പാരീസിലെ ഇവയെന്ന പത്ത് വയസുകാരിയെ കുറിച്ച് നമ്മളെല്ലാം അറിഞ്ഞിരിക്കേണ്ടതുണ്ട്. അങ്ങനെ പറയാന്‍ കാരണമുണ്ട്. അത്രത്തോളം ബുദ്ധിമതിയാണ് ഈ കൊച്ചു മിടുക്കി.
പഠിക്കാന്‍ മിടുക്കിയാണ് ഇവ. അതോടോപ്പം ഈ കൊച്ചു പ്രായത്തില്‍ തന്നെ റോബോട്ടുകളെ നിര്‍മ്മിക്കാനും വൈഭവം. അത്തരത്തിലുള്ള പെണ്‍കുട്ടിയെ കുറിച്ച് തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ടതല്ലെ…
കൊച്ചു പ്രായമാണ്. എങ്കിലും അവളുടെ ചിന്തകള്‍ക്ക് കടിഞ്ഞാണില്ല. അതുകൊണ്ട് തന്നെയാണ് അവള്‍ക്ക് പാരീസിലെ തെരവുകളെല്ലാം ദു:ഖത്തിലാണെന്ന് ചിന്തിക്കാന്‍ കഴിഞ്ഞത്. തെരവുകളുടെ ദു:ഖത്തിന് അറുതി വരുത്തി അവിടങ്ങളില്‍ സന്തോഷം കൊണ്ടു വരുന്നതിനാണ് അവള് റോബോര്‍ട്ടുകള്‍ക്ക് രൂപ കല്‍പ്പന നല്കി തുടങ്ങിയത്. അവളുടെ വിചാരം റോബോര്‍ട്ടുകള്‍ ഈ തെരുവുകളില്‍ സന്തോഷം കൊണ്ടു വരുമെന്നാണ്.
നിഷ്കളങ്ക മനസ്സിനുടമയായ ഈ പെണ്‍കുട്ടിയുടെ പരിശ്രമങ്ങള്‍ ഇവിടം കൊണ്ട് തീരുന്നില്ല. നേരത്തെ റോബോട്ടുകള്‍ക്ക് രൂപം നല്കി തുടങ്ങിയ അവള് അതിന്റെ കോഡുകളും പഠിച്ചു തുടങ്ങിയിരിക്കുന്നു. എന്നാല്‍ അവള്‍ക്കിപ്പോഴും സങ്കടമാണ്. എന്തെന്നാല്‍ ഇപ്പോഴും അവള്‍ക്ക് നൂതന സാങ്കേതിക വിദ്യയോട് കൂടിയ റോബോര്‍ട്ടുകളെ നിര്‍മ്മിക്കാന്‍ കഴിയുന്നില്ല.
റോബോര്‍ട്ടുകളെ കുറിച്ച് കൂടുതല്‍ അറിയുന്നതിനും അതിന്റെ കോഡുകള്‍ ഗ്രഹിക്കുന്നതിനും അവള് ഫൈവ് ബൈ ഫൈവ് എന്ന സംഘടനയ്ക്ക് അപേക്ഷ അയച്ചു.
അപേക്ഷയില്‍ ഇത്രമാത്രമാണ് എഴുതിയിരിക്കുന്നത്:-‘തിമിയോ റോബേര്ട്ടുകള്ക്ക് എങ്ങനെ കോഡ് നിശ്ചയിക്കാമെന്ന പഠനം ഞാന്‍ തുടങ്ങി കഴിഞ്ഞു. എന്നാല്‍ അതിനുള്ള പരിശ്രമങ്ങളില്‍ ചില പ്രതിസന്ധികളുണ്ട്. എനിക്ക് നിങ്ങള്‍ നടത്തുന്ന കോഴ്സുകളില്‍ അവസരം വേണം. അത് എനിക്ക് സഹായകമാകും’ അപേക്ഷയില്‍ പെണ്‍കുട്ടി വ്യക്തമാക്കുന്നു.
ഫൈവ് ബൈ ഫൈവ് എന്ന സംഘടനയും പെണ്‍കുട്ടിയെ പ്രോത്സാഹിപ്പിക്കുന്നതില്‍ പിന്നോട്ട് നിന്നില്ല. പാരീസ് സമ്മര്‍ ഇനോവേഷന്‍ ഫെല്ലോഷിപ്പില്‍ ചേരാനുള്ള അനുമതി പത്രം നല്‍കിയാണ് പെണ്‍കുട്ടിയുടെ അപേക്ഷയ്ക്ക് സംഘടന മറുപടി നല്‍കിയത്. ഡോക്ടറേറ്റിന് (പിഎച്ച്ഡി) സമാനമായ ഫെല്ലോഷിപ്പാണിത്. അതാണ് ഈ കൊച്ചു മിടുക്കി കരസ്ഥമാക്കിയിരിക്കുന്നത്.
ഫെല്ലോഷിപ്പിന് പുറമേ ഫൈവ് ബൈ ഫൈവ് എന്ന സംഘടനയുടെ സ്ഥാപക പങ്കാളികളിലൊരാളായ കാറ്റ് ബൊര്ലോഗന് പെണ്‍കുട്ടിക്കായി ഫെയ്സ് ബുക്കിലൂടെ തുറന്ന കത്തെഴുതാനും മറന്നില്ല.
‘കമ്പ്യൂട്ടര്‍ സയന്‍സിലെ പിഎച്ചഡി അപേക്ഷകര്‍ക്കും ഡിസൈനര്മാര്ക്കുമുള്ള ഞങ്ങളുടെ സമ്മര്‍ ഫെല്ലോഷിപ്പ് പ്രോഗ്രാമിലേയ്ക്ക് ഇവ എന്ന പത്ത് വയസുകാരി അപേക്ഷിച്ചിരിക്കുന്നു. ഇത് നിന്റെ ദിവസമാണ്’. എന്ന ആമുഖത്തോടെയാണ് കത്ത് തുടങ്ങുന്നത്.
‘ഡിയര്‍ ഇവ, ദി ആന്‍സര്‍ ഈസ് യെസ്’ എന്ന വാചകത്തോടെയായിരുന്നു കാറ്റ് ആ കത്ത് ഷെയര്‍ ചെയ്തത്. കാറ്റിന്റെ കത്ത് 25000 ഷെയറോടുകൂടി ഫെയ്സ്ബുക്കില്‍ വൈറലാകുകയും ചെയ്തു.
ഇനി നമ്മുക്കും പ്രാര്‍ത്ഥിക്കാം… ഇവയുടെ ആഗ്രഹം പോലെ അവളുടെ റോബോര്‍ട്ടുകള്‍ക്ക് പാരീസിലെ തെരവുകളിലെ ദു:ഖമകറ്റാന്‍ കഴിയട്ടെയെന്ന്…
പ്രതികരിക്കാൻ ഇവിടെ എഴുതുക: