റോം: ഭാരതീയ ഐഐടി വിദ്യാര്‍ത്ഥികളെ ഇറ്റാലിയന്‍ സുരക്ഷാ ഉദ്യോഗസ്ഥർ വംശീയമായി അധിക്ഷേപിച്ചെന്ന് ആരോപണം. ഇറ്റലിയില്‍ ഇന്‍േറണ്‍ഷിപ് ചെയ്യുന്ന ഐ.ഐ.ടി മുംബൈ, ഐ.ഐ.ടി ഡല്‍ഹി എന്നിവിടങ്ങളിലെ ഉദയ് കുസുപതി, അക്ഷിത് ഗോയല്‍, ദീപക് ഭട്ട്, എന്നീ സയന്‍സ് വിദ്യാര്‍ഥികള്‍ക്കാണ് വംശീയാധിക്ഷേപം നേരിടേണ്ടി വന്നത്.
വടക്കൻ ഇറ്റലിയിലെ വെന്റിമിഗ് ലിയ റെയില്‍വെ സ്റ്റേഷനില്‍ നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥികളുടെ ഐഡന്റിറ്റി കാര്‍ഡ് അധികൃതര്‍ കൈക്കലാക്കുകയും വംശീയ വിവേചനത്തോടെ പെരുമാറുകയും ചെയ്തെന്നാണ് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നത്. തുടർന്ന് ഇവർ സംഭവം വിശദീകരിച്ച് ഇറ്റലിയിലെ ഭാരത എംബസിക്ക് കത്ത് എഴുതുകയും ചെയ്തു.
അതേ സമയം ഇന്‍സൈറ്റ് മാഗസിന് എഡിറ്റര്‍ ശ്രീ രംഗ് ജാവ്ദേക്കർ നടപടിക്കെതിരെ രംഗത്തെത്തി. ഇറ്റാലിയൻ ഉദ്യോഗസ്ഥർ വിദ്യാര്‍ത്ഥികളോട് ഇംഗ്ലീഷ് ഭാഷയിലല്ല സംസാരിച്ചതെന്നും വിദ്യാര്‍ഥികള്‍ പാസ്പോര്ട് നല്‍കിയിട്ടും അവര്‍ സ്വീകരിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബുധനാഴ്ച രാവിലെ വിദ്യാര്‍ഥികള്‍ ഫ്രാന്‍സിലേക്ക് പോകും.
സിറിയൻ അഭയാർത്ഥികളെ ദിനം പ്രതി സ്വീകരിക്കുന്ന ഇറ്റലിക്കാർ വംശീയ വാദികളല്ലെന്ന് ഇറ്റാലിയൻ കോൺസൽ ജനറൽ യൂഗോ സിയര്ലാറ്റനി സംഭത്തിനു ശേഷം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: