പാക്കിസ്ഥാന്റെ കശ്മീര്‍ അധിനിവേശവും വിഷയത്തില്‍ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു എടുത്ത നിലപാടുകളും അതിനെ തുടര്‍ന്ന് പാക് അധിനിവേശ കശ്മീരിന്റെ പിറവിയും കശ്മീരിന്റെ നല്ലൊരു ഭാഗം ഭാരതത്തിനു നഷ്ടപ്പെടുന്നതും പലര്‍ക്കും അറിയാമായിരിക്കും. എന്നാല്‍ 1950 ല്‍ തിബത്തില്‍ ചൈനയുടെ അധിനിവേശ സമയത്ത് അദ്ദേഹവും പരിവാരങ്ങളും ഭാരതത്തിലെ ജനതയെ എപ്രകാരമാണ് തെറ്റുധരിപ്പിച്ചത് എന്നും അന്ന് അവര്‍ എടുത്ത കാപട്യം നിറഞ്ഞതും വിഡ്ഢിത്തപരവുമായ നിലപാടുകള്‍ എങ്ങനെയാണ് ചൈനയെ സഹായിച്ചതെന്നും തിബത്ത് എന്നസ്വതന്ത്ര രാജ്യത്തെ ഭൂപടത്തില്‍ നിന്ന് അപ്രത്യക്ഷമാക്കിയത് എന്നും ഭാരതത്തിന്റെ താത്പര്യങ്ങള്‍ ഹനിക്കപ്പെട്ടത് എന്നും ഇന്നും തീരാത്ത പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കിയത് എന്നുമൊക്കെ അറിയാമോ?
ഭാരതത്തിലെ ജനത ഒരിക്കലും അറിയാതിരിക്കാന്‍ നെഹ്രുവും പരിവാരങ്ങളും മൂടിവച്ച ആ ചരിത്രം ഇങ്ങനെ..
ആദ്യം തിബത്തിന്റെ ചരിത്രം
തിബത്ത് ഭാരതത്തിന്റെ വടക്കുള്ള ഹിമാലയരാജ്യം. ചരിത്രത്തിലൊട്ടുമിക്കവാറും കാലം സ്വതന്ത്രരാജ്യമായി നിലനിന്നിരുന്ന രാജ്യമാണ്. ഏഷ്യാ ഭൂഖണ്ഡത്തില്‍ നാലുവശത്തും പര്‍വതങ്ങളാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന 25 ലക്ഷം ച.കി.മീ വിസ്തീര്‍ണമുള്ള തിബത്ത് സമുദ്രനിരപ്പില്‍നിന്ന് 4880 മീറ്റര്‍ (ശരാശരി 16000 അടി) ഉയരത്തിലാണ് കിടക്കുന്നത്. അതുകൊണ്ട് ലോകത്തിന്റെ മേല്‍ക്കൂരയെന്ന് തിബെത്തിനെ വിശേഷിപ്പിയ്ക്കാറുണ്ട്. മഞ്ഞുനിറഞ്ഞ കൊടുമുടികളും കാറ്റ് ആഞ്ഞടിയ്ക്കുന്ന പീഠഭൂമികളും അടങ്ങിയ തിബത്തിന്റെ തെക്ക് ഹിമാലയ പര്‍വതവും വടക്ക് കുന്‍ലുന്‍ പര്‍വതനിരകളുമാണ്.
60 ലക്ഷം തിബത്ത്കാരുടെ ജന്മഭൂമിയാണ് ഈ രാജ്യം. സ്വര്‍ഗം എന്ന അര്‍ത്ഥം വരുന്ന ത്രിവിഷ്ടപം എന്നസംസ്കൃത വാക്കില്‍നിന്നാണ് തിബത്ത് എന്ന പേരുണ്ടായത്. സുകൃതികള്‍ വസിയ്ക്കുന്ന ഇടം എന്ന അര്‍ത്ഥത്തില്‍ സ്വര്‍ഗഭൂമി എന്നിതിനെവിളിച്ചുവന്നു.ഇന്ത്യക്കാരുടെ ഏറ്റവും പ്രധാനപ്പെട്ട തീര്‍ത്ഥാടന സ്ഥലമായ അതായത് പുണ്യസ്ഥലമായ കൈലാസവും മാനസസരോവരവും (മാനസസരസ്സ്)തിബത്തിലാണ്. പരമേശ്വരനായ ശിവന് കൈലാസത്തിലാണ് വസിയ്ക്കുന്നതെന്ന് വിശ്വസിയ്ക്കപ്പെടുന്നു. മാനസസരസ്സിലാണ് മനുഷ്യോല്പത്തിയുണ്ടായതെന്നും വിശ്വസിയ്ക്കപ്പെടുന്നു. ലോകത്തിലൊരുരാജ്യവും അവരുടെ ദൈവത്തിന്റ ഇരിപ്പിടം വിദേശത്താക്കുകയില്ലെന്നതുകൊണ്ട് തിബത്തിനെ പുരാതനഇന്ത്യയുടെ ഭാഗമയികാണണമെന്നും ചൈനക്കാരുടെയല്ലെന്നും ഡോ. റാം മനോഹര്‍ ലോഹിയ അഭിപ്രായപ്പെട്ടിരുന്നു.
1950 എഷ്യയെയും ഒരു പക്ഷെ ലോകത്തെ തന്നെയും പിടിച്ചു കുലുക്കിയത് രണ്ടു സംഭവങ്ങള്‍ കൊണ്ടായിരിക്കും. അവയാകട്ടെ കൊറിയന്‍ യുദ്ധത്തിലെ ചൈനയുടെ ഇടപെടലും പിന്നെ തിബത്തിലെ അവരുടെ അധിനിവേശവും ആയിരുന്നു. യഥാര്‍ത്ഥത്തില്‍ ഭാരതത്തിന്റെ പ്രധാനമന്ത്രി എന്ന നിലയില്‍ കൊറിയന്‍ വിഷയം ആ രാജ്യക്കാര്‍ക്കും പിന്നെ തത്പര കക്ഷികള്‍ക്കും വിട്ടു കൊടുത്തു തൊട്ടടുത്ത് ഭാരതവുമായി അതിര്‍ത്തി പങ്കിടുന്ന, തിബത്ത് എന്ന പ്രദേശത്ത് നടന്ന ചൈനയുടെ അധിനിവേശത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു നെഹ്റു ചെയ്യേണ്ടിയിരുന്നത് . പക്ഷെ ലോക നേതാവാകാന്‍ കൊതിച്ചു നടന്ന അദ്ദേഹം ചെയ്തതാവട്ടെ അതിന്റെ നേര് വിപരീതവും ….
ചൈന , തിബത്തില്‍ തങ്ങളുടെ അധിനിവേശം 1950 ഒക്ടോബര്‍ 25 ന് ലോകത്തോട് വിളംബരം ചെയ്തു. തിബത്തിന്റെ പ്രതിനിധികളുമായി സമാധാന പരമായ ചര്‍ച്ചയിലൂടെ ആ രാജ്യവുമായുള്ള പ്രശ്നങ്ങള്‍ ചൈന പരിഹരിക്കും എന്നായിരുന്നു ചൈനയുടെ വിദേശകാര്യ മന്ത്രാലയം തന്നെ ധരിപ്പിച്ചിരുന്നത് എന്നായിരുന്നു ഇതറിഞ്ഞ നെഹ്രുവിന്റെ പ്രതികരണം. എന്നാല്‍ ഇത് പച്ച ക്കള്ളമായിരുന്നു . ചൈനീസ് കമ്മ്യൂണിസ്റ്റുകള്‍ തിബത്തില്‍ അധിനിവേശം നടത്തും എന്ന് നെഹ്രുവിന് നേരത്തെ തന്നെ അറിയാമായിരുന്നു.ഈ അധിനിവേശത്തിന് ഒരു വര്‍ഷം മുമ്പുതന്നെ , ചൈന , തിബത്തില്‍ അധിനിവേശം നടത്തും എന്ന് നെഹ്രുതന്നെ എഴുതിയിരുന്നു !
ചൈന ഒരിക്കലും തിബത്ത് കയ്യടക്കാനുള്ള തങ്ങളുടെ ആഗ്രഹം മറച്ചു വച്ചിരുന്നില്ല.
യഥാര്‍ത്ഥത്തില്‍, വിരുദ്ധങ്ങളായ സൂചനകള്‍ നല്കി അദ്ദേഹം ചൈനയെ തിബത്തില്‍ അധിനിവേശത്തിന് പ്രേരിപ്പിക്കുകയായിരുന്നു . നിര്‍ഭാഗ്യവശാല്‍ , തൊട്ടടുത്ത് കിടക്കുന്ന സുഹൃത്ത് രാജ്യത്തില്‍ മഞ്ഞ ഭീമനായ ചൈന അധിനിവേശം നടത്തുന്നതും അത് തന്റെ രാജ്യത്തിന് എക്കാലത്തേക്കും വലിയ ഭീഷണിയായി മാറുന്നതും ഒന്നുമായിരുന്നില്ല ഇന്ത്യന്‍ പ്രധാന മന്ത്രിയുടെ വേവലാതി മറിച്ച്, ചൈനക്ക് ഐക്യരാഷ്ട്ര സുരക്ഷാ സമിതിയില്‍ സ്ഥിരാംഗത്വം നേടിക്കൊടുക്കുക എന്നതായിരുന്നു. ! ഒരുവേള ചൈനയെ പാശ്ചാത്യ ശക്തികള്‍ അംഗീകരിക്കാതിരിക്കുന്നതില്‍ പ്രതിഷേധിച്ച് ഇന്ത്യക്ക് ഐക്യ രാഷ്ട്ര സഭയില്‍ സ്ഥിരാംഗത്വത്തിനുള്ള അവസരം പുറം കാല്കൊണ്ട് തട്ടി തെറുപ്പിക്കുക കൂടി ചെയ്തു അദ്ദേഹം!
യഥാ രാജാ തഥാ പ്രജാ എന്ന് പറഞ്ഞ പോലെ , പ്രധാനമന്ത്രിയുടെത് പോലെതന്നെ ഒരുപക്ഷെ അതിനെ ക്കാള്‍ കേമമായിരുന്നു അദ്ദേഹത്തിന്റെ പരിവാരങ്ങളുടെ നിലപാടുകള്‍. നെഹ്രുവില്‍ അക്കാലത്ത് വലിയ സ്വാധീനം ചെലുത്തിയിരുന്ന രണ്ടു വ്യക്തികള്‍ , വി കെ കൃഷ്ണ മേനോനും കെ എം പണിക്കരും ചൈനയ്ക്കു വേണ്ടി വിടുപണി ചെയ്യുന്നതില്‍ മത്സരിച്ചു. തിബത്തില്‍ ചൈനയുടെ കടന്നുകയറ്റത്തെ കുറിച്ച് ഉറപ്പില്ലെന്നും മാത്രവുമല്ല വിഷയത്തില്‍ ഭാരതം ഇടപെടുന്നതും അതിനെ ലോക ശ്രദ്ധയില്‍ കൊണ്ടുവരുന്നതും ചൈനയ്ക്കു ഐക്യരാഷ്ട്ര സുരക്ഷാ സമിതിയില്‍ സ്ഥിരാംഗത്വത്തിനായി ഭാരതം നടത്തുന്ന ശ്രമങ്ങളില്‍ കരി നിഴല്‍ വീഴ്ത്തും എന്നുമായിരുന്നു ചൈനയിലെ അന്നത്തെ ഇന്ത്യന്‍ അംബാസഡര്‍ ആയിരുന്ന കെ എം പണിക്കരുടെ അഭിപ്രായം ! ഒരുവേള , ചൈനയുടെ വക്താവായി തരം താഴുക വരെ ചെയ്തു പണിക്കര്‍ !
പണിക്കര്‍ , ചൈനയുടെ ചെയ്തികള്‍ക്ക് ന്യായീകരണം കണ്ടെത്താന്‍ വല്ലാതെ വിഷമിക്കുന്നു എന്നുവരെ ഒരിക്കല്‍ സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേല്‍ തുറന്നടിച്ചു.
മറു വശത്ത് മാവോയാവട്ടെ , ഹിന്ദി ചീനി ഭായി ഭായി എന്ന നെഹ്രുവിന്റെ മുദ്രാവാക്യത്തെ അവജ്ഞയോടെ തള്ളിക്കളഞ്ഞു . അയാള്‍ക്ക് ഇന്ത്യന്‍ സമാധാന ശ്രമങ്ങളെയും നേതാക്കളെയും പുഛമായിരുന്നു. തന്നെ നിവര്‍ന്നുനിന്ന് എതിര്‍ക്കുന്നവനെ മാത്രമേ മാവോ എന്നും ബഹുമാനിചിരുന്നുള്ളൂ , തന്റെ മുന്പില് കുനിഞ്ഞു നിന്ന് ബഹുമാനിക്കുന്നവനെയോ യാചിക്കുന്നവനെയോ അല്ല.
ലോകം മുഴുവന്‍ തിബത്ത് വിഷയത്തില്‍ ഇടപെടുന്നതിനു ഭാരതത്തെ ഉറ്റുനോക്കിക്കൊണ്ടിരിക്കുകയായിരുന്നു. അതിന്റെ പ്രതിഫലനമായി വളരെ സ്വാധീന ശക്തിയുള്ള ദി ഇക്കണോമിസ്റ്റ് പത്രം ഇങ്ങനെ എഴുതി.
‘തിബത്തിന് തീര്‍ച്ചയായും സ്വതന്ത്ര രാജ്യമായി നില നില്‍ക്കുന്നതിനുള്ള അവകാശം ഉണ്ട്. പക്ഷെ വിഷയത്തില്‍ മുന്‍കയ്യെടുക്കേണ്ടത് ഭാരതമാണ്. അവര്‍ക്കും ചൈനക്കും ഇടക്കുള്ള ഒരു സ്വതന്ത്ര രാജ്യമായി തിബത്ത്നി ലനില്ക്കണം എന്ന് അവര്‍ ആഗ്രഹിച്ചാല്‍ തീര്‍ച്ചയായും അമേരിക്കയും ബ്രിട്ടനും അവര്‍ക്കൊപ്പം ഉണ്ടായിരിക്കുക തന്നെ ചെയ്യും. ‘
പട്ടേല്‍ ഇതേ അഭിപ്രായക്കാരനായിരുന്നു. അദ്ദേഹം നെഹ്രുവിന് തുറന്നെഴുതി ‘ നമ്മള്, ചൈനക്കാരെ സൗഹൃദത്തോടെ വീക്ഷിക്കുന്നുണ്ടെങ്കില്‍ പക്ഷെ തിരിച്ച് അവരങ്ങനെ ചെയ്യുന്നില്ല.’ സ്വതന്ത്രവും സമാധാന പരവുമായ തിബത്ത് ഭാരതത്തിന് എന്തുകൊണ്ട് അത്യാവശ്യാമാണ് എന്നും അദ്ദേഹം ആ കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ഈ കത്തെഴുതി കൃത്യം രണ്ടു ദിവസത്തിന് ശേഷം പട്ടേല്‍ ദില്ലിയില്‍ ഇങ്ങനെ പ്രഖ്യാപിച്ചു ‘ ഈ കലിയുഗത്തില്‍ നാം അഹിംസക്ക് മറുപടിയായി അഹിംസതന്നെ തിരിച്ചു നല്‍കണം. എന്നാല്‍ ആരെങ്കിലും തങ്ങളില്‍ ബലപ്രയോഗം നടത്താനോ തങ്ങളുടെ ശൗര്യം പ്രദര്ഷിപ്പിക്കാനൊ തുനിഞ്ഞാല്‍ , നമ്മള് തീര്‍ച്ചയായും സൈനീകമായി തിരിച്ചടിക്കുകയും വേണം.’ ..
തിബറ്റില്‍ തീര്‍ച്ചയായും ഭാരതം ഇടപെടണം എന്നും വേണ്ടിവന്നാല്‍ സൈനീക നീക്കത്തിലൂടെ തന്നെ അവിടെനിന്ന് ചൈനയെ തുരത്തണം എന്നുമുള്ള പക്ഷക്കാരനായിരുന്നു പട്ടേല്‍.
ചൈന അന്നത്തെ സ്ഥിതിയില്‍ ദുര്‍ബ്ബലവും ഭേദ്യവുമായിരുന്നു എന്നായിരുന്നു പട്ടേല്‍ വിലയിരുത്തിയത്. മുഴുവന്‍ ശ്രദ്ധയും വിഭവങ്ങളും കൊറിയയിലും തായ് വാനിലും ആവശ്യമായിരുന്നതിനാല്‍ തിബത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ചൈനക്ക് കഴിയില്ല എന്നായിരുന്നു പട്ടേലിന്റെ വാദം. ചൈനയാകട്ടെ അന്ന് അണ്വായുധശക്തി നേടിയിട്ടുമില്ലായിരുന്നു . അതുകൊണ്ടൊക്കെ തന്നെ ഒരു സൈനീക നീക്കത്തിലൂടെ തിബത്തിനെ സ്വതന്ത്രമാക്കണം എന്നായിരുന്നു പട്ടേല്‍ വാദിച്ചത്. പക്ഷെ നെഹ്രുവാകട്ടെ പട്ടേലിന്റെ വാക്കുകളെ മുഖവിലക്കെടുക്കാന്‍ തയ്യാറായില്ല. ചുരുക്കി പറഞ്ഞാല്‍ , തിബത്തിലെ ചൈനീസ് അധിനിവേശത്തില്‍ ഇടപെടാനും , സാമ്രാജ്യ വത്കരണത്തിന്റെ ദുരനുഭവം ആവോളം സഹിച്ച പാരമ്പര്യമുള്ള രാജ്യമെന്ന നിലയിലുള്ള മേല്ക്കയ്യുമായി വിഷയം സമാധാനപരമായി പരിഹരിക്കാനും ഉണ്ടായിരുന്ന അവസരങ്ങള്‍ നെഹ്റു കളഞ്ഞു കുളിച്ചു.
ഒരു പക്ഷെ ഭാരതത്തിന്റെ തലവിധി തന്നെ മാറ്റി മറിക്കാന്‍ സാധിക്കുമായിരുന്ന ആ അവസരത്തെ തന്റെ കാപട്യത്തിലൂടെ , മണ്ടന്‍ നിലപാടുകളിലൂടെ നെഹ്റു നഷ്ടപ്പെടുത്തി. അഥവാ അദ്ദേഹത്തിന്റെ തീരുമാനം മറിച്ചായിരുന്നെങ്കില്‍ ഭാരതം തീര്‍ച്ചയായും പ്രവിശ്യയിലെ കരുത്തന്മാരായി മാറിയേനെ . നമ്മുടെ അതിര്‍ത്തികള്‍ കൂടുതല്‍ സുരക്ഷിതവും. പാക് അധിനിവേശ കാശ്മീരില്‍ പില്ക്കാലത്ത് അദ്ദേഹം എടുത്ത അബദ്ധ ജടിലമായ യാതൊരു നിലപാടാണോ ഇന്ന് പാക് അധിനിവേശ കാശ്മീരിനെ പാകിസ്ഥാന്റെ അധിനിവേശത്തില്‍ ഇരിക്കുന്നതിനു കാരണമായത്, ആ ചരിത്രപരമായ തന്റെ തന്നെ മണ്ടത്തരത്തെ തിബത്ത് വിഷയത്തില്‍ എടുത്ത അതിലും വലിയ മണ്ടന്‍ നിലപാടുകളിലൂടെ ചെറുതാക്കിക്കളഞ്ഞു നെഹ്റു….
1959 മാര്‍ച്ച് 17ന് തിബെത്തിന്റെ രാഷ്ട്രീയ അധികാരിയായ ദലൈ ലാമ അഞ്ഞൂറോളം ഉറ്റ സഹപ്രവര്‍ത്തകരോടൊപ്പം രാജ്യത്തുനിന്ന് പാലായനം ചെയ്യാന്‍ നിര്‍ബന്ധിതനായി. ഇന്ത്യ ദലൈ ലാമയ്ക്കും സംഘത്തിനും രാഷ്ട്രീയ അഭയം നല്‍കുകയും പ്രവാസി സര്‍ക്കാരിന്റെ ആസ്ഥാനമായി ഹിമാചല്‍ പ്രദേശ് സംസ്ഥാനത്തെ ധര്‍മശാല എന്നസ്ഥലം അനുവദിയ്ക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: