പട്ന: ബിഹാറില്‍ കൂട്ടകോപ്പിയടി നടന്ന പരീക്ഷയില്‍ ആദ്യ പത്ത് റാങ്ക് നേടിയവര്‍ക്ക് വീണ്ടും പരീക്ഷ നടത്താന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. പരീക്ഷയില്‍ ആദ്യ പത്ത് റാങ്കുകള്‍ നേടിയ കുട്ടികളുമായി പ്രാദേശിക ചാനല്‍ നടത്തിയ അഭിമുഖത്തില്‍ കോപ്പിയടി നടന്നെന്ന് സംശയാതീതമായി തെളിഞ്ഞ സാഹചര്യത്തിലാണ് വീണ്ടും പരീക്ഷ നടത്താൻ വിദ്യാഭ്യാസമന്ത്രി അശോക് ചൗധരി ഉത്തരവിട്ടത്.
പ്രാദേശിക വാർത്ത ചാനൽ നടത്തിയ അഭിമുഖത്തിൽ പ്ലസ്ടു ഹുമാനറ്റീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ റൂബി റായ്യോട് പൊളിറ്റിക്കല്‍ സയന്‍സിനെ കുറിച്ച് ചോദിച്ചപ്പോള്‍ പാചകം പഠിപ്പിക്കുന്ന വിഷയമെന്നായിരുന്നു മറുപടി. വെള്ളവും H2O യും തമ്മിലുള്ള ബന്ധമെന്തെന്ന് സയന്‍സില്‍ ഒന്നാം റാങ്ക് നേടിയ വിദ്യാര്‍ഥിക്ക് അറിയില്ലായിരുന്നു. ഈ സാഹചര്യത്തിലാണ് 15 ലക്ഷം കുട്ടികള്‍ എഴുതിയ പരീക്ഷ ആദ്യറാങ്കുകാര്ക്ക് വേണ്ടി വീണ്ടും നടത്തുമെന്ന് വ്യക്തമാക്കിയത്.
ബിഹാറില്‍ കഴിഞ്ഞവര്‍ഷം നടത്തിയ പത്താംക്ളാസ് ബോര്‍ഡ് പരീക്ഷയില്‍ കൂട്ടകോപ്പിയടി നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ അന്തരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: