ചരിത്രത്താളുകളില്‍ ഇടം നേടി കീഴാടി പള്ളയ് സന്ധായ് പുദൂര്‍ എന്ന ശിവഗംഗയിലെ കൊച്ചു ഗ്രാമം. പുരവസ്തു വകുപ്പ് നടത്തിയ പരിശോധനയില്‍ പ്രാചീന കാലത്തെ നിരവധി വസ്തുക്കള്‍ കണ്ടെത്തിയതോടെയാണ് ഇവിടം ശ്രദ്ധിക്കപ്പെടുന്നത്.
തുടര്‍ന്ന് കൂടുതല്‍ കണ്ടെത്തലുകള്‍ക്കായി ശിവഗംഗിയിലെ ഈ ഗ്രാമം ഇപ്പോള്‍ പുരാവസ്തു വകുപ്പ് ഏറ്റെടുത്ത് ഖനനം നടത്തുകയാണ്. 80 ഏക്കര്‍ വരുന്ന സ്വകാര്യ കൃഷിയിടത്തില്‍ 3.5 കിലോമീറ്റര്‍ ചുറ്റള്ളവിലാണ് ഖനനം നടത്തുന്നതെന്ന് പുരാവസ്തു വകുപ്പ് വ്യക്തമാക്കി. കണ്ടെത്തലുകള്‍ക്കായി കിടങ്ങിന് സമാനമായ 53 കുഴികളാണ് ഇവിടെ കുഴിച്ചിരിക്കുന്നത്. ഇത് ഹാരപ്പ- മോഹന്ജദാരോ സംസ്ക്കാരത്തെ ഓര്‍മ്മിപ്പിക്കുന്നു.
2500 വര്‍ഷത്തോളം പഴക്കം വരുന്ന വസ്തുക്കളാണ് ഇവിടെ നിന്ന് കണ്ടെടുത്തത്. ഇത്തരത്തില്‍ ഏകദേശം 3000ത്തോളം പുരാവസ്തുക്കളാണ് ഇതുവരെയായി ഇവിടെ നിന്ന് കണ്ടെടുത്തത്. ഇതോടെ തെക്കന്‍ മേഖലയിലെ ‘ഹാരപ്പ’യായി മാറുകയാണ് ഈ ഗ്രാമം.
2015 ഫെബ്രുവരിയിലാണ് ഖനനം ആരംഭിക്കുന്നത്. ഖനനത്തിന്റെ രണ്ടാം ഘട്ടം ജനുവരിയില്‍ ആരംഭിച്ചു. ഈ വര്‍ഷം സപ്തംബര്‍ വരെ ഖനനം തുടരും. പൊതുജനങ്ങള്‍ക്കായി സ്ഥലം തുറന്നു കൊടുത്തിട്ടുണ്ട്.
കൂടുതല്‍ ചിത്രങ്ങളിലൂടെ:-
പ്രതികരിക്കാൻ ഇവിടെ എഴുതുക: