ന്യൂദല്‍ഹി: ഭാരതത്തിലെ സ്കൂൾ വിദ്യാഭ്യാസത്തിന് കൂടുതൽ ശോഭ നൽകാൻ കേന്ദ്ര സർക്കാൻ വിദ്യാഞ്ജലി പദ്ധതി രൂപികരിച്ചു. സ്കൂൾ വിദ്യാർത്ഥികളുടെ പഠനേതര പ്രവർത്തനങ്ങൾ മികച്ചതാക്കാൻ പ്രത്യേക വാളണ്ടിയർമാരെ നിയമിക്കുന്ന പദ്ധതി ഏറെ പ്രാധാന്യമുള്ളതാണെന്ന് പദ്ധതി ഉദ്ഘാടനം ചെയ്തു കൊണ്ട് മാനവവിഭവശേഷി മന്ത്രി സ്മ്രിതി ഇറാനി അഭിപ്രായപ്പെട്ടു.
ഒന്നു മുതല്‍ എട്ടു വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കായിട്ടാണ് വിദ്യാഞ്ജലി എന്ന പേരിൽ പദ്ധതി രൂപികരിച്ചിരിക്കുന്നത്. ഇപ്പോള്‍ 21 സംസ്ഥാനങ്ങളിലായി 2200 സര്‍ക്കാര്‍ സ്കൂളുകളിലേക്കാണ് പ്രാരംഭഘട്ടത്തില്‍ വാളണ്ടിയർമാരെ നിയമിക്കാൻ ഉദ്ദേശിക്കുന്നത്. സർക്കാർ സ്കൂളുകളിലെ അദ്ധ്യാപകരുടെയും അനധ്യാപകരുടെയും കുറവ് വൻ തോതിൽ വർധിച്ച് വരുന്ന സാഹചര്യത്തിൽ പ്രതിവിധിയെന്നോണമാണ് വിദ്യാഞ്ജലി പദ്ധതി കൊണ്ട് സർക്കാർ ഉദ്ദേശിക്കുന്നത്. വരും വര്‍ഷങ്ങളില്‍ രാജ്യത്തെ എല്ലാ സ്കൂളുകളിലേക്കും പദ്ധതിവ്യാപിപ്പിക്കാനും കേന്ദ്രം ഉദ്ദേശിക്കുന്നുണ്ട്.
പ്രധാനമായും യുവാക്കൾക്ക് മുൻതൂക്കം നൽകിയാണ് പദ്ധതി രൂപികരിച്ചിട്ടുള്ളത്. ഇവർക്ക് പുറമെ വിരമിച്ച അദ്ധ്യാപകര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥര്‍, വീട്ടമ്മമാര്‍ എന്നിവർക്കും പദ്ധതിയിൽ പങ്കാളികളാകാൻ സാധിക്കുമെന്നത് ഇതിന്റെ വിശേഷതയാണ്.
യുവാക്കളെ കൂടുതലായും ആകര്‍ഷിക്കുന്ന രീതിയിലാണ് മാനവവിഭവശേഷി മന്ത്രാലയം പദ്ധതി ആരംഭിച്ചത്. ഇവര്‍ക്കുപുറമെ വിരമിച്ച അദ്ധ്യാപകര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥര്‍, വീട്ടമ്മമാര്‍ എന്നിവരേയും ഉദ്ദേശിക്കുന്നുണ്ട്. ഭാരതത്തിന് പുറത്ത് താമസിക്കുന്നവർക്കും ഇത്തരം പദ്ധതികളില്‍ അംഗമാകാന്‍ സാധിക്കുമെന്ന് മന്ത്രാലയ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
വാളണ്ടിയർമാരാകാൻ മാനദണ്ഡങ്ങൾ ഒന്നും തന്നെയില്ലെങ്കിലും നിയമനം സ്കൂളിന്റെ വിശേഷാധികാരത്തില്‍ വരുന്നതാണ്. പ്രതിനിധാനം ചെയ്യുന്ന സ്കൂളിന്റെ പ്രിന്‍സിപ്പൽ വിലയിരുത്തുകയും തുടര്‍ന്ന് അഭിമുഖം നടത്തുകയും ചെയ്താണ് വാളണ്ടിയറെ തെരഞ്ഞെടുക്കുന്നത്. പ്രത്യേകമായിട്ടുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും ആഗ്രഹിക്കുന്നവർക്ക് പദ്ധതിയിൽ വാളണ്ടിയർമാരാകാൻ സാധിക്കും.
ആസാം, ആന്ധ്ര പ്രദേശ്, ബീഹാര്‍, ഛത്തീസ്ഗഡ്, ദല്‍ഹി, ഹരിയാന, ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഗുജറാത്ത്, ഗോവ, കര്‍ണാടക, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, മദ്ധ്യപ്രദേശ് എന്നീ 21 സംസ്ഥാനങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: