില്‍ റോസാപ്പൂ വിരിയിച്ചു
ചുണ്ടില്‍ ചെഞ്ചായം പൂശി
എത്രപ്പെട്ടെന്നാണ് പ്രണയം തളിര്‍ക്കുന്നത്?
എത്രവേഗമാണ് അവര്‍ ഒന്നാകുന്നത്?
മേഘങ്ങള്‍ നോക്കി രസിച്ചു
ആകാശക്കുടക്കീഴേ
മഴയെപ്രണയിച്ചു
മഴത്തുള്ളികിലുക്കംകേട്ട്
മഴനീരില്‍ കുളിര്ക്കൊണ്ട്
മഴക്കവിതയ്ക്ക് ഈണമിട്ട്
ചെടികളെ, പൂക്കളെ, ശലഭങ്ങളെ
നിറഞ്ഞുതുളുമ്പും ഇലപ്പച്ചകളെ
എല്ലാം കണ്ടു രസിച്ചു
എത്രപ്പെട്ടെന്നാണ് അവര്‍ ഒന്നാകുന്നത്?
പ്രണയം എത്ര വേഗമാണ് ശക്തി നേടുന്നത്?
പകലും രാത്രിയുമറിയാതെ
ഇരുളും വെളിച്ചവും വേര്‍പ്പെടാതെ
ഊണും ഉറക്കവുമുപേക്ഷിച്ചു
പരിസരമറിയാതെ
ഹൃദയങ്ങളെ പിഴുത്തെടുത്ത്
ആത്മാവില്‍ ആനന്ദം കൊണ്ട്
എത്രപ്പെട്ടെന്നാണ് പ്രണയം ശക്തമാകുന്നത്?
പക്ഷേ—
സൂര്യന് അസ്തമിക്കും പോലെ
ഇലകള്‍ കൊഴിയും പോലെ
മഴത്തോര്ന്നു വെയില് പാകുമ്പോലെ
പൂവിനെ തനിച്ചാക്കി
ശലഭം പറന്നകലുമ്പോലെ
കരള്‍ പിളര്‍ന്നു മാറ്റിക്കൊണ്ട്
പൊട്ടിപ്പോയ ഹൃദയം കൂട്ടിച്ചേര്‍ക്കാതെ
പ്രണയം എത്ര പെട്ടെന്നാണ് കൊഴിഞ്ഞുപോകുന്നത്
എത്രപ്പെട്ടെന്നാണ് ഒരു പ്രണയം നഷ്ടമാകുന്നത്?
പ്രതികരിക്കാൻ ഇവിടെ എഴുതുക: