ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറുമായി കോണ്‍ഗ്രസ് നേതാക്കള്‍ ഇടയുന്നു. വരാന്‍ പോകുന്ന ഉത്തര്‍ പ്രദേശ്, പഞ്ചാബ് തെരഞ്ഞെടുപ്പുകളില്‍ തന്ത്രങ്ങള്‍ ഒരുക്കുവാനാണ് പ്രശാന്ത് കിഷോറിനെ രാഹുല്‍ ഗാന്ധിയുടെ താല്പര്യപ്രകാരം കോണ്‍ഗ്രസ് നേതൃത്വം ചുമതലപ്പെടുത്തിയത്. എന്നാല്‍ അദ്ദേഹത്തിന്റെ രീതികളില്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളില്‍ പലരും സന്തുഷ്ടരല്ല.
പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ഒരുക്കുന്നതിലുപരി സംഘടനാകാര്യങ്ങളില്‍ അനാവശ്യമായി പ്രശാന്ത് കിഷോര്‍ ഇടപെടുന്നതായിട്ടാണ് കോണ്‍ഗ്രസ് നേതാക്കളുടെ പരാതി. തന്റെ നിര്‍ദ്ദേശങ്ങള്‍ പാര്‍ട്ടി നേതാക്കള്‍ അനുസരിച്ചാല്‍ മാത്രമെ മികച്ച വിജയം കോണ്‍ഗ്രസിന് ഉണ്ടാക്കുവാന്‍ സാധിക്കുകയുള്ളുവെന്നാണ് കിഷോര്‍ പറയുന്നത്. കിഷോറിന് പാര്‍ട്ടിയുടെ സംഘടനാകാര്യങ്ങളിലോ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലോ യാതൊരു കാര്യവുമില്ലെന്ന് പാര്‍ട്ടി നേതാവ ഷക്കീല്‍ അഹമ്മദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: