സ്വാതന്ത്ര്യ സമര സേനാനികളെയും ദേശീയ പ്രസ്ഥാനങ്ങളെയും നിശിതമായി വിമര്‍ശിക്കുകയും അപഹസിക്കുകയും ചെയ്യുക എന്നത് സ്വാതന്ത്ര്യ സമര കാലഘട്ടത്തില്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പതിവായിരുന്നു . മഹാത്മാ ഗാന്ധിയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും നേതാജിയുമെല്ലാം ഇങ്ങനെ അപഹസിക്കപ്പെട്ടവരില്‍ പെടും.
‘അധോഗതിക്കു കാരണക്കാരായ കുരുടന്മാരായ മിശിഹാക്കള്‍ ‘ എന്നാണ് ഗാന്ധിജിയെയും നേതാജിയെയും കമ്മ്യൂണിസ്റ്റുകള്‍ വിശേഷിപ്പിച്ചത്. ക്വിറ്റ് ഇന്ത്യാ സമരമാവട്ടെ ‘ബൗദ്ധിക പാപ്പരത്ത’വും ! ‘കോണ്‍ഗ്രസ് വര്‍്ക്കിംഗ് കമ്മിറ്റിയുടെ 9 ദിവസത്തെ പ്രയത്ന ശേഷമുള്ള ഗര്‍ഭമലസിപ്പിക്കല്‍ ‘എന്നാണു നീണ്ട 9 ദിവസത്തെ സമ്മേളനത്തിന് ശേഷം ഐഎന്‍സി വര്‍ക്കിംഗ് കമ്മിറ്റി പാസാക്കിയ ക്വിറ്റ് ഇന്ത്യാ പ്രമേയത്തെ പാര്‍ട്ടി മുഖപത്രമായ ‘പീപ്പിള്‍സ് വാര് ‘ വിശേഷിപ്പിച്ചത് കമ്മ്യൂണിസ്റ്റ് കടന്നാക്രമണത്തില്‍ ഭയചകിതനായി മഹാത്മാഗാന്ധിയുടെ ഉദര സഞ്ചിയിലേക്ക് ഓടിയൊളിക്കുന്ന കങ്കാരുകുഞ്ഞായാണ് ഒരിക്കല്‍ ജയപ്രകാശ് നാരായണനെ അവര്‍ ചിത്രീകരിച്ചത്.
ഏറ്റവും കൂടുതല്‍ ആക്രമിക്കപ്പെട്ടത് പക്ഷേ ദേശാഭിമാനത്തിന്റെ സമര്‍പ്പണത്തിന്റെ പോരാട്ട വീര്യത്തിന്റെ എല്ലാം അവസാന വാക്കായ സാക്ഷാല്‍ നേതാജിയായിരുന്നു. ‘നമ്മുടെ നേതാവല്ലി ചെറ്റ ജപ്പാന്‍കാരുടെ കാല് നക്കി ‘ എന്നാണു 1943 ലെ ദേശാഭിമാനിയില്‍ ചെറുകാട് എഴുതിയത്. അദ്ദേഹത്തിനെതിരെ വാര്‍ത്തകളിലൂടെ ആഞ്ഞടിക്കുകയും കാര്‍ട്ടൂണുകളിലൂടെ അപഹാസത്തിന്റെ ശരങ്ങള്‍ തുടര്‍ച്ചയായി അയച്ചു കൊണ്ടിരിക്കുകയും ചെയ്തു പാര്‍ട്ടി . സ്വാതന്ത്ര്യ സമരം കൊടുമ്പിരികൊണ്ടിരിക്കുക്കയും നേതാജി സൂര്യ തേജസ്സോടെ ജ്വലിച്ചു കൊണ്ടിരിക്കുകയും ചെയ്തിരുന്ന ഇന്നലെകളില്‍ പാര്‍ട്ടി മുഖപത്രമായ ‘പീപ്പിള്‍സ് വാര് ‘ പ്രസിദ്ധീകരിച്ച ചില കാര്‍ട്ടൂണുകളുടെ നേര്‍ക്കാഴ്ച്ചകള്‍ ഇപ്രകാരമായിരുന്നു .
1942 ജൂലൈ 19 ലെ പീപ്പിള്‍സ് വാര് പുറത്തിറങ്ങിയത് നേതാജിയെ ജപ്പാന് പ്രധാനമന്ത്രി ഹിദേക്കി ടോജോ യെ പുറത്തു ചുമക്കുന്ന കഴുതയായി ചിത്രീകരിച്ചായിരുന്നു !
1942 സെപ്തംബര്‍ 13 ലെ പീപ്പിള്‍സ് വാര് ല്‍ നേതാജിയെ ചിത്രീകരിച്ചത് കുപ്രസിദ്ധമായ ഗീബല്‍സിയന്‍ സിദ്ധാന്തത്തിന്റെ ഉടമ ജോസഫ് ഗീബല്‍സിന്റെ വളര്‍ത്തുപട്ടിയായിട്ടായിരുന്നു.
സത്യാഗ്രഹത്തിന്റെ കുഞ്ഞാടിനെ സ്വസ്ഥനായിരിക്കുന്ന ഗാന്ധിജിയില്‍ നിന്ന് തട്ടിയെടുത്തു കൊണ്ടുപോയി അതിന്റെ ഗുണഭോക്താവായിമാറുന്ന സ്വാര്‍ഥിയും അക്രമിയുമാവുന്ന സുഭാഷ് ചന്ദ്ര ബോസാണ് 1941 ല്‍ ഒരിക്കല്‍ പാര്‍ട്ടിയുടെ Unmasked Parties and Politics നു വിഷയമായത്.
ജാപ്പനീസ് സാമ്രാജ്യത്വത്തിന്റെ വിരല്‍തുമ്പില്‍ പിടിച്ചു നീങ്ങുന്ന (നിസ്സാരനായ) കുള്ളനായിട്ടായിരുന്നു 1943 സപ്തംബര്‍ 26 ലെ പീപ്പിള്‍സ് വാറിലെ കാര്‍ട്ടൂണ്‍ നേതാജിയെ ചിത്രീകരിച്ചത്.
ജാപ്പനീസ് സാമ്രാജ്യത്വ ദുര്ഭൂതത്തിന്റെ വെറും മുഖം മൂടിയായിട്ടായിരുന്നു 1942 ആഗസ്ത് 8 ലെ കാര്‍ട്ടൂണ്‍ (പീപ്പിള്‍സ് വാര് )
1942 നവംബര്‍ 21 ന് , ജപ്പാന്‍കാര്‍ എയ്തുവിട്ടു ഭാരതത്തില്‍ പതിക്കുന്ന ബോംബായിട്ടായിരുന്നു നേതാജിയെ കമ്മ്യൂണിസ്റ്റ് മുഖപത്രം ചിത്രീകരിച്ചത് (പീപ്പിള്‍സ് വാര് ).
ഒരു കോരിത്തരിപ്പോടെ മാത്രം സാമാന്യ ബുദ്ധിയുള്ള ഏതൊരു ഭാരതീയനും ഓര്‍ക്കാന്‍ കഴിയുന്ന, ലോക ചരിത്രത്തില്‍ തന്നെ സമാനമായി മറ്റൊരാളില്ലാത്ത വിധത്തില്‍ തീവ്ര ദേശസ്നേഹിയായ നേതാജിയെ ഇത്രമാത്രം നിന്ദ്യമായ രീതിയില്‍ അപമാനിച്ചു തളര്‍ത്താനായി ശ്രമിക്കാന്‍ കമ്മ്യൂണിസ്റ്റുകള്‍ക്കല്ലാതെ മറ്റാര്‍ക്കാണ് സാധിക്കുക?
തങ്ങളുടെ രാഷ്ട്രീയ എതിരാളികളെ സിദ്ധാന്തങ്ങളിലൂടെ ബൗദ്ധികമായും ക്രിയാത്മകമായും പ്രതിരോധിക്കുന്നതില്‍ പരാജയപ്പെട്ട് നിന്ദ്യമായ പരിഹാസത്തിലൂടെ അവരെ തളര്‍ത്താന്‍ ശ്രമിക്കുന്ന ജനിതക വൈകല്യം തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ടു. അതുതന്നെയാണ് ആധുനിക കാലത്തെ പാര്‍ട്ടി ജിഹ്വയായ കൈരളിയുടെ തള്ള് മോദിയിലേക്കും സാമൂഹിക മാദ്ധ്യമങ്ങളിലെ സഖാക്കളുടെ അമിട്ട് ഷാജിയിലെക്കും എത്തി നില്‍ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: