തൊണ്ണൂറുകളുടെ അവസാനം, കേരളത്തിൽ അതീവ ന്യൂനപക്ഷമായ ഒരു എത്നിക്-ഭാഷാ മൈനോരിറ്റി ഹിന്ദു സമുദായത്തിൽ നിന്നുള്ള അടുത്ത ഒരു സുഹൃത്തിന്റെ ബന്ധുവിനെ മുസ്ലിം പ്രണയിച്ച് കല്യാണം കഴിച്ചപ്പോഴാണ് ലൗ ജിഹാദിനെപ്പറ്റി ആദ്യം കേൾക്കുന്നത്. ആ ഭാഗങ്ങളിൽ ഇതുപോലെ ഒരു റൂമർ പരന്നിട്ടുണ്ടായിരുന്നെന്നും ഹിന്ദു പെൺകുട്ടികളെ പ്രേമിച്ച് വിവാഹം കഴിയ്ക്കാൻ, അതുവഴി മതം മാറ്റാൻ പരിശീലനം കിട്ടി മനപ്പൂർവം ഒരു പ്രവർത്തനം ചിലർ നടത്തുന്നെന്ന് അന്നേ ആൾക്കാർ പറഞ്ഞിരുന്നു.
തീർച്ചയായും ചിരിച്ച് തള്ളേണ്ട വാദമായതുകൊണ്ട് അന്നത് ചിരിച്ച് തള്ളി. ഭാഷാന്യൂനപക്ഷമായതുകൊണ്ട് മുതൽ കേരളസമൂഹത്തിൽ അധികം രാഷ്ട്രീയസ്വാധീനമോ ഒന്നുമില്ലാതെ ജീവിയ്ക്കുന്ന അവർക്ക് മലബാറിലെവിടെയെങ്ങാണ്ട് കൊണ്ട് പോയ ആ കുട്ടിയ ആദ്യമൊന്നും ട്രേസ് ചെയ്യാനായില്ല.
ഇവിടെ ഒന്നാലോചിയ്ക്കണം ലിബറലുകൾക്ക് കയറുപൊട്ടിക്കാണും. അവരെയെന്തിനു ട്രേസ് ചെയ്യുന്നു? അവർ സ്വതന്ത്രരല്ലേ? ആരേയും കെട്ടാൻ അവർക്കവകാശമില്ലേ? ഉണ്ട്. എന്നാലും മകൾ എവിടെപ്പോയെന്നെങ്കിലും ട്രേസ് ചെയ്യണമല്ലോ. ഹേബിയസ് കോർപ്പസ് കൊടുത്ത് അവസാനം കൊണ്ട് വന്ന പെൺകുട്ടി അച്ഛനമ്മമാരെ ഒന്ന് നോക്കാൻ പോലും തയ്യാറായില്ല. കോടതിയിൽ വച്ച് കാമുകനോടൊപ്പം പോകണമെന്ന് പറഞ്ഞു. മുഴുവൻ പർദയിൽ മൂടിയിരുന്നു അവൾ. കൊണ്ട് വന്നതും കൊണ്ടുപോയതുമെല്ലാം കുറേ പർദയിൽ പൊതിഞ്ഞ സ്ത്രീകളുടെ അകമ്പടിയോടെ. വലിയ മൂന്നുനാലു കാറുകളിൽ വന്നിറങ്ങി അംഗരക്ഷകരെപ്പോലെ ആ കുട്ടിയ്ക്കു ചുറ്റും അവർ നിരന്നു നിന്നു. ബേക്കറിയിൽ എടുത്തുകൊടുക്കാനായി നിന്ന പയ്യനായിരുന്നു ഈ കാമുകൻ എന്നോർക്കണം. ഇത്രയും പണവും സ്വാധീനവും അവനെവിടുന്നുണ്ടായി എന്ന് എല്ലാവരും ചോദിച്ചു. ഇതേ സമുദായത്തിൽ നിന്ന് തന്നെ ഇതേ നാട്ടിൽ നിന്ന് ഇതേ രീതിയിൽ രണ്ടാമതൊരു കുട്ടിയും ഒന്ന് രണ്ട് കൊല്ലം കഴിഞ്ഞപ്പോൾ കാമുകനോടൊപ്പം പോയി. ഹേബിയസ് കോർപ്പസ്..കോടതിയിൽ ഇതേ പാറ്റേൺ. ഇത് ഈ ഭാഷാ ന്യൂനപക്ഷമായ സമുദായത്തിൽ നിന്ന് എനിയ്ക്ക് നേരിട്ടറിയാവുന്നവരുടെ കാര്യങ്ങൾ മാത്രമാണ്.
ആദ്യ രണ്ട് കേസുകളും കോടതിയിൽ ഹാജരാക്കിയപ്പോൾ ഈ അംഗരക്ഷകരും മൂന്നുനാലു കാറുകളും ഒക്കെയുണ്ടായിരുന്നു. കുട്ടികളെ അച്ഛനമ്മമാരോട് സംസാരിയ്ക്കാൻ പോലും അനുവദിച്ചില്ല. (കോടതിയിലല്ലാതെ) അവർക്ക് സംസാരിയ്ക്കുകയും ചെയ്യണ്ടായിരുന്നു എന്നാണറിയാൻ കഴിഞ്ഞത്. ഒരു കുടുംബപ്രശ്നവുമില്ലാത്ത സാധാരണ കുടുംബങ്ങൾ, നല്ല കെട്ടുറപ്പുള്ള കുടുംബങ്ങളായിരുന്നിതെന്നോർക്കണം. ഇടത്തരക്കാർ. ഇതൊക്കെക്കഴിഞ്ഞ് കുറേക്കഴിഞ്ഞാണ് വെള്ളാപ്പള്ളി ലൗ ജിഹാദെന്ന വാക്കു പോലും പറയുന്നത്.
എന്റെ നാട്ടിലെ ചന്തയിൽ ചായക്കട നടത്തിയിരുന്ന ആളുടെ മകൾ ഈഴവ സമുദാംഗമാണ് ഇതുമാതിരി ഒരു മുസ്ലീമിനോടൊപ്പം ഒളിച്ചോടി. കുറേക്കഴിഞ്ഞ് നാട്ടിൽ അയാളുടെ കുടുംബത്തിൽ തിരികെ വന്നു. ഒരു ദിവസം ദുരൂഹ സാഹചര്യത്തിൽ ഭർതൃവീട്ടിൽ മരണപ്പെട്ടു. കേസെന്തായെന്ന് അറിയില്ല. കേസുനടത്താനും മറ്റും കഴിവുള്ളവരല്ല. അയാൾക്ക് വേറേയും ചില ഭാര്യമാരും കുടുംബവുമുണ്ടെന്ന് നാട്ടിൽ പറയുന്നു. വെളുപ്പിനു നാലരയ്ക്ക് ട്യൂഷനു പോകാൻ ബസിനു കവലയിൽ നിൽക്കുമ്പോൾ ‘അണ്ണാ ഇന്നാ ചായ‘ എന്ന് പറഞ്ഞ് എനിയ്ക്ക് ചായകൊണ്ടത്തരുന്ന ഒരു സ്കൂൾക്കുട്ടിയായേ എനിയ്ക്കവളെ ഓർക്കാനാവുന്നുള്ളൂ. ഈ നാട്ടിലെത്തന്നെ ഒരു എഞ്ചിനീയറീങ്ങ് പഠിച്ച കുട്ടി ഇതേ പാറ്റേണിൽ ഒളിച്ചോടി. വിമുക്തഭടനായ അച്ഛൻ തിരക്കിപ്പോവുന്നില്ല എന്ന് കർശനമായി തീരുമാനിച്ചതുകൊണ്ട് ഈ അംഗരക്ഷകരുടെ കഥകൾ കേൾക്കാനായില്ല.
ഇതൊന്നും സ്നേഹം കൊണ്ട് ഒരു മുസ്ലീം മതക്കാരനെ വിവാഹം ചെയ്ത് സാധാരണപോലെ മതം മാറിയോ മാറാതെയോ അയാളുടെ കുടുംബത്തിൽ ജീവിയ്ക്കുന്ന, സാധാരണ പോലെ ജീവിയ്ക്കുന്ന പെൺകുട്ടികളുടെ കാര്യമല്ല. വിവാഹം കഴിച്ചയാളുടെ കുടുംബത്തിനു പോലും നിയന്ത്രണമില്ലാതെ എവിടേയോ ഒളിത്താവളങ്ങളിൽ ആദ്യകാലങ്ങൾ കഴിയുകയും മറ്റു മുസ്ലീം സ്ത്രീകളെക്കൂട്ടല്ലാതെ പർദയിൽപ്പൊതിഞ്ഞ് വളരെയേറെ റാഡിക്കലൈസ് ചെയ്യപ്പെട്ട് കുറേ നാൾ കഴിഞ്ഞ് പൊതുസമുഹത്തിന്റെ കോർണറുകളിൽ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നവരുടെ കാര്യങ്ങളാണ്. അവരെ സപ്പോർട്ട് ചെയ്യാൻ എത്തുന്ന ഒരേ മുഖമുള്ള ചില ഗ്രൂപ്പുകളെപ്പറ്റിയും.
ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന ഒരു സീനിയർ വക്കീലാണ് സ്വകാര്യ സംഭാഷണത്തിനിടയിൽ കോടതികളിൽ ഹേബിയസ് കോർപ്പസിന്റെ വാദസമയത്ത് ഇതുപോലെ പല കാറുകളിൽ നിറയേ പർദയിട്ട സ്ത്രീകളുമായി വന്നിറങ്ങുന്ന പെൺകുട്ടികളുടെ കാര്യം വീണ്ടും പറഞ്ഞത്. ഇത് ഒരു സ്ഥിരം കാഴ്ചയാണെന്ന രീതിയിലാണദ്ദേഹം പറഞ്ഞത്. ഹിന്ദുക്കളിലും ക്രിസ്ത്യാനികളിലും പെട്ട ഇടത്തരക്കാരായ പെൺകുട്ടികളാണ് ഇതുപോലെ മതം മാറ്റപ്പെടുന്നതെന്ന് പറഞ്ഞു.
കാട്ടാക്കടയിലൊരു യുവതി ഇരുപത്തിമൂന്ന് വയസ്സു മാത്രം മതം മാറാൻ നിർബന്ധിച്ച് ഭർത്തൃവീട്ടുകാരുടെ പീഡനം സഹിയ്ക്ക വയ്യാതെ ഈയിടെ ആത്മഹത്യ ചെയ്തു. ഈയിടെ പാലക്കാട്ടെ ചെർപ്പുളശ്ശേരിയിൽ യമനിലേക്ക് കടത്തപെട്ടു എന്ന് കരുതുന്ന ചില പെൺകുട്ടികളുടെ മാതാപിതാക്കളുമായുള്ള ഇന്റർവ്യൂ നമ്മൾ ടിവിയിൽ കണ്ടു. പലരും കേസുകൊടുക്കാനോ തങ്ങളുടെ കുട്ടികൾ എവിടെയാണെന്നറിയാനോ അന്വേഷണം നടത്താൻ പോലും കഴിവില്ലാത്ത പാവങ്ങളാണ്. അവരെ സഹായിയ്ക്കാൻ ഒരു സംഘടനയുമില്ല, ആശ്രമവുമില്ല. ഈ വിഷയം തുറന്ന് പറഞ്ഞതുകൊണ്ട് മാത്രം വെള്ളാപ്പള്ളിയെ ഞാനുൾപ്പെടെയുള്ളവർ ആവശ്യത്തിനു ചീത്ത പറഞ്ഞുകഴിഞ്ഞു. കുവൈത്തിൽ ഭീകരാക്രമണം നടത്തിയവരിലൊരാൾ മുകേഷ് കുമാറാണെന്നും ഇസ്രത്ത് ജഹാന്റെ കൂടെയുണ്ടായിരുന്നത് പ്രാണേഷ് പിള്ളയായിരുന്നെന്നും നമ്മളറിഞ്ഞു.
യുകെ പോലുള്ള രാജ്യങ്ങളിലും പൊതുവേ ലിബറൽ മൂല്യങ്ങൾ സൂക്ഷിയ്ക്കുന്ന സകല രാജ്യങ്ങളിലും, സംസ്കാരങ്ങളിലും നിന്ന് ഇതുപോലെ റിക്രൂട്ടിങ്ങ് നടക്കുന്നുണ്ട്. യുകെയിലെ യൂണിവേഴ്സിറ്റികളിലും ഇത്തരം സംഘങ്ങൾ വ്യാപകമാണ്. യുകെയിലെ യൂണിവേഴ്സിറ്റികളിൽ ഇസ്ലാമിലേക്ക് ഈ രീതിയിൽത്തന്നെ മതം മാറ്റം ചെയ്യുന്നവരുടെ എണ്ണം വളരെക്കൂടുതലാണ്. പുതിയതായി ഈ രീതിയിൽ മതം മാറിയവരാണ് പലപ്പോഴും തീവ്രവാദികളുടെ കയ്യിലെ ആയുധമാകുന്നത്. അല്ലെങ്കിൽ തീവ്രവാദികളാണ് ഈ തീതിയിൽ മതം മാറ്റുന്നതെന്ന് പറയാം. ഐസിസിന്റെ യുകെയിൽ നിന്നുള്ള റിക്രൂട്ടുകളിൽ പലരും ഇങ്ങനെയുള്ളവരാണ്.
കേരളത്തിലെ പല വിദ്യാഭ്യാസസ്ഥാപനങ്ങളിലും ഇതുപോലുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഏറ്റവും പുതിയതായി ഐഎസിലേക്ക് ആൾക്കാരെ റിക്രൂട്ട് ചെയ്യുന്നുണ്ടെന്ന വാർത്തകളാണ് വരുന്നത്. പ്രതിരോധത്തിനായി ഒരു കാര്യവും ഹിന്ദു എന്ന പേരിൽ അറിയപ്പെടുന്ന സംഘടനകൾ നടത്തുന്നില്ല. ഇങ്ങനെയൊന്ന് സംഭവിച്ചുകഴിഞ്ഞാൽ ആ വീട്ടുകാരെ സഹായിയ്ക്കാൻ പോലീസോ, അവരവരുടെ സാമുദായിക സംഘടനകളോ ഹിന്ദു സംഘടനകളോ ഇല്ല. ഇനി അഥവാ അവരെന്തെങ്കിലും ചെയ്താൽത്തന്നെ അതിനെ പൗരാവകാശങ്ങളിലുള്ള കടന്നുകയറ്റമായും പ്രായപൂർത്തിയായവരുടെ സ്വാതന്ത്ര്യം കാത്തുരക്ഷിയ്ക്കേണ്ടതായും മറ്റും വ്യാഖ്യാനിച്ച് താത്വിക ഫാക്ടറികളിൽ നിന്ന് പ്രതിരോധങ്ങളെ സൃഷ്ടിയ്ക്കാനും വേണ്ടി ഇസ്ലാമിക രാഷ്ട്രീയത്തിന്റെ നീരാളിപ്പിടിത്തം സാസ്കാരികമണ്ഡലങ്ങളിലാകെ വ്യാപിച്ചിരിയ്ക്കുകയാണ്. മക്കൾ നഷ്ടപ്പെട്ട അമ്മമാരും അച്ഛന്മാരും സഹോദരങ്ങളും കോടതിമുറികൾ കയറിയിറങ്ങുന്നു. ഒന്നും രണ്ടുമൊന്നുമല്ല, ഒരുപാട് കേസുകൾ പല കോടതികളിൽ നടക്കുന്നു. ഇത്തരം കേസുകൾ വന്നാൽ മാതാപിതാക്കളുടെ പരാതികൾ പോലീസ് അവഗണിയ്ക്കുന്നു.
ഐസിസിലിലേക്ക് റിക്രൂട്ടിങ്ങ് നടത്തിയതിനെപറ്റിപോലും പോലീസിന്റെ രഹസ്യാന്വേഷണവിഭാഗത്തിന് ഒരു ചുക്കും അറിയില്ലായിരുന്നു എന്ന് വന്നാൽ പിന്നെ എന്ത് പറയാൻ?
ആർക്കും ഏത് മതവും സ്വീകരിയ്ക്കാനുള്ള സ്വാതന്ത്ര്യമൊക്കെയുണ്ട്. പക്ഷേ ഇനിയും ഹിന്ദു ക്രിസ്ത്യൻ വിഭാഗക്കാർ ഇത്തരം റിക്രൂട്ടിങ്ങ് ഏജൻസികളുടെ അഴുക്കുചാൽ രാഷ്ട്രീയം പരസ്യമായിപ്പറഞ്ഞ് അവരുടെ കുട്ടികൾ സിറിയയിൽ അവസാനിയ്ക്കണോ വേണ്ടയോ എന്ന് ആലോചിച്ചില്ലെങ്കിൽ അതിനെതിരേ നിരന്തരമായ ബോധവൽക്കരണവും പ്രചാരണപ്രവർത്തനനങ്ങളും നടത്തിയില്ലെങ്കിൽ ഐഎസിലേക്ക് പോവുന്നത് ആരുമറിയില്ല.
ഇത് കേരളത്തിലേയോ ഭാരതത്തിലേയോ മാത്രം കാര്യമല്ല. മതേതരർ എന്ന് സ്വയം അവകാശപ്പെടുന്ന ഭൂരിപക്ഷം ഇതിനെതിരേ ചെറുവിരലനക്കില്ല. കട്ടായം. അവർ വെള്ളാപ്പള്ളിയെ ചീത്തവിളിയ്ക്കാൻ ഈ അവസരം ഉപയോഗിയ്ക്കുകയേയുള്ളൂ. പറ്റിയാൽ പേനയ്ക്കൊപ്പം മറ്റു ക്രെഡിറ്റുകളും അല്ലാഹുവിനു ചാർത്തിക്കൊടുക്കുന്ന തരം വഴുവഴുത്ത വോട്ടുബാങ്കുരാഷ്ട്രീയത്തിനേ അവർക്ക് സമയമുള്ളൂ. അത്രയ്ക്ക് നമ്മുടെ സമുഹത്തിന്റെ കണ്ണിൽ മറയിടാൻ ഇസ്ലാമിക തീവ്രവാദത്തിനു കഴിഞ്ഞിരിയ്ക്കുന്നു.
ഇതിനെതിരേയൊക്കെയുള്ള ശക്തമായ പ്രതിഷേധം പൊതുധാരാ ഇസ്ലാമിൽ നിന്നാണ് വരേണ്ടത്. ഇത്രയും കാത്തു. അവർ ചെറുവിരലനക്കുന്നില്ല. പൊതുധാരാ ഇസ്ലാം ഇപ്പോഴും അവരുടെ കുറ്റങ്ങൾക്ക് മറ്റുള്ളവരെ പഴിയ്ക്കുന്നെന്ന് അഭിനയിയ്ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: