Wednesday, May 14, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കേരള നവോത്ഥാനം: ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ പങ്കും കമ്മ്യൂണിസ്റ്റുകളുടെ വ്യാജ അവകാശവാദവും

Janmabhumi Online by Janmabhumi Online
May 19, 2017, 07:20 pm IST
in Uncategorized
FacebookTwitterWhatsAppTelegramLinkedinEmail

1866ല്‍ കേരളത്തിലെ ആദ്യത്തെ കര്‍ഷകത്തൊഴിലാളി സമരം. മൂക്കുത്തി സമരം, മാറുമറയ്‌ക്കല്‍ സമരം തുടങ്ങി കോളിളക്കം സൃഷ്ടിച്ച ഒട്ടേറെ നീക്കങ്ങളിലൂടെ മാറ്റത്തിന്റെ വിത്തുവിതച്ചതു ആറാട്ടുപുഴ വേലായുധ പണിക്കര് ആയിരുന്നു ചരിത്രത്തില്‍ ആദ്യമായി ഈഴവര്‍ക്കായി ഒരു കഥകളിയോഗം സ്ഥാപിച്ചതും അദേഹം ആയിരുന്നു.

1888 ല്‍ അരുവിപ്പുറം പ്രതിഷ്ഠ ഗുരുദേവന്‍ നടത്തി. (കേരളത്തിലെ പിന്നാക്ക ജനതയ്‌ക്ക് ഇശ്വര ആരാധന സാധ്യമാക്കിയ കോളിളക്കം സൃഷ്ടിച്ച ഒരു നവോഥാന പ്രവര്‍ത്തി). 1891ല്‍ മലയാളി മെമ്മോറിയല്‍ പ്രക്ഷോഭം. (ഇതിനു മുന്‍‌പന്തിയില്‍ ഡോക്ടര് പല്പു ഉണ്ടായിരുന്നു. ഇതിലുടെയാണ് കേരളത്തിലെ നായന്മാര്‍ വരെയുള്ളവര്‍ക്ക് ആദ്യമായി തിരുവിതാംകൂറില്‍ സര്‍ക്കാര്‍ ജോലി ലഭിച്ചത്).

1896 ല്‍ ഈഴവ മഹാജന സഭാ രൂപീകരണവും സെപ്റ്റംബര്‍ മൂന്നിനു ‘ഈഴവ മെമ്മോറിയല്‍ പ്രക്ഷോഭവും (ഡോ.പല്‍പ്പുവിന്റെ നേതൃത്വത്തില്‍) 1903ല്‍ ശ്രീനാരായണ ധര്‍മപരിപാലന യോഗം ഗുരുവും, ഡോ.പല്‍പ്പുവും ചേര്‍ന്ന് സ്ഥാപിച്ചു.

1904ല്‍ കുമാരനാശാന്‍ എസ്എന്‍ഡിപി യോഗത്തിന്റെ മുഖപത്രമായി ‘വിവേകോദയം’ മാസിക ആരംഭിച്ചു. (ഇതില്‍ എല്ലാ പിന്നാക്കകാരുടെയും ഉന്നമനത്തിനായി എസ്എന്‍ഡിപി യോഗ നേതാക്കന്മാര്‍ നിരന്തരം ലേഖനങ്ങള്‍ എഴുതി). ഗുരുവിന്റെ നിര്‍ദ്ദേശപ്രകാരം മതംമാറി ക്രിസ്ത്യാനികളായ ഈഴവര്‍ തിരിച്ചു വന്നതും പള്ളി പൊളിച്ച് അമ്പലം പണിഞ്ഞതുമായ സംഭവം എസ്എന്‍ഡിപിയുടെ ഔദ്യോഗിക മാസികയായിരുന്ന വിവേകോദയം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതേ കാര്യം സി‌എസ്‌ഐ ബിഷപ്പായിരുന്ന റൈറ്റ് റവ.ഡോ ജെ ഡബ്ലൂ ഗ്ലാഡ്സ്റ്റന്‍ രേഖപ്പെടുത്തുന്നു.

ആദ്യത്തെ തൊഴിലാളി സംഗമവും വ്യവസായ പ്രദര്‍ശനവും നടത്തിയതും എസ്എന്‍ഡിപി യോഗം തന്നെയാണ് ( കൊല്ലത്ത് നടന്ന രണ്ടാം വാര്‍ഷികയോഗത്തില്‍). 1909ല്‍ എസ്എന്‍ഡിപിയുടെ ശ്രമഫലമായി ഈഴവര്‍ക്കു മറ്റു പിന്നാക്കക്കാര്‍ക്കും തിരുവിതാംകൂര്‍ നിയമ നിര്‍മ്മാണ സഭയില്‍ പ്രാതിനിധ്യം ലഭിച്ചു. 1914 ല്‍ ദേശാഭിമാനി ആരംഭിച്ചത് ടി.കെ മാധവന്‍ (എസ്എന്‍ഡിപി യോഗത്തിന്റെ ശക്തനായ നേതാവ്).

1924 മാര്‍ച്ച് 30 ന് പ്രസിദ്ധമായ വൈക്കം സത്യാഗ്രഹത്തില്‍ മുന്‍ നിരയില് നിന്നത് എസ്എന്‍ഡിപിയോഗ നേതാക്കന്മാര്‍ പ്രത്യേകിച്ച് ടി.കെ മാധവന്‍ അമ്പലപ്പുഴ ക്ഷേത്രം അവര്‍ണ്ണര്‍ക്കായി തുറന്നു കൊടുത്തതിനു പിന്നിലും ടി.കെ. മാധവന്‍ ഉണ്ടായിരുന്നു.( ഇതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഗുരുവായൂര്‍ സത്യാഗ്രഹം നടന്നത്.)

1917 മേയ് 29ന് ഏതാനും ഈഴവരെയും പുലയരെയും ഒന്നിച്ചിരുത്തി മിശ്രഭോജനം നടത്തിയതു സഹോദരന് അയ്യപ്പന് എന്ന യോഗം പ്രവര്‍ത്തകന്‍. 1917ല്‍ തന്നെ അദ്ദേഹം സഹോദരസംഘം സ്ഥാപിച്ചു. മിശ്രവിവാഹവും മിശ്രഭോജനവും വഴി കേരള നവോദ്ധാനം ആയിരുന്നു ലക്ഷ്യം. 1919ല്‍ അദ്ദേഹം മട്ടാഞ്ചേരിയില്‍ നിന്ന് ‘സഹോദരന്‍’ പത്രം ആരംഭിച്ചു. ഈ പത്രം 1956 വരെ നിലനിന്നു. ഇക്കാലത്ത് തൊഴിലാളി പ്രസ്ഥാനത്തിലും സഹോദരന്‍ അയ്യപ്പന്‍ പ്രവര്‍ത്തിച്ചിരുന്നു.

മാര്‍ക്‌സിന്റെയും ലെനിനിന്റെയും മഹത്ത്വത്തെക്കുറിച്ചൊക്കെ കേരളത്തിലെ സാമാന്യജനങ്ങള്‍ ആദ്യം മനസ്സിലാക്കുന്നത് സഹോദരന്‍ അയ്യപ്പന്റെ എഴുത്തിലൂടെയും പ്രസംഗങ്ങളിലൂടെയുമാണ്.

കേരളത്തിലെ തൊഴിലാളിപ്രസ്ഥാനത്തിന്റെ ആദ്യത്തെ ആചാര്യന്മാരിലൊരാളാണ് അദ്ദേഹം. ഈ രാജ്യത്തെ യുക്തിവാദ പ്രസ്ഥാനത്തിന്റെ പ്രണേതാക്കളില്‍ പ്രധാനിയും യോഗം പ്രവര്‍ത്തകനായ അദ്ദേഹമായിരുന്നു. 1928ല്‍ ആരംഭിച്ച യുക്തിവാദി മാസികയുടെ ആദ്യ പത്രാധിപരും അദ്ദേഹം തന്നെയായിരുന്നു.

അയ്യപ്പന്‍ എഴുതിയ ഈഴവോല്‍ബോധനം എന്ന കവിതയില്‍ റഷ്യന്‍വിപ്ലവത്തെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ടായിരുന്നു. റഷ്യന്‍ ജനത രചിച്ച ചരിത്രത്തെക്കുറിച്ച് തന്റെ യോഗം പ്രസംഗങ്ങളില്‍ അയ്യപ്പന്‍ ആവേശപൂര്‍വ്വം എടുത്തുപറയുമായിരുന്നു. കേരളത്തിലെ ജനങ്ങള്‍ റഷ്യയെക്കുറിച്ചും ലെനിനെക്കുറിച്ചും റഷ്യന്‍വിപ്ലവത്തെപ്പറ്റിയുമെല്ലാം ആദ്യമായി അറിയുന്നത് യോഗം പ്രവര്‍ത്തകനായ അയ്യപ്പന്റെ സഹോദരന്‍ പത്രത്തിലൂടെയായിരുന്നു.

ഒരു നിരീശ്വരവാദിയായിരുന്ന കേശവനെ ശ്രീനാരായണ ഗുരുവിന്റെയും ഗാന്ധിജിയുടെയും കാള്‍ മാര്‍ക്‌സിന്റെയും ചിന്തകള്‍ സ്വാധീനിച്ചിരുന്നു. സമൂഹത്തിലെ അയിത്തം തുടച്ചുമാറ്റാനായി അദ്ദേഹം പ്രയത്‌നിച്ചു. എസ്എന്‍ഡിപിയുടെ ജനറല്‍ സെക്രട്ടറിയായിരുന്നു അദേഹം. തിരുവിതാംകൂറിലെ നിസ്സഹകരണ പ്രസ്ഥാനത്തിന്റെ പ്രധാന നേതാക്കളില്‍ ഒരാളായിരുന്നു അദ്ദേഹം. പൊതു സ്ഥലത്ത് സര്‍ക്കാരിനെതിരായി പ്രസംഗിച്ചു എന്ന കുറ്റത്തിന് അദ്ദേഹം1935 ജൂലൈ ഏഴിനു അറസ്റ്റ് ചെയ്യപ്പെട്ടു. രണ്ട് വര്‍ഷത്തേക്ക് തടവിലടയ്‌ക്കപ്പെട്ടു.

1935 മെയ് 13 ന് കോഴഞ്ചേരി എന്ന സ്ഥലത്താണ് ഇദ്ദേഹം വിവാദമുണ്ടാക്കിയ ഈ പ്രസംഗം നടത്തിയത്. ആരാധനാ സ്വാതന്ത്ര്യം, വോട്ടവകാശം, സര്‍ക്കാര്‍ ജോലി തുടങ്ങിയ പൗരാവകാശങ്ങള്‍ ഈഴവര്‍ക്കും മറ്റു പിന്നാക്കക്കാര്‍ക്കും നിഷേധിച്ചു സവര്‍ണഭരണം കാഴ്ചവച്ച ദിവാനെതിരെ സര്‍ സി.പി എന്ന ജന്തുവിനെ നമുക്കാവശ്യമില്ല എന്ന് ഇദ്ദേഹം പ്രസംഗിക്കുകയുണ്ടായി.

1938ല്‍ കേശവന്റെ നേതൃത്വത്തില്‍ തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സ് രൂപവത്കരിക്കപ്പെട്ടു. ഉത്തരവാദിത്ത ഭരണത്തിനായുള്ള പ്രക്ഷോഭത്തിനിടയില്‍ അദ്ദേഹം പല തവണ അറസ്റ്റ് ചെയ്യപ്പെട്ടു. ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിനിടയില്‍ 1942ല്‍ അദ്ദേഹം ഒരുവര്‍ഷത്തേയ്‌ക്ക് തടവില്‍ അടയ്‌ക്കപ്പെട്ടു. 1943 ജൂലൈ 19നു അദ്ദേഹം ജയില്‍ മോചിതനായി. ഭൂപരിഷ്‌കരണ നിയമം കൊണ്ടുവന്നതും സി. കേശവന്‍ എന്ന ഈഴവ മുഖ്യമന്ത്രിയും യോഗത്തിന്റെ നേതാവുമായിരുന്ന മഹത് വ്യക്തിയാണ്.

1936 ല്‍ തിരുവിതാംകൂറില്‍ ആദ്യമായി അരിവാള്‍ ചുറ്റിക ആലേഖനം ചെയ്ത ചെങ്കൊടി ഉയര്‍ത്തിയത് എസ്എന്‍ഡിപി യോഗം സെക്രട്ടറിയായിരുന്ന വി.കെ വേലായുധനായിരുന്നു. തിരുവിതാംകൂര്‍ ലേബര്‍ അസോസിയേഷന്റെ പതിനാലാം വാര്‍ഷിക സമ്മേളനത്തില്‍. കേരളത്തിലെ ആദ്യ തോഴിലാളി സംഘടന രൂപീകരിക്കാന്‍ വാടപ്പുറം വാവയ്‌ക്ക് നിര്‍ദ്ദേശം നല്‍കിയത് ഗുരു ആയിരുന്നു. ആലപ്പുഴ കളപ്പുര ക്ഷേത്രമൈതാനത്ത് നടന്ന ആദ്യ തൊഴിലാളിയുണിയന്‍ യോഗത്തില്‍ ശിവഗിരി സന്യാസിമാര്‍ പങ്കെടുത്ത് ഗുരു സന്ദേശം വായിച്ചു. കണ്ണൂരിലെ ആദ്യ ബീഡി തൊഴിലാളി യൂണിയന്‍ ഗുരുവിന്റെ പേരിലായിരുന്നു.

കമ്മ്യൂണിസ്റ്റുകാര്‍ ആയതു എസ്എന്‍ഡിപി യോഗത്തിന്റെയും ഗുരുവിന്റെയും ആശയങ്ങള്‍ ഏറ്റു പിടിച്ചതുകൊണ്ടായിരുന്നു. ദേശാഭിമാനി എന്ന പേര് പോലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അടിച്ചുമാറ്റിയതാണ്.

Tags: Print Edition
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

ശ്രീരാമനെ അപമാനിക്കാന്‍ കമലഹാസനോട് തുടര്‍ച്ചയായി ചോദ്യങ്ങള്‍ ചോദിച്ച് ജോണ്‍ബ്രിട്ടാസ്

യോഗി ബാബു മുഖ്യ കഥാപാത്രമാകുന്ന

സക്കീർ മണ്ണാർമല സംവിധാനം ചെയ്യുന്ന ചിത്രമായ തെളിവ് സഹിതം മെയ് 23 നു തിയേറ്ററിൽ എത്തുന്നു.ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി.

ലഹരിയില്‍ അമരുന്ന യുവത്വത്തിൻറെ കഥ പറയുന്ന ‘ ദി റിയൽ കേരള സ്റ്റോറി’; സെക്കൻ്റ്ലുക്ക് പോസ്റ്റർ റിലീസ് ആയി

സോഷ്യൽ പൊളിറ്റിക്കൽ സറ്റയർ ചിത്രം ‘പിൻവാതിൽ’; ടീസർ റിലീസ് ആയി..

എവേക് ചിത്രവുമായി അലക്സ് പോൾ സംവിധാന രംഗത്തേക്ക്.

ക്ലീൻ യു സർട്ടിഫിക്കറ്റുമായി പടക്കളം മെയ് എട്ടിന്

ഷാജി പാപ്പനും കൂട്ടരും വീണ്ടും പ്രേക്ഷകർക്കു മുന്നിൽ ആട്-3 ക്കു തിരി തെളിഞ്ഞു.

“കലയ്‌ക്ക് കാത്തിരിക്കാം, ഇപ്പോൾ മാതൃരാജ്യത്തിനോടൊപ്പം”: തഗ് ലൈഫ് ഓഡിയോ ലോഞ്ച് മാറ്റി വയ്‌ക്കുന്നതായി കമൽ ഹാസൻ

ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന ചിത്രം മൂൺവാക്കിന്റെ ട്രയ്ലർ റിലീസായി : 23ന് തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies