ന്യൂദൽഹി: ഭാരത എയർഫോഴ്സിന്റെ മിഗ്-27 വിമാനം തകർന്ന് വീണു.ജോധ്പുരിലെ എയർഫോഴ്സ് ആസ്ഥാനത്ത് നിന്നും 5 കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിലാണ് വിമാനം തകർന്ന് വീണത്. അപകടത്തിൽ പൈലറ്റുമാർക്ക് പരിക്കുകൾ ഏറ്റിട്ടില്ല.
വിമാനം വീണ് പതിച്ച് രണ്ട് വീടുകൾ പൂർണമായും തകർന്ന് പോയി. സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോർട്ട് ഹാജരാക്കാൻ കോടതി ഉത്തരവിട്ടു. വിമാനം പറന്നുയർന്ന ഉടനെ തകർന്നു വീഴുകയായിരുന്നു എന്നാണ് പ്രദേശിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: