“മുസ്ലീം സമുദായത്തിൽ പെട്ട കുറെ ചെറുപ്പക്കാർ ഐഎസിൽ പോയി ചേർന്നു എന്നതിന്റെ പേരിൽ മുസ്ലീങ്ങളെല്ലാവരും തീവ്രവാദികൾ ആണെന്ന് പറയുന്നത് ശരിയല്ല” എന്നു നമ്മുടെ “ഇരട്ടച്ചങ്കുള്ള” മുഖ്യന്റെയും കേരളത്തിലെ വിശുദ്ധ അന്തോണീസ് പുണ്യവാളന്റെയും സുവിശേഷ പ്രസ്താവനകൾ കേൾക്കുകയുണ്ടായി. വളരെ ശരിയായ പ്രസ്താവന തന്നെ.
പക്ഷെ, കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളായി ടൈംസ് നൗ ചാനലിലെ StopZakirNaik എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ ഒരു സവിശേഷ സ്ഥിതി ശ്രദ്ധയിൽ പെടുകയുണ്ടായി. സക്കീർ നായക്കിനെയും അയാളുടെ തീവ്രവാദം പ്രചരിപ്പിക്കുന്ന സമാധാന ചാനലിനെയും (PEACE TV ) ഉടൻ തന്നെ നിരോധിക്കണം എന്ന ആവശ്യത്തിന്മേൽ, മുസ്ലീം സമുദായത്തിൽ പെട്ട താരതമ്യേന മിതവാദികളും സമാധാനപ്രിയരും ക്ഷമാശീലരും എന്നു വിശേഷിപ്പിക്കപ്പെടുന്ന സൂഫി വിഭാഗത്തിന്റെ വക്താവുപോലും ആ നിരോധന ആവശ്യത്തെ എതിർക്കുകയായിരുന്നു. അതായത്, ഭാരതത്തിലെ മുസ്ലീം സമുദായത്തിൽപ്പെട്ടവരിൽ തീവ്രവാദ പ്രവർത്തനങ്ങൾ ആരോപിക്കപ്പെടുമ്പോൾ ആ സമുദായത്തിലെ എല്ലാ വിഭാഗക്കാരും ഒറ്റക്കെട്ടാകും എന്നതിന്റെ സൂചനയല്ലായിരുന്നോ, അത്? “ചുട്ടു തല്ലുമ്പോൾ കൊല്ലനും കൊല്ലത്തിയും ഒന്ന്” എന്ന പഴഞ്ചൊല്ല് ഓർമ്മ വരുന്നു.
ഐഎസിൽ ചേരാൻ കേരളത്തിലെ പത്തു പതിനെട്ടു മുസ്ലീം യുവാക്കൾ, ഒറിജിനലും പുതിയതായി പരിവർത്തനം ചെയ്യപ്പെട്ടവരും ഭാരതം വിട്ടു പോയിരിക്കുന്നുവെന്ന് ഇപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുന്ന വാർത്തകൾക്കു മുൻപേ തന്നെ അത്തരം വാർത്തകൾ വന്നുകൊണ്ടിരുന്നു. 2014 ൽ നരേന്ദ്രമോദി അധികാരത്തിൽ വന്നയുടനെ ആയിരുന്നു, ഹൈദരാബാദിൽ നിന്നു 18 യുവാക്കൾ ഐഎസിൽ ചേരാൻ പോയതായി വാർത്തകൾ വന്നത്. അതിനു പുറകെ, ഭാരതത്തില്‍ നിന്നു അഞ്ച് ലക്ഷം യുവാക്കളെ ഐഎസിന് വേണ്ടി പൊരുതാൻ സജ്ജമാക്കി നിർത്തിയിട്ടുണ്ടെന്നു ഉത്തർ പ്രദേശിലെ ഒരു മുല്ല പ്രസ്താവിച്ചതായി വാർത്തകൾ ഉണ്ടായിരുന്നു. അതിനു ശേഷം, ഐഎസ് ബന്ധം ആരോപിച്ചു ഇസ്ലാമിക രാഷ്ട്രമായ യുഎഇയിൽ നിന്നു 16 മലയാളികളടക്കം 30 പേരെ ഭാരതത്തിലേക്ക് തിരിച്ചയച്ച വാർത്തയും വന്നിരുന്നു. വിചാരണയും പുനർവിചാരണയും എല്ലാം കഴിഞ്ഞു, രാജ്യത്തെ പരമോന്നത കോടതി കുറ്റക്കാരാണെന്ന് കണ്ടു വധശിക്ഷ ശരിവച്ച ശേഷം പ്രസിഡന്റിന്റെ ദയാഹർജി തിരസ്കരണത്തിനുശേഷം വീണ്ടും ഒരു പുനർവിചാരണ നടത്തി കുറ്റക്കാരാണെന്ന് കണ്ടു ശിക്ഷിച്ച, 1993 ലെ മുംബൈ സ്ഫോടനക്കേസിലെ പ്രതി യാക്കൂബ് മേമന്റെ മയ്യത്ത് നിസ്കാരത്തിനു പങ്കെടുത്തത് 10,000 ത്തിലേറെ സമാധാന മതക്കാരായിരുന്നു. രാജ്യം തലക്കു 10 ലക്ഷം രൂപ വില പറഞ്ഞിരുന്ന ഭാരതീയ സൈനികരുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട കശ്മീർ തീവ്രവാദിയുടെ മയ്യത്തിന് പങ്കെടുത്തത് 40,000 മുസ്ലിംങ്ങൾ. എന്നിട്ടും പറയുന്നു, തീവ്രവാദത്തിനു മതമില്ല എന്ന്. എന്നാൽ ഒരു സാഥ്വി പ്രാജ്ഞാ സിങ്ങിനെയും ഒരു Lt.Col. പുരോഹിതിനെയും ഒരു അസീമാനന്ദയെയും കള്ളക്കേസുകളിൽ കുടുക്കി ഹിന്ദു/കാവി തീവ്രവാദം എന്ന് വിളിച്ചു കൂവാൻ ഈ കപട മതേതരക്കാര്‍ക്ക് ഒരു ഉളുപ്പും ഇല്ല.
ഇസ്ലാമിക രാഷ്ട്രമായ ബംഗ്ലാദേശ് പോലും സക്കീർ നായിക്കിന്റെ “സമാധാന ചാനലിനെ” നിരോധിച്ചിരിക്കുന്ന അവസരത്തിൽ ഭാരതത്തിലെ എല്ലാ മുസ്ലീം വിഭാഗക്കാരും ജിഹാദി തീവ്രവാദ പ്രചാരകനായ സക്കീർ നായക്കിനെതിരെ നടപടി എടുക്കുന്നതിനെ എതിർക്കുന്നതിൽ നിന്നു നമ്മൾ എന്തു മനസ്സിലാക്കണം?”
പിന്നെ, ഗാന്ധി വധത്തിൽ ആര്‍എസ്എസിന് യാതൊരു വിധ പങ്കും ഇല്ലായിരുന്നു എന്നു ഏതാണ്ട് ഒന്നര വർഷം നീണ്ടുനിന്ന അന്വേഷണങ്ങൾക്കുശേഷം അന്നത്തെ ആഭ്യന്തര മന്ത്രി ആയിരുന്ന സർദാർ പട്ടേലും അതിനു ശേഷം വിവിധ അന്വേഷണ ഏജൻസികളും അവസാനം ക്രിസ്ത്യൻ സമുദായാംഗമായ മുൻ സുപ്രീം കോടതി ജഡ്ജിയുമായ കെ. ടി. തോമസ് പോലും ആവർത്തിച്ചു പറഞ്ഞിട്ടും അതൊന്നും അംഗീകരിക്കാതെ, ഗോഡ്സെയും അയാളുടെ കൂട്ടുകാരായ അഞ്ചു പേരും ചേർന്നു നടത്തിയ കൊലപാതകത്തിന്റെ പേരിൽ കഴിഞ്ഞ 68 വർഷക്കാലമായി ആര്‍എസ്എസിനെ മാത്രമല്ല, ഭാരതത്തിലെ എല്ലാ ഹൈന്ദവ സംഘടനകളെയും പ്രതിക്കൂട്ടിൽ ആക്കിക്കൊണ്ടിരിക്കുന്നവരാണ് ഇപ്പോൾ “മുസ്ലീം സമുദായത്തിൽപ്പെട്ട കുറെ ചെറുപ്പക്കാർ ഐഎസിൽ പോയി ചേർന്നു എന്നതിന്റെ പേരിൽ മുസ്ലീങ്ങൾ എല്ലാവരും തീവ്രവാദികൾ ആണെന്ന് പറയുന്നത് ശരിയല്ല” എന്ന ഒരു സുവിശേഷ പ്രസംഗവും ആയി വന്നിരിക്കുന്നത്. അവരുടെ ഉള്ളിൽ നിറഞ്ഞുകിടക്കുന്ന ഹിന്ദുവിരുദ്ധ വിഷത്തിന്റെ തീവ്രതയും ന്യൂനപക്ഷ പ്രീണനത്തിന്റെയും ഏറ്റവും വലിയ തെളിവല്ലേ ഇത്?
മതമില്ലത്രേ, മതമില്ല… ഇനിയും എത്ര ബോംബ് സഫ്ടനങ്ങൾകൂടി വേണം, എത്ര നിരാപരാധികളുടെ ശവങ്ങൾ കൂടി കാണണം രാജ്യത്തെ നശിപ്പിക്കുന്ന തീവ്രവാദത്തെ തിരിച്ചറിയാനും അംഗീകരിക്കാനും? മതേതര മുഖം മൂടികളേ, ഇനിയും നിർത്തിക്കൂടെ ഈ കാപട്യം?
പ്രതികരിക്കാൻ ഇവിടെ എഴുതുക: