ലണ്ടന്‍: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയുടെ സ്വയം പ്രഖ്യാപിത തലവന്‍ അബുബക്കര്‍ അല്‍ ബാഗ്ദാദിക്ക് വ്യോമാക്രമണത്തില്‍ പരിക്കേറ്റതായി റിപ്പോര്‍ട്ട്. വ്യാഴാഴ്ച നിനവെ പ്രവിശ്യയിലായിരുന്നു സംഭവം.
നിനവെയില്നിന്നും 65 കിലോ മീറ്റര്‍ പടിഞ്ഞാറ് ഇറാക്കിന്റെയും സിറിയയുടെയും അതിര്‍ത്തിയിലായിരുന്നു ആക്രമണം നടന്നത്. ബാഗ്ദാദിയുടെ വാഹന വ്യൂഹത്തിനു നേര്‍ക്കാണ് ആക്രമണം ഉണ്ടായത്. ഇദ്ദേഹത്തിനൊപ്പം ഐഎസിന്റെ മറ്റ് ഉന്നത നേതാക്കളുമുണ്ടായിരുന്നു. ഇവര്‍ക്കും പരിക്കേറ്റു.
രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സഖ്യകക്ഷി സേനയാണ് വ്യോമാക്രമണം നടത്തിയത്. ബാഗ്ദാദിയും സംഘവും സിറിയയില്‍നിന്നും ഇറാക്കിലേക്ക് വരികയായിരുന്നു. ഇറാഖിലെവാര്ത്താ ചാനലായ അല്‍ സുമരിയയും വാര്‍ത്ത സ്ഥിരീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: